Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരണ്ടാം തരംഗം: ഡൽഹി...

രണ്ടാം തരംഗം: ഡൽഹി ആവശ്യമായതിലും നാല്​ മടങ്ങ് അധികം​ ഓക്​സിജൻ ചോദിച്ചതായി സുപ്രീം കോടതി ഓഡിറ്റ്​ കമ്മിറ്റി

text_fields
bookmark_border
medical oxygen shortage
cancel
camera_alt

representative image

ന്യൂഡൽഹി: കോവിഡ്​ രണ്ടാം തരംഗം അതിരൂക്ഷമായ സമയത്ത്​ ഡൽഹി സർക്കാർ തങ്ങൾക്ക്​ ആവശ്യമായതിലും നാല്​ മടങ്ങ്​ അധികം ഓക്​സിജൻ ആവശ്യപ്പെട്ടതായി സുപ്രീ​ം കോടതി നിയോഗിച്ച ഓക്​സിജൻ ഓഡിറ്റ്​ കമ്മിറ്റി.

ഏപ്രിൽ-മേയ്​ മാസങ്ങളിലാണ്​ ഡൽഹിയിലെ ആശുപത്രികളിൽ ഓക്​സിജൻ ക്ഷാമം അതിരൂക്ഷമായിരുന്നത്​. നിരവധി ആശുപത്രികളിൽ ഓക്​സിജൻ കിട്ടാതെ രോഗികൾ മരിച്ചു വീഴുന്ന സാഹചര്യം വരെ ഉണ്ടായി. അന്ന്​ ഡൽഹി മുഖ്യമന്ത്രി​ അരവിന്ദ്​ കെജ്​രിവാൾ കേന്ദ്ര സർക്കാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

ഡൽഹി ഹൈകോടതി ഇടപെട്ടതി​െൻറ അടിസ്​ഥാനത്തിൽ കേന്ദ്ര സർക്കാർ ഡൽഹിക്ക്​ കൂടുതൽ മെഡിക്കൽ ഓക്​സിജൻ നൽകി. മറ്റ്​ സംസ്​ഥാനങ്ങൾക്കുള്ള വിഹിതം വെട്ടിക്കുറച്ചായിരുന്നു ഇത്​. രണ്ടാം തരംഗ സമയത്ത്​ ഡൽഹിക്ക്​ 300 മെട്രിക്​ ടൺ ഓക്​സിജ​െൻറ ആവശ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ അവർ 1200 മെട്രിക്​ ടൺ ഓക്​സിജൻ വേണമെന്ന്​ ആവശ്യപ്പെട്ടതായാണ്​ ഓഡിറ്റ്​ റിപ്പോർട്ട്​.

ഡൽഹിയുടെ ആവശ്യം പരിഗണിച്ച്​ കൂടുതൽ ഓക്​സിജൻ നൽകിയപ്പോൾ 12 സംസ്​ഥാനങ്ങളിൽ ക്ഷാമം നേരിട്ടതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ ആശുപത്രികളിലെ സ്​ഥിതിഗതികൾ പരിഗണിച്ച്​ ഓക്​സിജൻ വിതരണത്തെ കുറിച്ച്​ പഠിച്ച്​ റിപ്പോർട്ട്​ തയാറാക്കാനായാണ്​ ജസ്​റ്റിസ്​ ഡി.വൈ. ചന്ദ്രചുഢും എം.ആർ ഷായും 12 അംഗ ടാസ്​ക്​ ഫോഴ്​സിന്​ രൂപം നൽകിയത്​.

ചില ആശുപത്രികളിലെ ഓക്​സിജൻ ഉപയോഗം റി​േപാർട്ട്​ ചെയ്​തതിലെ പിഴവാണ്​ ഇതിന്​ കാരണമെന്ന്​ സമിതി കണ്ടെത്തി. ആശുപത്രി റിപ്പോർട്ട്​ അനുസരിച്ച്​ ഡൽഹി സർക്കാർ ഓക്​സിജൻ ഉപയോഗം 1140 മെട്രിക്​ ടൺ ആണ്​ കണക്കാക്കിയിരുന്നത്​. എന്നാൽ പിഴവ്​ പരിഹരിച്ചതോടെ അത്​ 209 മെട്രിക്​ ടൺ ആയി താഴ്​ന്നതായി കണ്ടെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhicovid second waveOxygen Shortageoxygen audit committee
News Summary - SC audit report says Delhi sought four times more oxygen than needed during second wave
Next Story