Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയു.പിയിൽ ക്രിസ്മസിനിടെ...

യു.പിയിൽ ക്രിസ്മസിനിടെ തീവ്ര ഹിന്ദുത്വസംഘം സാന്താ ക്ലോസിന്‍റെ കോലം കത്തിച്ചു; മതപരിവർത്തനത്തിനുള്ള തന്ത്രമാണ് ആഘോഷമെന്ന്​ ​ആരോപണം

text_fields
bookmark_border
യു.പിയിൽ ക്രിസ്മസിനിടെ തീവ്ര ഹിന്ദുത്വസംഘം സാന്താ ക്ലോസിന്‍റെ കോലം കത്തിച്ചു; മതപരിവർത്തനത്തിനുള്ള തന്ത്രമാണ് ആഘോഷമെന്ന്​ ​ആരോപണം
cancel

ആഗ്ര: ആളുകളെ മതപരിവർത്തനം ചെയ്യാനുള്ള ക്രിസ്ത്യൻ മിഷനറിമാരുടെ തന്ത്രത്തിന്‍റെ ഭാഗമാണ് ക്രിസ്മസ്​ ആഘോഷമെന്ന്​ ആരോപിച്ച്​ യു.പിയിൽ തീവ്ര ഹിന്ദുത്വസംഘം സാന്താ ക്ലോസിന്‍റെ കോലം കത്തിച്ചു. ക്രിസ്മസ് തലേന്ന് വെള്ളിയാഴ്ച ആഗ്ര മഹാത്മാഗാന്ധി മാർഗിലെ സെന്‍റ്​ ജോൺസ് കോളജ് കവലയിലാണ് സംഭവം.

സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസിന്‍റെ കോലം വഹിച്ചുകൊണ്ട് പ്രകടനമായെത്തിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്​, രാഷ്ട്രീയ ബജ്‌രംഗ്​ ദൾ പ്രവർത്തകരാണ്​ കോലം കത്തിച്ചത്​. സാന്താക്ലോസ് മുർദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു സംഭവം. ക്രിസ്മസ് സമയത്ത് സാന്താക്ലോസിന്‍റെ കുതന്ത്രം ഉപയോഗിച്ച് ഹിന്ദുക്കളെ മതപരിവർത്തനം ചെയ്യാൻ ക്രിസ്ത്യൻ സമൂഹം നടത്തുന്ന ശ്രമങ്ങളെ ശക്തമായി എതിർക്കുമെന്ന്​ സംഘം പറഞ്ഞു.

മിഷനറി സ്‌കൂളുകൾ വിദ്യാർഥികളെ സാന്താക്ലോസിന്‍റെ വേഷം ധരിപ്പിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിക്കുകയാണെന്ന് അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത്​, രാഷ്ട്രീയ ബജ്‌റംഗ് ദൾ ജനറൽ സെക്രട്ടറി അജ്ജു ചൗഹാൻ ആരോപിച്ചു. 'സമ്മാനം കൊടുക്കലൊന്നുമല്ല, ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കി മാറ്റലാണ്​ സാന്തയു​ടെ ഏക ലക്ഷ്യം. ഇനി അത് നടക്കില്ല. മതപരിവർത്തനത്തിനുള്ള ഒരു ശ്രമവും ഇവിടെ വിജയിക്കാൻ പോകുന്നില്ല. ഇനിയും ഇത്​ നിർത്തിയില്ലെങ്കിൽ മിഷനറി സ്‌കൂളുകളിൽ പ്രക്ഷോഭം നടത്തും' -അജ്ജു ചൗഹാൻ പറഞ്ഞു.

'ക്രിസ്​ത്യൻ മതപരിവർത്തനം തടയാൻ രാഷ്ട്രീയ ബജ്‌റംഗ് ദളി​ന്‍റെ നേതൃത്വത്തിൽ ടീമുകൾ രൂപീകരിക്കും. ഈ സംഘങ്ങൾ മൊഹല്ലകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും നിരീക്ഷണം നടത്തും. ക്രിസ്തുമതത്തിലേക്ക് മാറാനുള്ള ദുരുദ്ദേശ്യപരമായ ശ്രമങ്ങൾ തടയും. ഏതെങ്കിലും മിഷനറി ഇത് ചെയ്യുന്നതായി കണ്ടെത്തിയാൽ അന്തരാഷ്‌ട്രീയ ഹിന്ദു പരിഷത്തും രാഷ്ട്രീയ ബജ്‌റംഗ്​ദളും കർശന നടപടിയെടുക്കും' - സംഘടനയുടെ നേതാവായ അവതാർ സിങ്​ ഗിൽ പറഞ്ഞു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bajrang dalChristmasSanta ClausAHPattack against christians
News Summary - Santa Claus effigies burnt in Agra on Christmas Eve
Next Story