Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ തൊഴിൽ...

മോദിയുടെ തൊഴിൽ വാഗ്​ദാനം ദേശീയ ദുരന്തമായി -രാഹുൽ

text_fields
bookmark_border
മോദിയുടെ തൊഴിൽ വാഗ്​ദാനം ദേശീയ ദുരന്തമായി -രാഹുൽ
cancel

ന്യൂഡൽഹി: പ്രതിവർഷം രണ്ട്​ കോടി തൊഴിൽ സൃഷ്​ടിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്​ദാനം ദേശീയ ദുരന്തമായി മാറിയെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. നോ മോ’ക്ക്​ പോകാൻ സമയമായെന്നും രാഹുൽ പരിഹസിച്ചു. ദേശീയ സാമ്പിൾ സർവേ ഒാർഗനൈസേഷ​​​​​െൻറ പൂഴ്​ത്തിവെച്ച സർവേ ഫലം പുറത്തായതി​​​​​െൻറ പശ്ചാത്തലത്തിലാണ്​ രാഹുൽ മോദിക്കെതിരെ ട്വിറ്ററിൽ പരിഹസിച്ചത്​​. നാസി ജർമനി അഡോൾഫ്​ ഹിറ്റ്​ലറെ വിളിച്ചിരുന്ന മേധാവി എന്നർത്ഥം വരുന്ന ഫ്യൂറെർ എന്ന വാക്കാണ്​ മോദിയെ രാഹുൽ പരാമർശിച്ച്​ ട്വീറ്റിൽ ഉപയോഗിച്ചത്​.

‘‘ഒരു വർഷം രണ്ട്​ കോടി തൊഴിലുകൾ നൽകുമെന്ന്​ ഫ്യൂറെർ നമുക്ക്​ ഉറപ്പ്​ നൽകി. അഞ്ച്​ വർഷങ്ങൾക്ക്​ ശേഷം അതൊരു ദേശീയ ദ​ുരന്തമാണെന്നാണ്​ അദ്ദേഹത്തി​​​​​െൻറ പുറത്തായ തൊഴിൽ റി​േപോർട്ട്​ കാർഡ്​ തെളിയിക്കുന്നത്​. തൊഴിലില്ലായ്​മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്​​. 2017-18ൽ മാത്രം 6.5 കോടി യുവാക്കൾ തൊഴിൽ രഹിതരായി ‘നോ മോ’ക്ക്​ പോകാൻ സമയമായി’’ എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്​.

നാഷണൽ സാമ്പിൾ സർവെ ഒാഫീസ്​ പൂഴ്​ത്തിവെച്ച പീരിയോഡിക്​ ലേബർ ഫോഴ്​സ്​ സർവെയിലാണ് 2017-18 വർഷത്തിലെ തൊഴിലില്ലായ്​മ 45 വർഷത്തിനുള്ളിലെ ഏറ്റവും ഉയർന്ന നിരക്കിലാണെന്ന്​ വ്യക്തമാക്കുന്നത്​. 2017-18 വർഷത്തിൽ തൊഴിലില്ലായ്​മ 6.1 ശതമാനം വർധിച്ചുവെന്നും 1972-73 കാലയളവിലെ തൊഴിലില്ലായ്​മ നിര​ക്കിന്​ സമാനമായ അവസ്ഥയാണിതെന്നുമാണ്​ റിപ്പോർട്ടിൽ പറയുന്നത്​. ബിസിനസ്​ സ്​റ്റാൻ​േൻറഡ്​ പത്രമാണ്​ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിട്ടത്​.

രാഹുലി​​​​​െൻറ അഭിപ്രായ പ്രകടനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. രാഹുൽ വിഷയത്തെ ശരിയായ വിധത്തിൽ മനസ്സിലാക്കിയിട്ടില്ലെന്ന്​ ബി.ജെ.പി പറഞ്ഞു. തൊഴിൽ സൃഷ്​ടിച്ചതുമായി ബന്ധപ്പെട്ട്​ എംപ്ലോയീസ്​ പ്രൊവിഡൻറ്​ ഫണ്ട്​ ഒാർഗനൈസേഷ​​​​​െൻറ(ഇ.പി.എഫ്​.ഒ) റിപ്പോർട്ടിൽ തൊഴിൽ സൃഷ്​ടിയിൽ വലിയ വർധനവുണ്ടെന്ന്​ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന്​ ബി.​െജ.പി വ്യക്തമാക്കി. തൊഴിലില്ലായ്​മ ഉയർന്ന അളവിലാണെന്ന റിപ്പോർട്ടിലെ അവകാശവാദം വ്യാജമാണെന്നും ബി.ജെ.പി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unemploymentprime ministersurveymalayalam newsRahul Gandhi
News Summary - Rahul Gandhi’s swipe at PM over leaked survey on unemployment -india news
Next Story