ന്യൂഡൽഹി: ന്യൂഡൽഹി: സിവിൽ സർവിസസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ മെറിറ്റ് നിശ്ചയിച്ച് കേഡർ അനുവദിക്കുന്ന മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനിരിക്കുന്ന മോദി സർക്കാറിന്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.
ആർ.എസ്.എസിെൻറ താത്പര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കാനായി മോദി സർക്കാർ യു.പി.എസ്.സി ഘടനയെ തകിടം മറിക്കുകയാണെന്ന് രാഹുൽ ആരോപിച്ചു. വിദ്യാർഥി സമൂഹത്തിെൻറ ഭാവി തന്നെ അപകടത്തിലാണെന്നും ഇതിനെതിരെ വിദ്യാർഥികൾ ഉണരണമെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
സിവിൽ സർവീസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രൊബേഷൻ ഉദ്യോഗസ്ഥരുടെ ജോലിയുടേയും കേഡറിെൻറയും വിന്യാസം ഫൗണ്ടേഷൻ കോഴ്സിനു ശേഷമാക്കുന്ന കാര്യംപരിശോധിക്കണമെന്നു കാണിച്ച് പേഴ്സണൽ മന്ത്രാലയം വിവിധ കേഡർ നിയന്ത്രണ അധികാരികൾക്ക് അയച്ച കത്തിെൻറ പകർപ്പ് സഹിതമാണ് രാഹുൽ ട്വീറ്റ് ചെയ്തത്.
വിദ്യാർഥികളേ ഉണരൂ... നിങ്ങളുടെ ഭാവി അപകടത്തിലാണ്. വിഷയാധിഷ്ഠിത മാനദണ്ഡത്തിലൂടെ മെറിറ്റ് പട്ടിക അട്ടിമറിച്ച് ആർ.എസ്.എസിെൻറ പരിഗണനക്കനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിക്കാനാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശമെന്ന് ഇൗ കത്ത് വെളിപ്പെടുത്തുന്നുവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
എല്ലാ ജോലിയിലും മൂന്നു മാസമാണ് ഉദ്യോഗസ്ഥരുടെ ഫൗണ്ടേഷൻ കോഴ്സിെൻറ കാലാവധി. നിലവിൽ യൂനിയൻ പബ്ലിക് സർവീസ് കമീഷൻസംഘടിപ്പിക്കുന്ന സിവിൽ സർവീസ് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ജോലിയുടെ വിന്യാസം ഫൗണ്ടേഷൻ കോഴ്സിനു മുമ്പു തന്നെ പൂർത്തീകരിക്കാറുണ്ട്.
