Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ് ചൂടിനിടെ...

തെരഞ്ഞെടുപ്പ് ചൂടിനിടെ ചൂടോടെ ദോശ ഉണ്ടാക്കി പ്രിയങ്ക ഗാന്ധി; വീഡിയോ വൈറൽ

text_fields
bookmark_border
Priyanka Gandhi
cancel

മൈസൂരു: കർണാടകത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ ഹോട്ടൽ അടുക്കളയിൽ കയറി ചൂടോടെ ദോശ ഉണ്ടാക്കി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൈസൂരുവിലെത്തിയപ്പോഴാണ് സംഭവം. മൈസൂരുവിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പ്രിയങ്ക അടുക്കളയിൽ കയറി ദോശ ഉണ്ടാക്കുന്ന വീഡിയോ വൈറൽ ആയിരിക്കുകയാണ്.

പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയിൽ ജീവനക്കാരുമായി സംവദിക്കുകയും ദോശകൾ മറിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മൈസൂരിലെ ഏറ്റവും പഴക്കം ചെന്ന ഭക്ഷണശാലകളിലൊന്നായ മൈലാരി ഹോട്ടലിൽ നിന്നാണ് രംഗം. പിന്നീട് ഹോട്ടൽ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞ് അവർക്കൊപ്പം സെൽഫിയും എടുത്താണ് പ്രിയങ്ക മടങ്ങിയത്.

"ഇന്ന് രാവിലെ പൗരാണികമായ മൈലാരി ഹോട്ടൽ ഉടമകൾക്കൊപ്പം ദോശ ഉണ്ടാക്കുന്നത് ആസ്വദിച്ചു. സത്യസന്ധതയുടെയും കഠിനാധ്വാനത്തിന്റെയും സംരംഭത്തിന്റെയും ഉജ്ജ്വലമായ ഉദാഹരണം. നിങ്ങളുടെ മാന്യമായ ആതിഥ്യത്തിന് നന്ദി. ദോശയും രുചികരമായിരുന്നു. ഇത് രുചിക്കാൻ എന്റെ മകളെ മൈസൂരുവിലേക്ക് കൊണ്ടുവരാൻ കാത്തിരിക്കാനാവില്ല,' പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.

കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറും രൺദീപ് സിങ് സുർജേവാലയും പ്രചാരണത്തിന് പ്രിയങ്കയ്ക്ക് ഒപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congresskarnatakapriyanka gandhielection
News Summary - Priyanka Gandhi's Attempt At Cooking Dosa During Karnataka Campaign
Next Story