Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാ​​ഷ്​​​​ട്ര​​ത്തി​െ​​ൻ​​റ നെ​​ഞ്ച്​  പി​​ള​​ർ​​ത്ത ആ ​​പി​​സ്​​​റ്റ​​ൾ​​  ജ​​നം ഇ​​നി​​യും കാ​​ണട്ടെ
cancel

ഗാ​​ന്ധി​ഭ​​വ​​ൻ പൊ​​ളി​​ച്ച​​ത് ഗാ​​ന്ധി എ​​ന്ന് പേ​​രു​​ള്ള ക്രെ​​യ്ൻ ഉ​​പ​​യോ​​ഗി​​ച്ചാ​​ണ്! എ​​റ​​ണാ​​കു​​ളം ക​​ച്ചേ​​രി​​പ്പ​​ടി​​യി​​ൽ സ്ഥി​​തി ചെ​​യ്തി​​രു​​ന്ന ഗാ​​ന്ധി​ഭ​​വ​​ൻ, മെ​​ട്രോ റെ​​യി​​ലി​​െ​ൻ​റ തൂ​​ണു​​ക​​ൾ സ്ഥാ​​പി​​ക്കാ​​നാ​​ണ് പൊ​​ളി​​ച്ചു​നീ​​ക്കി​​യ​​ത്. ഇ​​പ്പോ​​ഴ​​വി​​ടെ ദ​​യ​​നീ​​യ മു​​ഖ​​ഭാ​​വ​​മു​​ള്ള ഗാ​​ന്ധി പ്ര​​തി​​മ മാ​​ത്ര​​മാ​​ണു​​ള്ള​​ത്. പൊ​​ളി​​ക്ക​​ലി​​െ​ൻ​റ രാ​ഷ്​​ട്രീ​​യം വെ​​റു​​പ്പി​​െ​ൻ​റ രാ​ഷ്​​ട്രീ​​യ​​മാ​​ണ്. ബാ​​ബ​​രി മ​​സ്ജി​​ദ് പൊ​​ളി​​ച്ച അ​​തേ വി​​കാ​​ര​​ത്തോ​​ടെത​​ന്നെ​​യാ​​ണ് ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​രു​​ക്കു​​പ്ര​​തി​​മ സം​​ഘ​്​​പ​​രി​​വാ​​റി​​െ​ൻ​റ ഒ​​ത്താ​​ശ​​യോ​​ടെ നി​​ർ​​മി​ക്കു​​ന്ന​​ത്. അ​​ത് പ​​ക്ഷേ, രാ​ഷ്​​ട്ര​​പി​​താ​​വി​​െ​ൻ​റ പ്ര​​തി​​മ​​യ​​ല്ല, ഇ​​ന്ത്യ​​യു​​ടെ ഉ​​രു​​ക്കു​​മ​​നു​​ഷ്യ​​ൻ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്​ ഭാ​​യ് പ​​ട്ടേ​​ലി​​േ​ൻ​റ​​താ​​ണ്. എ​​ന്തു​​കൊ​​ണ്ട് സം​​ഘ​്​​പ​​രി​​വാ​​ർ കോ​​ൺ​ഗ്ര​സു​കാ​​ര​​നാ​​യ പ​​ട്ടേ​​ലി​​െ​ൻ​റ പ്ര​​തി​​മ നി​​ർ​​മി​ക്കു​​ന്നു? ഈ ​​ചോ​​ദ്യ​​ത്തി​​നു​​ള്ള ഉ​​ത്ത​​രം ഗാ​​ന്ധി​​യെ വ​​ധി​​ക്കാ​​ൻ ഉ​​പ​​യോ​​ഗി​​ച്ച തോ​​ക്കി​​ന് എ​​ന്ത് സം​​ഭ​​വി​​ച്ചു എ​​ന്ന ഉ​​ത്ത​​ര​​വു​​മാ​​യി കൂ​​ട്ടി വാ​​യി​​ക്കേ​​ണ്ട​​തു​​ണ്ട്. 

gun-gandhi-body
ഗാന്ധിജി വെടിയേറ്റ് മരിച്ചുകിടക്കുന്നു
 

‘9 എം.​എം ബെ​​രേ​​റ്റ’ എ​​ന്ന നോ​​വ​​ൽ എ​​ഴു​​തി​​ക്കൊ​​ണ്ടി​​രി​​ക്കു​​മ്പോ​​ഴാ​​ണ് ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ളി​​ലേ​​ക്ക് എ​​െ​ൻ​റ ശ്ര​​ദ്ധ തി​​രി​​ഞ്ഞ​​ത്. ഗാ​​ന്ധി ഘാ​​ത​​ക​​ൻ ഗോ​​ദ്​​സെ​​യും കൂ​​ട്ടാ​​ളി നാ​​രാ​​യ​​ൺ ആ​​പ്‌​​തെ​​യും ഗ്വാ​​ളി​​യോ​​റി​​ൽ നി​​ന്ന് സം​​ഘ​​ടി​​പ്പി​​ച്ച 9 എം. ​​എം ബെ​​രേ​​റ്റ സെ​​മി ഓ​​ട്ടോ​​മാ​​റ്റി​​ക് പി​​സ്​​റ്റ​​ൾ ഇ​​പ്പോ​​ൾ എ​​വി​​ടെ​​യു​​ണ്ട് എ​​ന്ന അ​​ന്വേ​​ഷ​​ണം ചെ​​ന്ന​​വ​​സാ​​നി​​ച്ച​​ത് ഡ​​ൽ​​ഹി​​യി​​ലെ നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​​സി​​യ​​ത്തി​​ലാ​​ണ്. 