Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബങ്കിപ്പൂർ എംഎൽഎയായി...

ബങ്കിപ്പൂർ എംഎൽഎയായി പ്രശാന്ത് കിഷോർ സത്യപ്രതിജ്ഞ ചെയ്തു; ബിഹാർ നിയമസഭയിൽ ജൻ സുരാജ് പാർട്ടിയുടെ ആദ്യ അക്കൗണ്ട്

text_fields
bookmark_border
Jan Suraaj Party founder Prashant Kishor taking oath as Bankipur MLA at Bihar Legislative Assembly
cancel
camera_alt

 പ്രശാന്ത് കിഷോർ

പട്ന: ജൻ സുരാജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ ബിഹാർ നിയമസഭയിലെ ബങ്കിപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായി ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. നിയമസഭാ സ്പീക്കർ പ്രേം കുമാറിന്റെ സാന്നിധ്യത്തിലാണ് അദ്ദേഹം സത്യവാചകം ചൊല്ലിയത്. ഈ സത്യപ്രതിജ്ഞയോടെ ബിഹാർ നിയമസഭയിൽ ജൻ സുരാജ് പാർട്ടിക്ക് ആദ്യ ജനപ്രതിനിധിയെ ലഭിച്ചു.

സത്യപ്രതിജ്ഞയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിച്ച പ്രശാന്ത് കിഷോർ, ബിഹാറിലെ പ്രമുഖ നേതാക്കൾ പ്രതിനിധീകരിച്ച സഭയുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയൊരു അംഗീകാരവും ഉത്തരവാദിത്തവുമാണെന്ന് വ്യക്തമാക്കി. ശ്രീകൃഷ്ണ സിംഗ്, കർപ്പൂരി ഠാക്കൂർ, ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, രാം വിലാസ് പാസ്വാൻ തുടങ്ങിയ നേതാക്കൾ ഇരുന്ന സഭയിൽ പ്രവർത്തിക്കാൻ കഴിയുന്നത് അഭിമാനകരമാണെന്നും ജനങ്ങളുടെ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നീതിൻ നബീൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സീറ്റ് ഒഴിഞ്ഞതോടെയാണ് ബങ്കിപ്പൂരിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി ബിജെപിയുടെ ശക്തമായ കോട്ടയായിരുന്ന ബങ്കിപ്പൂർ മണ്ഡലത്തിൽ, ബിജെപി സ്ഥാനാർത്ഥി നീരജ് കുമാർ സിൻഹയെ പരാജയപ്പെടുത്തിയാണ് പ്രശാന്ത് കിഷോർ നിയമസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം തന്റെ മണ്ഡലത്തിൽ സ്വകാര്യ മേഖലയിൽ പതിനായിരം തൊഴിലവസരങ്ങൾ ലഭ്യമാക്കുമെന്നതടക്കമുള്ള പ്രഖ്യാപനങ്ങൾ കിഷോർ നടത്തിയിരുന്നു. രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിൽ നിന്ന് നേരിട്ടുള്ള രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്ന ശേഷമുള്ള പ്രശാന്ത് കിഷോറിന്റെ ആദ്യ നിയമസഭാ പ്രവേശനമാണിത്.

സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം തന്റെ മണ്ഡലത്തിലെ ജനങ്ങളെ നേരിൽക്കണ്ട് നന്ദി അറിയിക്കുന്നതിനായി പ്രശാന്ത് കിഷോർ വിപുലമായ സമ്പർക്ക പരിപാടികൾക്ക് തുടക്കം കുറിച്ചു. ബങ്കിപ്പൂരിലെ ആകെയുള്ള 24 വാർഡുകളിൽ ഭൂരിഭാഗം പ്രദേശങ്ങളിലും നേരിട്ടെത്തി വോട്ടർമാരെ കണ്ട അദ്ദേഹം, തിരഞ്ഞെടുപ്പ് വേളയിൽ നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്ന് ഉറപ്പുനൽകി. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ അടുത്ത തവണ താൻ വോട്ട് ചോദിക്കില്ലെന്നും, വാഗ്ദാനങ്ങൾ യാഥാർത്ഥ്യമാക്കുന്നത് ബിഹാറിലെ മറ്റ് നിയമസഭാംഗങ്ങൾക്കും വലിയൊരു മാതൃകയും സമ്മർദ്ദവുമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഈ വിജയം ഒരു പ്രത്യേക മണ്ഡലത്തിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ബിഹാറിലെ പരമ്പരാഗത ജാതി-മത രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിയെഴുതാനുള്ള ജനങ്ങളുടെ വ്യക്തമായ സന്ദേശമാണെന്നും കിഷോർ കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ യുവാക്കളുടെ കൊഴിഞ്ഞുപോക്കും തൊഴിലില്ലായ്മയും അവസാനിപ്പിക്കാനും മെച്ചപ്പെട്ട വിദ്യാഭ്യാസ-വികസന മാതൃകകൾ കൊണ്ടുവരാനുമുള്ള പോരാട്ടം സഭയ്ക്കകത്തും പുറത്തും ശക്തമായി തുടരുമെന്ന് വ്യക്തമാക്കിയാണ് കിഷോർ തന്റെ നിയമസഭാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BiharPrashant KishorJan Suraaj
News Summary - Prashant Kishor Takes Oath as Bankipur MLA in Bihar Legislative Assembly
Next Story