Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഖാംനഈയുടെ കൊലപാതകം;...

ഖാംനഈയുടെ കൊലപാതകം; പ്രതിഷേധക്കാർക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കശ്മീർ

text_fields
bookmark_border
ഖാംനഈയുടെ കൊലപാതകം; പ്രതിഷേധക്കാർക്കെതിരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കശ്മീർ
cancel
camera_alt

ബാരിക്കേടുകൾ നിരത്തിയ കശ്മീർ താഴ് വര

ശ്രീനഗർ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് കാശ്മീരിൽ അധികൃതർ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ലാൽ ചൗക്കിലെ പ്രശസ്തമായ ഘണ്ടാ ഘർ ചുറ്റും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധക്കാരുടെ ഒത്തുചേരൽ തടയാൻ നഗരത്തിലുടനീളം ധാരാളം പോലീസിനെയും സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

ഏകദേശം 15 ലക്ഷം ഷിയ വിഭാഗക്കാർ കശ്മീർ - ലാൽ ചൗക്ക്, സൈദ കദൽ, ബുഡ്ഗാം, ബന്ദിപ്പോര, അനന്ത്‌നാഗ്, പുൽവാമ എന്നിവിടങ്ങളിൽ വലിയ പ്രതിഷേധങ്ങൾ നടത്തിയെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.

ക്രമസമാധാനം നിലനിർത്തുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

താഴ്‌വരയിലെ മറ്റ് ജില്ലകളിലെ ഷിയ ആധിപത്യമുള്ള പ്രദേശങ്ങളിലും സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ജനങ്ങൾ ഐക്യത്തോടെയും സമാധാനത്തോടെയും ഇരിക്കണമെന്ന് മുതാഹിദ മജ്‌ലിസ്-ഇ-ഉലമ (എം.എം.യു) ചെയർമാൻ മിർവൈസ് ഉമർ ഫാറൂഖ് പറഞ്ഞു.ഇവരുടെ നേതൃത്വത്തിൽ പ്രദേശത്ത് ബന്ദ് ആഹ്വാനം ചെയ്തു.

പി.ഡി.പി പ്രസിഡന്റ് മെഹബൂബ മുഫ്തി ഉൾപ്പടെ നിരവധി രാഷ്ട്രീയ പാർട്ടികൾ എം.എം.യുവിന്‍റെ പണിമുടക്കിന് പിന്തുണ നൽകി. ഇറാന്റെ പരമോന്നത നേതാവിന്റെ രക്തസാക്ഷിത്വത്തിൽ മിർവൈസ് ഉമർ ഫാറൂഖിന്റെ ബന്ദ് ആഹ്വാനത്തിന് ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും അറിയിക്കുന്നു. എവിടെയെങ്കിലും അനീതി സംഭവിച്ചാൽ സത്യത്തിനുവേണ്ടി നിലകൊള്ളുന്ന മുഴുവൻ മുസ്ലീം സമൂഹത്തെയും വേദനിപ്പിക്കുമെന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിനുള്ള ഒരു ദുഃഖാചരണ ദിനമാണിതെന്നും മുഫ്തി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranProtestsrestrictionKashmir
News Summary - Restrictions imposed in Kashmir after protests over killing of Iran's supreme leader Ali Khamenei
Next Story