1997വ​​രെ അ​​ത് അ​​വി​​ടെ പൊ​​തു​ദ​​ർ​​ശ​​ന​​ത്തി​​ന് വെ​​ച്ചി​​രു​​ന്നു. പി​​ന്നീ​​ട് ആ ​​തോ​​ക്കി​​ന് എ​​ന്ത് സം​​ഭ​​വി​​ച്ചു? വാ​​ജ്‌​​പേ​​യി സ​​ർ​​ക്കാ​​റിെ​ൻറ കാ​​ല​​ത്ത് എ​​ന്തെ​​ങ്കി​​ലും ഇ​​ട​​പെ​​ട​​ൽ ഉ​​ണ്ടാ​​യോ? ഫാ​​ഷി​സ​​ത്തി​​െ​ൻ​റ വ​​ഴി​​ക​​ൾ ദു​​രൂ​​ഹ​​മാ​​ണ്. 9 എം.​എം ബെ​​രേ​​റ്റ നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​സി​​യ​​ത്തി​​ലെ ര​​ക്ത​​സാ​​ക്ഷി ഗാ​​ല​​റി​​യി​​ൽനി​​ന്ന് എ​​ടു​​ത്തു മാ​​റ്റി​​യ​പോ​​ലെ വി​​ചി​​ത്ര​​മാ​​ണ് അ​​ത്. നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​​സി​​യം ഒ​​രു ട്ര​സ്​​റ്റി​െ​ൻറ കീ​​ഴി​​ലാ​​ണ്. കേ​​ന്ദ്ര സ​​ർ​​ക്കാ​​റി​ന് നേ​​രി​​ട്ട് ഒ​​രു ബ​​ന്ധ​​വും മ്യൂ​​സി​​യ​​ത്തി​​െ​ൻ​റ ന​​ട​​ത്തി​​പ്പു​​മാ​​യി​​ട്ടി​​ല്ല. കേ​​ന്ദ്രം ഭ​​രി​​ക്കു​​ന്ന ശ​​ക്തി​​ക​​ൾ ട്ര​​സ്​​റ്റി​ൽ ക​​യ​​റി​​പ്പ​​റ്റാ​​നും മ്യൂ​സി​​യം ന​​ട​​ത്തി​​പ്പി​​ൽ സ്വാ​​ധീ​​നം ചെ​​ലു​​ത്താ​​നും ബോ​​ധ​​പൂ​​ർ​​വം ശ്ര​​മി​​ക്കു​​ന്നു​​ണ്ട്. 

ച​​രി​​ത്ര​​ത്തി​​െ​ൻ​റ പു​​നഃ​​പ്ര​​തി​​ഷ്ഠ​​യാ​​ണ​​ല്ലോ അ​​വ​​രു​​ടെ അ​​ജ​​ണ്ട. ‘‘ഏ​​ക​​ദേ​​ശം 20 കൊ​​ല്ലം മു​​മ്പുവ​​രെ തോ​​ക്ക് പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് കാ​​ണാ​​ൻ ക​​ഴി​​യു​​ന്ന വി​​ധം ഗാ​​ല​​റി​​യി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രു​​ന്നു. അ​​ത് എ​​ടു​​ത്തുമാ​​റ്റി​​യ വ​​ർ​​ഷ​​മോ ദി​​വ​​സ​​മോ എ​​നി​​ക്ക​​റി​​യി​​ല്ല. അ​​ത് ബോ​​ർ​​ഡി​​െ​ൻ​റ തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു. തോ​​ക്ക് കാ​​ണു​​മ്പോ​​ൾ ആ​​ൾ​​ക്കാ​​രു​​ടെ മ​​ന​​സ്സി​​ൽ നെ​​ഗ​​റ്റിവ് ഫീ​​ലി​ങ്​ ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. അ​​ത് ഒ​​ഴി​​വാ​​ക്കാ​​നാ​​കാം അ​​ങ്ങ​നെ ഒ​​രു തീ​​രു​​മാ​​നം ഉ​​ണ്ടാ​​യ​​ത്. അ​​ല്ലാ​​തെ അ​​നി​​ഷ്​​ട​​സം​​ഭ​​വ​​ങ്ങ​​ൾ ഉ​​ണ്ടാ​​യ​​തൊ​​ന്നും കൊ​​ണ്ട​​ല്ല തോ​​ക്ക് പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ന് വെ​​ക്കാ​​തി​​രി​​ക്കു​​ന്ന​​ത്’’ ^ഇ​​പ്പോ​​ഴ​​ത്തെ മ്യൂ​സി​​യം ക്യൂ​​റേ​​റ്റ​​ർ ആ​​യ അ​​ൻ​​സാ​​ർ അ​​ലി പ​​റ​​യു​​ന്നു. 

