അടുത്ത വിദ്യാഭ്യാസ മന്ത്രി നിർമല സീതാരാമനോ? ധർമേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ അഭ്യൂഹങ്ങൾ പരക്കുന്നു
text_fieldsന്യുഡൽഹി: നീറ്റ് പേപ്പർ ചോർച്ചാ സമരങ്ങളെ തുടർന്ന് വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചതോടെ മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായിരിക്കുകയാണ്. ധനമന്ത്രി പദവിയിൽ നിന്ന് നിർമല സീതാരാമാനെ മാറ്റിയേക്കുമെന്ന ഊഹാപോഹങ്ങൾക്കിടയിൽ പുതിയ വിദ്യാഭ്യാസ മന്ത്രിയാകുമോ എന്ന ചർച്ചകളും സജീവമാണ്.
സി.ജ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായ പ്രതിഷേധവും ജന്തർമന്തറിലെ യുവജന പ്രതിഷേധങ്ങളും നീറ്റ്-യുജി പേപ്പർ ചോർച്ചാ വിവാദത്തിലെ പാർലമെന്‍ററി പ്രതിസന്ധികളുമാണ് ധർമേന്ദ്ര പ്രധാന്‍റെ രാജിയിലേക്ക് നയിച്ചത്. പ്രധാനെ വിദ്യാഭ്യാസത്തിൽ നിന്ന് മറ്റൊരു വകുപ്പിലേക്ക് മാറ്റാമെന്ന് കേന്ദ്രം തീരുമാനിച്ചെങ്കിലും രാജിയിൽ കുറഞ്ഞതൊന്നും തങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന നിലപാടിൽ തന്നെ സി.ജെ.പി അടിയുറച്ചുനിന്നു.
നിർമലാ സീതാരാമൻ വിദ്യാഭ്യാസ മന്ത്രി ആകുമെന്ന അഭ്യൂഹങ്ങൾക്ക് പുറമെ ധർമേന്ദ്ര പ്രധാൻ, പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് എന്നിവർ സംഘടനാ പ്രവർത്തനങ്ങളിലേക്ക് മടങ്ങുമെന്നും മുൻ മന്ത്രി അനുരാഗ് താക്കൂർ തിരിച്ചെത്തുമെന്നും സൂചനകളുണ്ട്. പ്രധാനെ പാർട്ടി പ്രവർത്തനങ്ങളിലേക്കോ അതോ സ്വന്തം സംസ്ഥാനമായ ഒഡിഷയിലെ ബി.ജെ.പി പ്രവർത്തനങ്ങൾ നയിക്കാനോ നിയോഗിക്കുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.
നിർമല സീതാരാമാൻ പടിയിറങ്ങുമെന്ന റിപ്പോർട്ടുകൾക്കിടയിൽ, പുതിയ ധനമന്ത്രിയായി ശക്തികാന്ത ദാസിന്‍റെ പേരും ഉയർന്നു വരുന്നുണ്ട്. മോദിയുടെ വിശ്വസ്ത ഉപദേഷ്ടാവായ അദ്ദേഹം സാമ്പത്തിക മാനേജ്‌മെന്‍റിൽ വിദഗ്ദനാണ്.. വാണിജ്യ മന്ത്രി പീയുഷ് ഗോയലിന്‍റെ പേരും സജീവമായി പരിഗണനയിലുണ്ട്. അമിത് ഷാ ഉപപ്രധാനമന്ത്രിയാകുമെന്നും മാധ്യമങ്ങളിൽ അഭ്യൂഹങ്ങളുണ്ട്. കൂടാതെ, ആപ്പിൽ നിന്ന് അടുത്തിടെ എത്തിയ രാഘവ് ഛദ്ദയും മന്ത്രിയാകുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

