Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊഴുപ്പോ പഞ്ചസാരയോ ഉപ്പോ അധികമായാൽ പാക്കറ്റിൽ ചുവന്ന മുന്നറിയിപ്പ് വേണം; നിർണായക ഉത്തരവുമായി സുപ്രീംകോടതി

text_fields
bookmark_border
കൊഴുപ്പോ പഞ്ചസാരയോ ഉപ്പോ അധികമായാൽ പാക്കറ്റിൽ ചുവന്ന മുന്നറിയിപ്പ് വേണം; നിർണായക ഉത്തരവുമായി സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: ഉ​യ​ർ​ന്ന അ​ള​വി​ൽ കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ അ​ട​ങ്ങി​യ പാ​ക്ക്​ ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ അ​ക്കാ​ര്യം പ്ര​ത്യേ​കം മു​ന്ന​റി​യി​പ്പാ​യി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ളു​പ്പ​ത്തി​ൽ കാ​ണാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ൽ പോ​ഷ​ക​ഘ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് പാ​ക്ക​റ്റി​ന്‍റ മു​ൻ​വ​ശ​ത്ത് ത​ന്നെ ന​ൽ​കു​ന്ന ഫ്ര​ണ്ട് ഓ​ഫ് പാ​ക്ക് ന്യൂ​ട്രീ​ഷ​ൻ ലേ​ബ​ലി​ങ് (എ​ഫ്.​ഒ.​പി.​എ​ൻ.​എ​ൽ) സം​വി​ധാ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​നും ഭ​ക്ഷ്യ സു​ര​ക്ഷാ അ​തോ​റി​റ്റി​ക്കും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി.

ഓ​രോ മു​ന്ന​റി​യി​പ്പ് ലേ​ബ​ലും ചു​വ​ന്ന ഷ​ഡ്ഭു​ജ (റെ​ഡ്​ ഹെ​ക്​​സാ​ജ​ൻ) ആ​കൃ​തി​യി​ൽ ആ​യി​രി​ക്ക​ണ​മെ​ന്ന്​ ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, കെ. ​വി​നോ​ദ് ച​ന്ദ്ര​ൻ എ​ന്നി​വ​​ര​ട​ങ്ങി​യ ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. ഓ​രോ ഷ​ഡ്ഭു​ജാ​കൃ​തി​യി​ലു​ള്ള മു​ന്ന​റി​യി​പ്പ് ലേ​ബ​ലി​ലും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന പോ​ഷ​ക​ഘ​ട​ക​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ഏ​കീ​കൃ​ത ചി​ത്ര​രൂ​പ​വും ഉ​ണ്ടാ​യി​രി​ക്ക​ണം. കൊ​ഴു​പ്പ്, പ​ഞ്ച​സാ​ര, ഉ​പ്പ് എ​ന്നി​വ​യി​ൽ ഒ​ന്നി​ല​ധി​കം ഘ​ട​ക​ങ്ങ​ൾ അ​നു​വ​ദ​നീ​യ പ​രി​ധി​യി​ൽ കൂ​ടു​ത​ലാ​ണെ​ങ്കി​ൽ ഒ​ന്നി​ല​ധി​കം പോ​ഷ​ക​ഘ​ട​ക​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി ഒ​റ്റ മു​ന്ന​റി​യി​പ്പ് ചി​ഹ്നം ന​ൽ​കു​ന്ന​ത് മ​തി​യാ​കി​ല്ല. പ​ക​രം ഓ​രോ​ന്നി​നും പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ലേ​ബ​ൽ ന​ൽ​ക​ണം.

അമേരിക്കയിലോ യു.കെയിലോ ഉള്ള ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിന് തുല്യമായ സംരക്ഷണം ഇന്ത്യയിലെ ഉപഭോക്താക്കൾക്കും ലഭിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു. ചില ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനികൾ മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് ഇന്ത്യൻ ഉപഭോക്താക്കളോട് സ്വീകരിക്കുന്നതെന്ന് ആശങ്കയുണ്ട്. ത്രീ എസ് ആൻഡ് അവർ ഹെൽത്ത് സൊസൈറ്റി എന്ന ചാരിറ്റബ്ൾ ട്രസ്റ്റ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - SC Orders Red Hexagon Warning on Packaged Foods
Next Story