1997വ​​രെ 9 എം.​എം ബെ​​രേ​​റ്റ കാ​​ണു​​മ്പോ​​ൾ ജ​​ന​​ങ്ങ​​ൾ​​ക്ക് ഒ​​രു പ്ര​​ശ്ന​​വും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ലെ​​ന്ന് ഇൗ ​വാ​ക്കു​ക​ളി​ൽ​നി​ന്ന്​ വ്യ​​ക്ത​​മാ​​ണ്. അ​​തി​​നു​ശേ​​ഷം തോ​​ക്കു കാ​​ണു​​മ്പോ​​ൾ ആ​​ർ​​ക്കാ​​ണ് പ്ര​​ശ​്​​നം ഉ​​ണ്ടാ​​കു​​ന്ന​​ത്? അ​​ല്ലെ​​ങ്കി​​ൽ അ​​ത​​വി​​ടെ ഇ​​രു​​ന്നാ​​ൽ രാ​​ഷ്​​ട്രീ​​യ​​മാ​​യി ത​​ങ്ങ​​ൾ​​ക്ക് എ​​തി​​രാ​​വും എ​​ന്ന് ഹിന്ദുത്വശക്​തികൾ ഭ​​യ​​പ്പെ​​ടു​​ന്നു​​ണ്ടോ? ഗാ​​ന്ധി​യെ വ​ധി​ക്കു​േ​മ്പാ​ൾ ഗോ​​ദ്​​സെ ഹി​​ന്ദു മ​​ഹാ​​സ​​ഭ​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ക​​നാ​​യി​​രു​​ന്നു​​വെ​​ങ്കി​​ലും അ​​തി​​നു മു​​മ്പ് ആർ.​എ​​സ്.​എ​​സു​കാ​​ര​​നാ​​യി​​രു​​ന്നു​​വെ​​ന്ന് ഗാ​​ന്ധി​​വ​​ധ ഗൂ​​ഢാ​​ലോ​​ച​​ന​​യി​​ൽ പ്ര​​തി​​യാ​​യ ഗോ​​പാ​​ൽ ഗോ​​ദ്​​സെ ജ​​യി​​ൽ മോ​​ചി​​ത​​നാ​​യ ശേ​​ഷം ‘ടൈം’ ​​മാ​​ഗ​​സി​​ന് ന​​ൽ​​കി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഈ ​​ച​​രി​​ത്ര സ​​ത്യ​​ങ്ങ​​ൾ പു​​തി​​യ രാ​​ഷ്​​ട്രീ​യ​കാ​​ലാ​​വ​​സ്ഥ​​യി​​ൽ ത​​ങ്ങ​​ൾ​​ക്കെ​​തി​​രെ തി​​രി​​ച്ച​​ടി​​ക്കു​​മെ​​ന്ന് സം​​ഘ​്​​പ​​രി​​വാ​​റി​​ന​​റി​​യാം. ഗോ​​ദ്​​സെ​​യു​​ടെ രാ​ഷ്​​ട്രീ​​യ സാ​​മൂ​​ഹി​ക പ്ര​​വ​​ർ​​ത്ത​​നം ആ​​ർ.​എ​​സ്.​എ​സി​ലൂ​​ടെ ആ​​യി​​രു​​ന്നു. പി​​ന്നീ​​ട് സ​​വ​​ർ​​ക്ക​റി​െ​ൻ​റ സ്വാ​​ധീ​​ന​​ത്തി​​ൽ​പെ​​ട്ട് ഹി​​ന്ദു​​മ​​ഹാ​​സ​​ഭ​​യി​​ൽ ചേ​​രു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. മു​സ്​​ലിം​ക​ളാ​ണ്​ എ​​ല്ലാ അ​​ക്ര​​മ​​ങ്ങ​​ളും ചെ​​യ്യു​​ന്ന​​ത്, അ​​വ​​രാ​​ണ് ക​​ലാ​​പ​​മു​​ണ്ടാ​​ക്കു​​ന്ന​​ത്, അ​​വ​​ർ ലൗ ​​ജി​​ഹാ​​ദ് ന​​ട​​ത്തി ഹി​​ന്ദു​​സ്ത്രീ​​ക​​ളെ മ​​തം​മാ​​റ്റു​​ന്നു, ഭാ​​ര​​ത​​മാ​​താ​​വി​​നെ ത​​ക​​ർ​​ക്കാ​​ൻ ഭീ​​ക​​ര​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തു​​ന്നു തു​​ട​​ങ്ങി​​യ വ്യാ​​ജ​​പ്ര​​ചാ​​ര​​ണ​​ത്തി​​ലൂ​​ടെ ഹി​​ന്ദു​​രാ​​ഷ്​​ട്ര നി​​ർ​​മി​തി​​ക്ക് ആ​​ക്കം​കൂ​​ട്ടു​ന്ന​തി​െ​ൻറ ഭാ​ഗ​മാ​യി​ട്ടാ​ണ്​ യ​ഥാ​ർ​ഥ​ത്തി​ൽ ഗാ​ന്ധി​വ​ധം ന​ട​ന്ന​ത്.

 

ഗാ​​ന്ധി​​യെ വ​​ധി​​ക്കാ​​നാ​​യി ബു​​ർ​​ഖ​​യ​​ണി​​ഞ്ഞ്​  പ്രാ​​ർ​​ഥ​​നാ​​സ്ഥ​​ല​​ത്തേ​​ക്കു പോ​​കാ​​നാ​​ണ് ഗോ​​ദ്​​സെ ആ​​ദ്യം തീ​​രു​​മാ​​നി​​ച്ചി​​രു​​ന്ന​​ത്. ഗാ​​ന്ധി​​യെ കൊ​​ന്ന​​ത് ഒ​​രു മു​​സ്​​ലിം മ​​ത​വി​​ശ്വാ​​സി​​യാ​​ണെ​​ന്ന് ലോ​​ക​​ത്തെ കു​​റ​​ച്ചു മ​​ണി​​ക്കൂ​​ർ നേ​​ര​​ത്തേ​​ക്കെ​​ങ്കി​​ലും തെ​​റ്റി​​ദ്ധ​​രി​​പ്പി​​ക്കാ​​നാ​​യാ​​ൽ തെ​​രു​​വു​​ക​​ളി​​ൽ മു​​സ്​​ലിം​ക​​ളു​​ടെ ചോ​​ര​​പ്പു​​ഴ ഒ​​ഴു​​കു​​മെ​​ന്ന് ഗോ​​ദ്​​സെ​​യും സം​​ഘ​​വും ക​​ണ​​ക്കുകൂ​​ട്ടി​​യി​​രി​​ക്ക​​ണം. ഗാ​​ന്ധി വ​​ധ​​ത്തി​​ലെ മാ​​സ്​​റ്റ​ർ ബ്രെ​​യി​​നാ​​യി പ്ര​​വ​​ർ​​ത്തി​​ച്ച നാ​​രാ​​യ​​ൺ ആ​​പ്‌​​തെ​​യാ​​ണ്‌ ബു​​ർ​​ഖ ധ​​രി​​ച്ചു ചെ​​ന്ന് ഗാ​​ന്ധി​​യെ പോ​യി​ൻ​റ്​ ബ്ലാ​ങ്കി​ൽ വെ​​ടി​​യു​​തി​​ർ​​ക്കാ​​മെ​​ന്ന നി​​ർ​​ദേ​​ശം വെ​​ച്ച​​ത്. ഡ​​ൽ​​ഹി​​യി​​ലെ ചാ​​ന്ദ്​​നി ചൗ​​ക്കി​​ൽനി​​ന്നാ​​ണ് ബു​​ർ​​ഖ മാ​​ത്രം ത​​യ്ക്കു​​ന്ന പ്ര​​ശ​​സ്ത​​മാ​​യ ക​​ട​​യി​​ൽനി​​ന്ന് 50 രൂ​​പ കൊ​​ടു​​ത്ത് ഗോ​​ദ്​​സെ ബു​​ർ​​ഖ വാ​​ങ്ങി​​യ​​ത്. ലൂ​​സ് ഫി​​റ്റി​​ങ്ങി​​ലു​​ള്ള ബു​​ർ​​ഖ​​യ​​ണി​​ഞ്ഞാ​​ൽ കീ​​ശ​​യി​​ൽനി​​ന്ന് തോ​​ക്ക് എ​​ളു​​പ്പ​​ത്തി​​ലെ​​ടു​​ത്തു പ്ര​​യോ​​ഗി​​ക്കാ​​നാ​​വി​​ല്ലെ​​ന്നു മ​​ന​​സ്സി​​ലാ​​ക്കി​​യ ഗോ​​ദ്​​സെ ആ​​പ്‌​​തെ​യോ​​ടു​​പോ​​ലും ആ​​ലോ​​ചി​​ക്കാ​​തെ അ​​വ​​സാ​​ന​​നി​​മി​​ഷം ആ ​​പ്ലാ​​ൻ മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു. വെ​​ടി​​യു​​തി​​ർ​​ത്ത​​ശേ​​ഷം ഗോ​​ദ്​​സെ​​യെ ജ​​ന​​ങ്ങ​​ൾ വ​​ട്ട​​മി​​ട്ട് പി​​ടി​​ച്ച​​പ്പോ​​ഴും ത​​േ​ൻ​റ​​ത്​ ഒ​​രു മു​​സ്​​ലിം ഐ​​ഡ​​ൻ​റി​റ്റി​​യാ​​ന്നെ​​ന്നു പ​​റ​​യാ​​നാ​​ണ് ഗോ​​ദ്​​സെ ശ്ര​​മി​​ച്ച​​ത്. അ​​തി​​ലൂ​​ടെ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളോ​​ടു​​ള്ള ജ​​ന​​ങ്ങ​​ളു​​ടെ വെ​​റു​​പ്പ് വ​​ർ​​ധി​പ്പി​​ക്കാ​​മെ​​ന്ന് ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രി​​ക്ക​​ണം. ഒ​​രു മു​സ്​​ലി​മാ​​ണ് ഗാ​​ന്ധി​​യെ വ​​ധി​​ച്ച​​തെ​​ന്ന് ഡ​​ൽ​​ഹി പ​​രി​​സ​​ര​​ത്തെ​​ങ്ങും കിം​​വ​​ദ​​ന്തി​​യും പ​​ര​​ന്നി​​രു​​ന്നു. പൊ​​ലീ​​സ് വ​​രു​​ന്ന​​തു​വ​​രെ ബി​​ർ​​ള ഹൗ​​സി​​ലെ ഒ​​രു മു​​റി​​യി​​ലാ​​ണ് ഗോ​​ദ്​​സെ​​യെ പൂ​​ട്ടി​​യി​​ട്ടി​​രു​​ന്ന​​ത്. പു​ണെ​​യി​​ലു​​ള്ള ഒ​​രു പ​​രി​​ചി​​ത​​ൻ ഗോ​​ദ്​​​സെ​​യെ ജ​​ന​​ലി​​ലൂ​​ടെ ക​​ണ്ടു തി​​രി​​ച്ച​​റി​​ഞ്ഞ​​തി​​നാ​​ലാ​​ണ് ഗാ​​ന്ധി വ​​ധം ന​​ട​​ത്തി​​യ​​ത് ഗോ​​ദ്​​സെ​​യെ​​ന്ന ബ്രാ​​ഹ്​​മ​​ണ​​നാ​​ണെ​​ന്ന്​ ആ​​ദ്യം ലോ​​ക​​മ​​റി​​യു​​ന്ന​​ത്. പൊ​ലീ​​സ് വ​​രാ​​ൻ വൈ​​കു​​ക​​യും പു​ണെ​​യി​​ൽ ത​​െ​ൻ​റ പ​​രി​​ചി​​ത​​നു​​മാ​​യി​​രു​​ന്ന ആ​​ൾ ഗോ​​ദ്​​സെ​​യെ അ​​ട​​ച്ചി​​ട്ട മു​​റി​​യി​​ൽ അ​​യാ​​ളെ കാ​​ണാ​​തെ പോ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നെ​​ങ്കി​​ൽ ചു​​രു​​ങ്ങി​​യ പ​​ക്ഷം ഡ​​ൽ​​ഹി​യി​​ലെ​​ങ്കി​​ലും ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ വ​​ർ​​ഗീ​​യ ക​​ലാ​​പ​​വും ദാ​​രു​​ണ​​മാ​​യ വം​​ശ​ഹ​​ത്യ​​യും ന​​ട​​ന്നേ​​നെ.

