Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോടി നഷ്​ടപ്പെട്ട്​...

മോടി നഷ്​ടപ്പെട്ട്​ മോദി, നുണകളും കഴിവുകേടും വിനയായി; ജനപ്രീതിയിൽ 40 ശതമാനം ഇടിവ്​

text_fields
bookmark_border
PM Modi’s popularity reduced by 40% in a year, shows India
cancel

പ്രമുഖ മാധ്യമസ്​ഥാപനം നടത്തിയ സർവ്വേയിൽ പ്രധാനമന്ത്രി നരേ​ന്ദ്ര മോദിയുടെ ജനപ്രീതി വൻതോതിൽ ഇടിഞ്ഞതായി കണ്ടെത്തൽ. കഴിഞ്ഞ ആറ് മാസത്തിനുള്ളിലാണ്​ ജനപ്രിയതയിൽ വലിയ കുറവ്​സംഭവിച്ചിരിക്കുന്നത്​. 2020 ഒാഗസ്​റ്റിൽ നടത്തിയ സർവ്വേയിൽ 66 ശതമാനംപേർ പ്രധാനമന്ത്രി പദത്തിലേക്ക്​ മോദിയെ പിന്തുണച്ചിരുന്നു. 2021 ജൂലൈ ആയപ്പോഴേക്ക്​ ഇത്​ 24 ശതമാനമായാണ്​ കുറഞ്ഞത്​.


മോദിയുടെ തുടർച്ചയായുള്ള നുണപ്രചരണങ്ങളും വാഗ്​ദാന ലംഘനവുമാണ്​ ജനപ്രീതി ഇടിയുന്നതിന്​ കാരണമായത്​. സർവേ പ്രകാരം മോദിക്ക് പ്രധാനമന്ത്രി പദത്തിലേക്ക്​ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചു-24 ശതമാനം. മോദിക്കു പിന്നിൽ യോഗി ആദിത്യനാഥാണുള്ളത്​. യോഗിക്ക്​ അനുകൂലമായി 11 ശതമാനം പേർ വോട്ട്​ ചെയ്​തു. 10 ശതമാനം വോട്ടുമായി മൂന്നാം സ്​ഥാനത്ത്​ രാഹുൽ ഗാന്ധിയാണ്​.


പ്രധാനനേട്ടം രാമക്ഷേത്രം

എൻഡിഎ സർക്കാരി​െൻറ ഏറ്റവും വലിയ നേട്ടം സുപ്രീം കോടതിയുടെ രാമക്ഷേത്ര വിധിയാണെന്ന്​ 22 ശതമാനംപേർ കരുതുന്നു. മറ്റൊരു ​നേട്ടമായി ആളുകൾ കരുതുന്നത്​ ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ്​. കേന്ദ്ര സർക്കാരി​െൻറ ഏറ്റവും വലിയ പരാജയം വിലക്കയറ്റവും പണപ്പെരുപ്പവും, തൊഴിലില്ലായ്​മയുമാണ്. ഇന്ത്യ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്​നം കോവിഡ് -19 ആണെന്ന്​ 23 ശതമാനംപേർ പറഞ്ഞു. 19 ശതമാനം വില വർധനയും പണപ്പെരുപ്പവും ആണെന്നും 17 ശതമാനം തൊഴിലില്ലായ്മയാണ് ഇന്ത്യ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്​നമെന്നും അഭിപ്രായപ്പെട്ടു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇന്ത്യയിലെ മികച്ച മുഖ്യമന്ത്രിയായി സർവ്വേ തിരഞ്ഞെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരാണ്​ രണ്ടും മൂന്നും സ്​ഥാനങ്ങളിൽ. 24 ശതമാനം​പേർ ആഭ്യന്തര മന്ത്രി അമിത് ഷായാണ് മോദിയുടെ പിൻഗാമിയെന്ന് കരുതുന്നു. 19 ശതമാനംപേർ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയാണ് ഇഷ്​ടപ്പെടുന്നത്.

