ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമർശം; ട്വിറ്ററിൽ തരംഗമായി കീറിയ ജീൻസുകൾ
text_fieldsഡെറാഡൂൺ: ജീൻസിനെ സംബന്ധിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീർഥ് സിങ് റാവത്തിന്‍റെ പരാമർശം പുറത്ത് വന്നതിന് പിന്നാലെ ട്വിറ്ററിൽ തരംഗമായി കീറിയ ജീൻസുകൾ. ഉത്തരാഖണ്ഡ് ബാലാവകാശ കമ്മീഷൻ നടത്തിയ പരിപാടിക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ ജീൻസിനെ കുറിച്ചുള്ള പരാമർശം.
ബാലാവകാശ കമ്മീഷൻ പരിപാടിയുടെ യാത്രക്കിടെ വിമാനത്തിൽ രണ്ട് സ്ത്രീകൾ കീറിയ ജീൻസ് ധരിച്ച് ഒരു കുട്ടിയുമായി എത്തി. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന എൻ.ജി.ഒയുടെ അംഗങ്ങളാണ് അവരെന്നാണ് പറഞ്ഞത്. ഇത്തരക്കാർ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നത്. കത്രിക ഉപയോഗിച്ച് ജീൻസിനെ അല്ല സംസ്കാരത്തെയാണ് ഇവർ മുറിച്ചു മാറ്റുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ഈ പ്രസ്താവന പുറത്ത് വന്നതോടെയാണ് ട്വിറ്ററിൽ ജീൻസ് തരംഗമായത്. കോൺഗ്രസ് നേതാവ് സഞ്ജയ് ജായാണ് കീറിയ ജീൻസിന്‍റെ ചിത്രമിട്ട് പ്രതിഷേധത്തിന് തുടക്കമിട്ടത്. പിന്നീട് നടി ഗുൽ പനാങ്, ശിവസേന നേതാവ് പ്രിയങ്കചതുർവേദി മുൻ മിസ് ഇന്ത്യ സിമ്രാൻ കൗർ മുണ്ഡി എന്നിവരെല്ലാം പ്രതിഷേധവുമായെത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