ഗോദ്​സെ, നാരായൺ ആപ്തേ, കർക്കരെ എന്നിവർ വിചാരണകോടതിയിൽ
 

1948ൽ ​​ഹി​​ന്ദു​​വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ച മു​​സ്​​ലിം​വി​​രു​​ദ്ധ രാ​ഷ്​​്ട്രീ​യം ത​​ന്നെ​​യാ​​ണ് ഇ​​പ്പോ​​ഴും എ​​ടു​​ത്തു പ്ര​​യോ​​ഗി​​ക്കു​​ന്ന​​ത്. മു​​സ്​​ലിം​ക​ൾ വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ൾ ആ​​ണെ​​ന്നും അ​​വ​​ർ പാ​​കി​​സ്​​താ​​നി​​ലേ​​ക്കു പോ​​കേ​​ണ്ട​​വ​രാ​ണെ​​ന്നു​​മു​​ള്ള പ്ര​​ചാ​​ര​​ണ​​വും ഇ​​തി​​െ​ൻ​റ ഭാ​​ഗ​​മാ​​ണ്. ഈ ​​പ്ര​​തി​​ലോ​​മ രാ​​ഷ്​​ട്രീ​​യ​​ത്തെ തു​​റ​​ന്നു കാ​​ട്ടാ​​നാ​​യി 9 എം.​എം ബെ​​രേ​​റ്റ സെ​​മി ഓ​​ട്ടോ​​മാ​​റ്റി​​ക് പി​​സ്​​റ്റ​ൾ, നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​സി​​യ​​ത്തി​​ൽ 20 വ​​ർ​​ഷം മു​​മ്പ് ഉ​​ണ്ടാ​​യി​​രു​​ന്ന​​തു​​പോ​​ലെ പൊ​​തു​​ജ​​ങ്ങ​​ൾ​​ക്ക് കാ​​ണു​​ന്ന വി​​ധം പ്ര​​ദ​​ർ​​ശി​​പ്പി​​ക്ക​​ണം. ഇ​​ത് കാ​​ല​​ത്തി​​െ​ൻ​റ ആ​​വ​​ശ്യ​​മാ​​ണ്. ഹി​​ന്ദു ഫാ​​ഷി​സ്​​റ്റു​ക​​ൾ​​ക്കെ​​തി​​രെ​​യു​​ള്ള ഏ​​റ്റ​​വും വ​​ലി​​യ പ്ര​​തീ​​ക​​മാ​​യി 9 എം.​എം ബെ​​രേ​​റ്റ ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​ര​​ണം. രാ​​ഷ്​​ട്ര​​ത്തി​​െ​ൻ​റ ഐ​​ക്യ​​വും അ​​ഖ​​ണ്ഡ​​ത​​യും സ​​മാ​​ധാ​​നാ​​ന്ത​​രീ​​ക്ഷ​​വും ത​​ക​​ർ​​ക്കു​​ന്ന​​ത് പ​​ണ്ടു​​മു​​ത​​ലേ ഏ​​തു ശ​​ക്തി​​ക​​ൾ ആ​​ണെ​​ന്ന് തു​​റ​​ന്നു​​കാ​​ട്ടാ​​ൻ ച​​രി​​ത്രം കാ​​ല​​ത്തി​​നു ന​​ൽ​​കി​​യ തെ​​ളി​​വാ​​ണ് 9 എം.​​എം ബെ​​രേ​​റ്റ. അ​​ത് മു​​മ്പെ​​ങ്ങും ഇ​​ല്ലാ​​ത്ത​​വി​​ധം സം​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണം. ആ ​​തോ​​ക്ക് തു​​രു​​മ്പെ​​ടു​​ക്കാ​​ൻ അ​​നു​​വ​​ദി​​ച്ചു​​കൂ​​ടാ. സ്പി​​രി​​ച്വ​​ൽ ഫാ​​ഷി​സ​​ത്തി​​ന് നി​​ല​​മൊ​​രു​​ക്കി​​യ ശേ​​ഷം വ​​രേ​​ണ്യം​​ആ​​യ​​തെ​​ല്ലാം, ഉ​​യ​​ർ​​ന്ന​​തെ​​ല്ലാം ഉ​​ന്ന​​ത​​മാ​​ണെ​​ന്ന ചി​​ന്ത ഊ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​ൻ ഹി​​ന്ദു​​ഫാ​​ഷി​സ്​​റ്റു​​ക​​ൾ​​ക്കാ​​യി​​ട്ടു​​ണ്ട്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഉ​​രു​​ക്കു പ്ര​​തി​​മ​​യെ​​ന്ന ആ​​ശ​​യം, നി​​ല​​വി​​ലു​​ള്ള ന​​ന്മ നി​​റ​​ഞ്ഞ വ​​ലു​​തി​​നെ മ​​റ്റൊ​​രു വ​​ലി​​യ വ​​ര വ​​ര​​ച്ചു ഇ​​ല്ലാ​​താ​​ക്കു​​ന്ന​​ത് ദു​​ഷ്​​ട​​ലാ​​ക്കി​​െ​ൻ​റ ഭാ​​ഗ​​മാ​​ണ്. അ​​ല്ലാ​​തെ നെ​ഹ്​​റു ലോ​​ബി​​യു​​ടെ ത​​ട​​വി​​ലാ​​യി​​രു​​ന്ന സ​​ർ​​ദാ​​ർ വ​​ല്ല​​ഭ്​ ഭാ​​യ് പ​​ട്ടേ​​ലി​​നെ മോ​​ചി​​പ്പി​​ക്കാ​നൊ​​ന്നു​​മ​​ല്ല ഗു​​ജ​​റാ​​ത്ത് സ​​ർ​​ക്കാ​​ർ, പ്ര​​ത്യേ​​കി​​ച്ച് ആ​​ർ.​എ​​സ്.​എ​​സ് ഉ​​രു​​ക്കു പ്ര​​തി​​മ വ​​ലി​​യ ദൗ​​ത്യ​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്.

