സമസ്ത നൂറാം വാർഷികം: ഡൽഹിയിലെ ദേശീയ സമ്മേളനത്തിന് 101 അംഗ സ്വാഗത സംഘം
text_fieldsന്യൂഡൽഹി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക മഹാ സമ്മേളനത്തിന്റെ പ്രചരണാർഥം നവംബർ 23, 24 തിയ്യതികളിൽ ഡൽഹിയിൽ സംഘടിപ്പിക്കുന്ന സമസ്ത ദേശീയ സമ്മേളനത്തിന് 101 അംഗ സ്വാഗത സംഘം രൂപവൽകരിച്ചു. ഡൽഹി ജാമിഅ നഗറിൽ നടന്ന കൺവൻഷൻ സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് ഷീസ് അബ്ദുൽ വാഹിദ് അധ്യക്ഷത വഹിച്ചു.
ഡോ. കെ.ടി. ജാബിർ ഹുദവി മുഖ്യ പ്രഭാഷണം നടത്തി. എം.കെ. റമീസ് അഹ്മദ്, എം.ടി. മുഹമ്മദ് ജാസിർ, അഡ്വ. സി.ഷമീർ ഫായിസ് പ്രസംഗിച്ചു. എസ്.കെ.എസ്.എസ്.എഫ് ദേശീയ ജനറൽ സെക്രട്ടറി അസ്‌ലം ഫൈസി സ്വാഗതവും വി. സിദ്ദീഖുൽ അക്ബർ ഫൈസി നന്ദിയും പറഞ്ഞു.
നവാസ് ഖനി എം.പി, ഹംദുല്ല സഈദ് എം. പി, അഡ്വ. ഹാരിസ് ബീരാൻ എം.പി, കെ. മോയിൻകുട്ടി മാസ്റ്റർ (രക്ഷാധികാരികൾ), ഡോ. മുഹമ്മദ് ഷീസ് അബ്ദുൽ വാഹിദ് (ചെയർമാൻ), ഡോ. എൻ.പി.അബ്ദുൽ അസീസ് അലീഗർ,ഡോ. കേ. ടീ.ജാബിർ ഹുദവി, അഡ്വ. മർസൂഖ് ബാഫഖി (വൈസ് ചെയർമാൻ), അസ്‌ലം ഫൈസി ബാം ഗ്ലൂർ (ജനറൽ കൺവീനർ), വി. സിദ്ധീഖുൽ അക് ബർ ഫൈസി (വർക്കിംഗ് കൺവീനർ), എം. കേ. റമീസ് അഹമദ്, എം. ടീ.മുഹമ്മദ് ജാസിർ, കേ. വി. റഈസ് ഹുദവി (കൺവീനർ), ആഷിഖ് മാടാക്കര (ട്രഷറർ) മുർഷിദ് ഹുദവി കീഴ്പ്പളളി (കോ ഓഡിനേറ്റർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

