Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Tirath Singh Rawat
cancel
Homechevron_rightNewschevron_rightIndiachevron_rightകീറിയ ജീൻസിനോട്​...

കീറിയ ജീൻസിനോട്​ താൽപര്യമില്ല;​ അഭിപ്രായം തിരുത്താതെ മാപ്പുപറഞ്ഞ്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി

text_fields
bookmark_border

ഡെറാഡൂൺ: 'കീറിയ ജീൻസ്' വിവാദത്തിൽ മാപ്പുപറഞ്ഞ്​ ഉത്തരാഖണ്ഡ്​ മുഖ്യമന്ത്രി തീർഥ്​ സിങ്​ റാവത്ത്​. തന്‍റെ പരാമർശം ആരെ​യെങ്കിലും ​േവദനിപ്പിച്ചെങ്കിൽ മാപ്പ്​ ചോദിക്കുന്നതായി റാവത്ത്​ പറഞ്ഞു.

എന്നാൽ കീറിയ ജീൻസിനെ സംബന്ധിച്ച അഭിപ്രായം തിരുത്താൻ അദ്ദേഹം തയാറായില്ല. ജീൻസ്​ ധരിക്കുന്നതിന്​ തനിക്കൊരു കുഴപ്പവുമില്ല. എന്നാൽ കീറിയ ജീൻസ്​ ധരിക്കുന്നതിനോട്​ താൽപര്യമില്ലെന്ന്​ അദ്ദേഹം ആവർത്തിച്ചു.

യുവതലമുറക്കിടയിൽ തരംഗമായ കീറിയ മാതൃകയിലുള്ള ജീൻസ്​ ധരിക്കുന്നതിലൂടെ എന്ത്​ സ​േന്ദശമാണ്​ സമൂഹത്തിന്​ നൽകുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

ഉത്തരാഖണ്ഡ്​ ബാലാവകാശ കമീഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം. ബാലാവകാശ കമീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട്​ സ്​ത്രീകൾ കീറിയ ജീൻസ്​ ധരിച്ച്​ ഒരു കുട്ടിയുമായി എത്തി. കുട്ടികൾക്ക്​ വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ്​ അവരെന്നാണ്​ പറഞ്ഞത്​. ഇത്തരക്കാർ സമൂഹത്തിന്​ എന്ത്​ സന്ദേശമാണ്​ നൽകുന്നത്​. കത്രിക ഉപയോഗിച്ച്​ ജീൻസിനെ അല്ല സംസ്കാര​ത്തെയാണ്​ ഇവർ മുറിച്ചു മാറ്റുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തമായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുകയും കോൺഗ്രസ്​ നേതാവ്​ പ്രിയങ്ക ഗാന്ധിയടക്കം രംഗത്തെത്തുകയും ചെയ്​തിരുന്നു. ഈ പ്രസ്​താവന പുറത്ത്​ വന്നതോടെ​ ട്വിറ്ററിൽ ജീൻസ്​ തരംഗമായിരുന്നു​. കോൺഗ്രസ്​ നേതാവ്​ സഞ്​ജയ്​ ജായാണ്​ കീറിയ ജീൻസിന്‍റെ ചിത്രമിട്ട്​ പ്രതിഷേധത്തിന്​ തുടക്കമിട്ടത്​. പിന്നീട്​ നടി ഗുൽ പനാങ്​, ശിവസേന നേതാവ്​ പ്രിയങ്കചതുർവേദി മുൻ മിസ്​ ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tirath Singh Rawatripped jeans
News Summary - Repeats Objection To Torn Jeans But Uttarakhand Chief Minister Apologises
Next Story