ത​​ങ്ങ​​ളെ വെ​​ള്ള പൂ​​ശി​​യ മ​​നു​​ഷ്യ​​നോ​​ടു​​ള്ള ആ​​രാ​​ധ​​ന മാ​​ത്ര​​മ​​ല്ല ദേ​​ശീ​​യ ഐ​​ക്ക​​ണാ​​യി ച​​രി​​ത്ര​​ത്തി​​ൽ നി​​ന്നു​​ത​​ന്നെ ഒ​​രാ​​ളെ ത​​ട്ടി​​യെ​​ടു​​ത്തു അ​​വ​​ത​​രി​​പ്പി​​ക്കേ​​ണ്ട​​തും ന​​വ​​ ഹി​​ന്ദു​​ഫാ​​ഷി​സ​​ത്തി​​െ​ൻ​റ വ്യാ​​ജ​​ദേ​​ശീ​​യ​​ത ഉ​​ൽ​​പാ​​ദി​​പ്പി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​വ​​ശ്യ​​മാ​​ണി​​ന്ന്. അ​​തി​​നാ​​ൽ, ഇ​​നി​​യു​​മേ​​റെ പൊ​​ളി​​ക്ക​​ലു​​ക​​ളും പു​​ന​​ർ​​നി​​ർ​​മാ​​ണ​​വു​മെ​ല്ലാം ന​ട​ക്കു​മെ​ന്നു​ത​ന്നെ ക​രു​ത​ണം. സാ​​ഹി​​ത്യ​​ത്തി​​ലൂ​​ടെ​​യും സാം​​സ്കാ​​രി​​ക​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ലൂ​​ടെ​​യും ഇ​​തി​​നു ത​​ട​​യി​​ടാ​​നു​​ള്ള വി​​ജ​​യ​​ക​​ര​​മാ​​യ ശ്ര​​മ​​ങ്ങ​​ൾ പു​​രോ​​ഗ​​മ​​ന പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​ത്തുനി​​ന്ന് ന​​ട​​ക്കു​​ന്നി​​ല്ലെ​​ന്നു​​ള്ള​​താ​​ണ് ഖേ​​ദ​​ക​​രം. പ്ര​​തി​​മാ​​നി​​ർ​​മാ​​ണ​​ത്തി​​നു​​ള്ള ഉ​​രു​​ക്കി​​ന്‌ വേ​​ണ്ടി ഹി​​ന്ദു​​വി​​ശ്വാ​​സി​​ക​​ളു​​ടെ വീ​​ട്ടി​​ൽനി​​ന്ന് പ​​ഴ​​യ ഇ​​രു​​മ്പു പി​​ച്ചാ​​ത്തി​​യും കൊ​​ടു​​വാ​​ളും ശേ​​ഖ​​രി​​ക്കു​​ന്നു​​ണ്ട് ആ​​ർ.​എ​​സ്.​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ. ഇ​​തൊ​​രു​​ത​​രം സാം​​സ്​​കാ​​രി​​ക ഫാ​​ഷി​സ​ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണ്. ത​​ങ്ങ​​ളു​​ടെ പ്ര​​തി​​ലോ​​മ​​ക​​ര​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ ജ​​ന​​ങ്ങ​​ളി​​ലേ​​ക്ക് നേ​​രി​​ട്ടെ​​ത്തി​​ക്കാ​​നു​​ള്ള കു​​റു​​ക്കു​​വ​​ഴി. സ​​മീ​​പ​​ഭാ​​വി​​യി​​ൽ പ്ര​​തി​​മ അ​​നാ​ച്ഛാ​​ദ​​നം ചെ​​യ്യ​​പ്പെ​​ടു​​മ്പോ​​ൾ അ​​ത് ത​​ങ്ങ​​ളു​​പ​​യോ​​ഗി​​ച്ച പി​​ച്ചാ​​ത്തി​​യു​​ടെ ആ​​ത്മാ​​വ് പേ​​റു​​ന്നു​​വെ​​ന്ന തോ​​ന്ന​​ൽ ഓ​​രോ കു​​ടും​​ബ​​ത്തി​​ലും ഉ​​ണ്ടാ​​വാം. വ്യാ​​ജ​​ച​​രി​​ത്ര​​നി​​ർ​​മി​​തി​​യു​​ടെ വി​​ത്ത് പാ​​കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​മാ​​യി ഈ ​​പ്ര​​ക്രി​​യ മാ​​റു​​ന്ന​​തി​​ങ്ങ​നെ​​യാ​​വും. സെ​​ക്കു​​ല​​ർ ഇ​​ന്ത്യ ഹി​​ന്ദു രാ​​ജ്യ​​ത്തി​​നു കൈ​​മാ​​റ്റം ചെ​​യ്യ​​പ്പെ​​ടു​​ന്ന ചി​ന്താ പ​ദ്ധ​തി​യു​ടെ ഭാ​​ഗ​​മാ​​ണി​​തെ​​ല്ലാം. നാം ​​പ​​ണ്ടേ ശീ​​ലി​​ച്ചു​​പോ​​യ ജാ​​ഗ്ര​​ത​​ക്കു​​റ​​വാ​​ണ് 9 എം.​എം ബെ​​രേ​​റ്റ നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​സി​​യ​​ത്തി​​ലെ സ്​​റ്റോ​​ർ റൂ​​മി​​ലെ ഇ​​രു​​മ്പു ലോ​​ക്ക​​റി​​ൽ അ​​ത്ര​​യൊ​​ന്നും സു​​ര​​ക്ഷി​​ത​​മ​​ല്ലാ​​താ​​യി​​രി​​ക്കു​​ന്ന​​തി​​നും കാ​​ര​​ണം. 1948 ജ​​നു​​വ​​രി 20 നു ​​മ​​ദ​​ൻ​​ലാ​​ൽ പ​​ഹ്‌​​വ ഗാ​​ന്ധി​​ജി​​യു​​ടെ പ്രാ​​ർ​​ഥ​ന​​യോ​​ഗ​​ത്തി​​ൽ ഗ്ര​നേ​ഡ്​ എ​​റി​​ഞ്ഞ​​പ്പോ​​ൾ ത​​ന്നെ ഗോ​​ദ്​​സെ​​യെ​​യും സം​​ഘ​​ത്തെ​​യും പി​​ടി​​ക്കാ​​ൻ ക​​ഴി​​യാ​​തെ​പോ​​യ അ​​തേ ജാ​​ഗ്ര​​ത​​ക്കു​​റ​​വാ​​ണ​​ല്ലോ ഈ ​​സം​​ഭ​​വം ക​​ഴി​​ഞ്ഞു 10 ദി​​വ​​സ​​മാ​​യ​​പ്പോ​​ൾ, ജ​​നു​​വ​​രി 30ന്​ ​ഗോ​​ദ്​​സെ​​യു​​ടെ തോ​​ക്കി​​നു ഇ​​ര​​യാ​​യി ഗാ​​ന്ധി​​ജി​​യു​​ടെ ശ്വാ​​സം ന​​മ്മു​​ടെ രാ​​ജ്യ​​ത്തി​​നും ന​​ഷ്​​ട​പ്പെ​​ടു​​ത്തി​​യ​​ത്. ആ ​​ജാ​​ഗ്ര​​ത​​ക്കു​​റ​​വ് നാം ​​ഇ​​ന്നും തു​​ട​​രു​​ന്നു. 

നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​സി​​യം കാ​​ഴ്ച​​ക​​ൾ 
ഫ​​രീ​​ദാ​​ബാ​​ദി​​ൽനി​​ന്ന് റോ​​ഡു​​മാ​​ർ​​ഗ​​മാ​​ണ് ഞാ​​നും എ​​ഴു​​ത്തു​​കാ​​രി​​യും വ്യ​​വ​​സാ​​യ സം​​രം​​ഭ​​ക​​യു​​മാ​​യ ജ​​യാ​​ര​​വീ​​ന്ദ്ര​​നും രാ​​ജ്ഘ​​ട്ടി​​ൽ സ്ഥി​​തി ചെ​​യ്യു​​ന്ന നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​​സി​​യം കാ​​ണാ​​ൻ പോ​​യ​​ത്. വേ​​പ്പ് മ​​ര​​ങ്ങ​​ൾ നി​​റ​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന ശാ​​ന്ത​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലാ​​ണ് മ്യൂ​സി​​യം. ഗാ​​ന്ധി​​ജി​​യു​​ടെ ജീ​​വി​​തം, പ്ര​​ത്യ​​യ​​ശാ​​സ്ത്രം എ​​ന്നി​​വ​​യെ​​ല്ലാം ഇ​​വി​​ടെ വ​​ള​​രെ അ​​ടു​​ത്ത​​റി​​യാ​​ൻ സാ​​ധി​​ക്കും. 1948 ലാ​​ണ് വ​​ള​​രെ ചെ​​റി​​യ തോ​​തി​​ൽ ഈ ​​മ്യൂ​​സി​​യം ആ​​രം​​ഭി​​ച്ച​​ത്. ഗാ​​ന്ധി​​ജി​​യു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തി​​ന് ശേ​​ഷം 1961ലാ​​ണ് മ്യൂ​സി​​യം പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്. ജീ​​വി​​ത​​കാ​​ല​​ത്ത്​ഗാ​​ന്ധി​​ജി ഉ​​പ​​യോ​​ഗി​​ച്ച വ​​സ്‌​​തു​​ക്ക​​ൾ, ഒ​​റി​​ജി​​ന​​ൽ രേ​​ഖ​​ക​​ളു​​ടെ ശേ​​ഖ​​രം, അ​​ദ്ദേ​​ഹ​​ത്തി​​ന് ല​​ഭി​​ച്ച ഉ​​പ​​ഹാ​​ര​​ങ്ങ​​ൾ, അ​​ദ്ദേ​​ഹ​​ത്തി​​െ​ൻ​റ ജീ​​വി​​ത​​കാ​​ലം കൃ​​ത്യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന വി​​ധ​​ത്തി​​ൽ ഫോ​​ട്ടോ​​ഗ്രാ​​ഫു​​ക​​ളും ഓ​​ഡി​​യോ വി​​ഷ്വ​​ലു​​ക​​ളും സാ​​ഹി​​ത്യ​​വും ക​​ര​​കൗ​​ശ​​ല വ​​സ്തു​​ക്ക​​ളും സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​ബ​​ർ​​മ​​തി ആ​​ശ്ര​​മ​​ത്തി​​ൽ അ​​ദ്ദേ​​ഹം ക​​ഴി​​ഞ്ഞ കു​​ടി​​ലി​​െ​ൻ​റ മാ​​തൃ​​ക​​യും ഇ​​വി​​ടെ കാ​​ണാം. ഗാ​​ന്ധി​​ജി എ​​ഴു​​തി​​യ​​തും അ​​ദ്ദേ​​ഹ​​ത്തെ പ​റ്റി എ​​ഴു​​ത​​പ്പെ​​ട്ട​​തു​​മാ​​യ പു​​സ്ത​​ക​​ങ്ങ​​ളു​​ടെ വി​​ശാ​​ല​​മാ​​യൊ​​രു ലൈ​​ബ്ര​​റി​​യും മ്യൂ​സി​​യ​​ത്തി​​ലു​​ണ്ട്. ഗാ​​ന്ധി അ​​നു​​ബ​​ന്ധ സാ​​ഹി​​ത്യ​​കൃ​​തി​​ക​​ളു​​ടെ വ​​ൻ​​ശേ​​ഖ​​ര​​വും ഈ ​​ലൈ​​ബ്ര​​റി​​യി​​ൽ പ്ര​​ത്യേ​​ക​​മാ​​യി സ​​ജ്ജീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് ഗാ​​ന്ധി​​ജി​​യു​​ടെ ജീ​​വി​​ത​​ദ​​ർ​​ശ​​ന​​ത്തെ പ​​റ്റി​​യും ജീ​​വി​​ത ദൗ​​ത്യ​​ത്തെ പ​​റ്റി​​യും അ​​ടു​​ത്ത​​റി​​യാ​​ൻ ക​​ഴി​​യു​​ന്ന​​തി​​നൊ​​പ്പം ഇ​​ന്ത്യ​​യു​​ടെ ആ​​ത്മാ​​വ് എ​​ന്താ​​യി​​രു​​ന്നു​​വെ​​ന്ന​​തി​​നെ പ​​റ്റി​​യും വ​​ലി​​യ ധാ​​ര​​ണ ന​​ൽ​​കു​​ന്നു മ്യൂ​സി​​യം. 