രാഹുൽ ഗാന്ധിക്ക് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്ന് 17 ശതമാനം പേർ കരുതുന്നു. 14 ശതമാനം വോട്ടുകൾ മൻമോഹൻ സിംഗിന് ലഭിച്ചു. കോൺഗ്രസിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ ഗാന്ധി ഇതര നേതാവ്​​ മൻമോഹൻ സിംഗാണെന്നാണ്​ സർവ്വേയിൽ പ​​െങ്കടുത്ത 28 ശതമാനംപേർ പറയുന്നു. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയെ വെല്ലുവിളിക്കാൻ പ്രതിപക്ഷ സഖ്യം സാധ്യമാണെന്ന് 49 ശതമാനംപേർ കരുതുന്നു. കോവിഡുമായി ബന്ധപ്പെട്ട സർക്കാർ ഡാറ്റ തെറ്റാണെന്ന്​ 71 ശതമാനം ആളുകൾ കരുതുന്നു. അധികൃതർ പറയുന്നതിനേക്കാൾ കൂടുതൽ ആളുകളെ കോവിഡ് ഇന്ത്യയിൽ കൊന്നതായി സർവ്വേയിൽ പ​െങ്കടുത്ത ഭൂരിഭാഗവും പറയുന്നു. രണ്ടാം തരംഗത്തിൽ ജനങ്ങളുടെ കഷ്ടപ്പാടുകൾക്ക് കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ഉത്തരവാദികളാണെന്ന് 44 ശതമാനംപേർ കരുതുന്നു.

എൻ‌ഡി‌എ സർക്കാരി​െൻറ സാമ്പത്തിക നയങ്ങളിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിച്ചത് വലിയ ബിസിനസ്സുകൾക്ക് മാത്രമാണെന്ന് 46 ശതമാനംപേർ കരുതുന്നു.എൻഡിഎ ഭരണത്തിൽ സാമുദായിക ഐക്യം മെച്ചപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. 2021 ജനുവരിയിൽ 55 ശതമാനം അങ്ങിനെ കരുതിയത് 34 ശതമാനം ആയി കുറഞ്ഞു. സാമുദായിക ഐക്യം വഷളായെന്ന് വിശ്വസിക്കുന്ന ആളുകൾ 22% ൽ നിന്ന് 34% ആയി ഉയർന്നു.

61% പേർ രണ്ടിൽ കൂടുതൽ കുട്ടികളുള്ള ആളുകളെ ജോലി, ആനുകൂല്യങ്ങൾ, തിരഞ്ഞെടുപ്പുകൾ എന്നിവയിൽ നിന്ന് തടയുന്നതിനെ അനുകൂലിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് 57% ആളുകൾ കരുതുന്നു. ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമാണെന്ന് കരുതുന്ന ആളുകളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇത് 2021 ജനുവരിയിൽ 45% ൽ നിന്ന് 2021 ഓഗസ്റ്റിൽ 38% ആയി.

ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് തോന്നുന്ന ആളുകളുടെ എണ്ണം 42% ത്തിൽനിന്ന്​ 45% വരെ ഉയർന്നു. അറസ്റ്റ് ഭയന്ന് ഇന്ത്യയിൽ പ്രതിഷേധിക്കാൻ ആളുകൾ ഭയപ്പെടുന്നുവെന്ന് 51% സമ്മതിക്കുന്നു.

2021 ജൂലൈ 10നും 20നും ഇടയിൽ, 19 സംസ്ഥാനങ്ങളിലെ 115 പാർലമെൻററി, 230 നിയമസഭാ മണ്ഡലങ്ങളിലായാണ്​ സർവ്വേ നടത്തിയത്​. ആന്ധ്രപ്രദേശ്, അസം, ബീഹാർ, ഛത്തീസ്​ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, തമിഴ്​നാട്, തെലങ്കാന, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്​ഥാനങ്ങളിലാണ്​ സർവ്വേ നടന്നത്​.മൊത്തം 14,559 പേർ പ​െങ്കടുത്തു. 71 ശതമാനം ഗ്രാമീണ മേഖലയിലും 29 ശതമാനം നഗരപ്രദേശങ്ങളിലുമാണ്​ സർവ്വേ നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modisurveypopularity
Next Story