യു.പി തെരഞ്ഞെടുപ്പ്: പ്രിയങ്ക ‘നിര്‍ണായക പങ്ക്’ വഹിക്കും -കോണ്‍ഗ്രസ്
text_fieldsന്യൂഡല്‍ഹി: മാസങ്ങള്‍ക്കകം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍, പ്രിയങ്ക ഗാന്ധി ‘നിര്‍ണായക പങ്ക്’ വഹിക്കുമെന്ന് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ പ്രിയങ്കയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനുശേഷം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പ്രിയങ്ക പ്രചാരണത്തിനിറങ്ങുന്നത് പാര്‍ട്ടിക്ക് മാത്രമല്ല, ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്കൊന്നാകെ ആത്മവിശ്വാസവും ഊര്‍ജവും പകരുമെന്നും നേതാക്കള്‍ പറഞ്ഞു. സാധ്യമായാല്‍, എല്ലാ മണ്ഡലത്തിലും പ്രിയങ്കയെ പ്രചാരണത്തിനിറക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഗുലാം നബി ആസാദ്, പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഷീല ദീക്ഷിത്, രാജ് ബബ്ബര്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു. തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും നോട്ട് അസാധുവാക്കിയ നടപടിക്കെതിരായ പ്രതിഷേധവും യോഗം ചര്‍ച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
