Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ ഇടിയോടുകൂടിയ...

ഡൽഹിയിൽ ഇടിയോടുകൂടിയ കനത്ത മഴ

text_fields
bookmark_border
ഡൽഹിയിൽ ഇടിയോടുകൂടിയ കനത്ത മഴ
cancel

ന്യൂഡൽഹി: ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ. ഇതോടെ ഇവിടുത്തെ അന്തരീക്ഷ താപനില 27 ഡിഗ്രി സെൽഷ്യസിലേക്ക്​ താഴ്​ന്നു.

ഡൽഹിയിലെ വിവിധ ഇടങ്ങളിൽ ഇടിയോടു കൂടിയ ശക്തമായ മഴ ഉണ്ടാകുമെന്നും രാജ്യതലസ്ഥാനത്ത് ഈ മാസം 25 വരെ​​ മഴ തുടരുമെന്നും​ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഐ.ജി.ഐ വിമാനത്താവളം, ദാദ്രി, ഗാസിയാബാദ്​, ഇറ്റ, നോയിഡ, ​ഗ്രേറ്റർ നോയിഡ, ബല്ലാബ്​ഗഡ്​, ഫരീദാബാദ്​, ഗുരുഗ്രാം, മനേസർ, സോഹ്​ന, മോഡിനഗർ, മീററ്റ്​, സിയാന, ഗൊഹാന, ഖർഖോഡ, പൽവാൽ, ഹോഡൽ, നുഹ്​, ഝജ്ജർ, ബുലന്ദ്​ഷഹർ, ഹാപുർ, ഗന്നൗർ, ഫാറൂഖ്​ നഗറ, ഖർഖോഡ, ബഹാദുർഗഡ്​, ബാഗ്​പത്​ എന്നീ സ്ഥലങ്ങളിലും​ ശക്തമായ മഴ പ്രവചിക്കപ്പെട്ടിട്ടുണ്ട്​​.

Show Full Article
TAGS:heavy rain Thunderstorm Delhi 
Next Story