gungg

ച​​ർ​​ക്ക ഗാ​ല​​റി, ഫോ​​ട്ടോ ഗാ​​ല​​റി, ര​​ക്ത​​സാ​​ക്ഷി ഗാ​​ല​​റി, ഓ​​ർ​​മ ഗാ​​ല​​റി (അ​​ന്ത്യ​​യാ​​ത്ര ചി​​ത്രീ​​ക​​രി​​ക്കു​​ന്ന​​ത്), ആ​ർ​ട്​- ആ​​ശ്ര​​മം ഗാ​​ല​​റി എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് മ്യൂ​സി​​യ​​ത്തി​​ലെ കാ​​ഴ്ച​​ക​​ൾ വേ​​ർ​​തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ലൈ​​ബ്ര​​റി​​യി​​ൽ 44,000 പു​​സ്ത​​ക​​ങ്ങ​​ളു​​ണ്ട്. പു​​സ്ത​​ക​​ങ്ങ​​ളു​​ടെ​​യും മാ​​ഗ​​സി​​നു​​ക​​ളു​​ടെ​​യും ഡി​​ജി​​റ്റ​​ൽ കോ​​പ്പി​​ക​​ളും ല​​ഭ്യ​​മാ​​ണ്. ഗാ​​ന്ധി​​ജി​​യു​​ടെ ചെ​​റു​​പ്പ​​കാ​​ലം മു​​ത​​ലു​​ള്ള ഏഴായിരത്തി​​ലധി​​കം ഫോ​​ട്ടോ​​ഗ്രാ​​ഫു​​ക​​ൾ ആ ​​ജീ​​വി​​ത​​യാ​​ത്ര​​യു​​ടെ മ​​ഹ​​ത്ത്വം സ​​ന്ദ​​ർ​​ശ​​ക​​രി​​ലേ​​ക്കു പ​​ക​​രും. മ്യൂ​സി​​യ​​ത്തി​​ലെ ഓ​​ഡി​​യോ വി​​ഷ്വ​​ൽ വി​​ഭാ​​ഗ​​ത്തി​​ൽ ഗാ​​ന്ധി​​ജി​​യു​​ടെ പ്ര​​സം​​ഗ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ണ്. ഗാ​​ന്ധി​​ജി​​യു​​ടെ ജീ​​വി​​ത​​ത്തെ ആ​​ധാ​​ര​​മാ​​ക്കി​​യു​​ള്ള സി​​നി​​മ​​ക​​ൾ, ഡോ​​ക്യു​മെ​ൻ​റ​​റി​​ക​​ൾ എ​​ന്നി​​വ​​യു​​ടെ ശേ​​ഖ​​ര​​വും ഉ​​ണ്ടി​​വി​​ടെ. മു​​ക​​ൾനി​​ല​​യി​​ൽ പ​​ടി​​ക​​ൾ അ​​വ​​സാ​​നി​​ക്കു​​ന്നി​​ട​​ത്ത് നി​​ര​​ത്തി​വെ​​ച്ച പ​​ഴ​​യ ഡ​​യ​​ൽ ഫോ​​ണു​​ക​​ൾ മൂ​​ന്നെ​​ണ്ണ​​മു​​ണ്ട്. അ​​തി​​ലൊ​​ന്നി​​ലെ റി​സീ​വ​​ർ കാ​​തി​​ൽ വെ​​ച്ചാ​​ൽ ഗാ​​ന്ധി​​ജി​​യു​​ടെ അ​​വ​​സാ​​ന പ്ര​​സം​​ഗം കേ​​ൾ​​ക്കാം. ഗാ​​ന്ധി​​യ​​ൻ സാ​​ഹി​​ത്യം, ഓ​​ഡി​​യോ വി​​ഡി​​യോ കാ​​സ​​റ്റു​​ക​​ൾ, സീ​ഡി​​ക​​ൾ, സി​​നി​​മ​​ക​​ൾ, പി​​ക്ച​​ർ കാ​​ർ​​ഡ്, പോ​​സ്​​റ്റ​​റു​​ക​​ൾ, ഫ്രെ​​യിം ചെ​​യ്ത ഫോ​​ട്ടോ​​ഗ്രാ​​ഫു​​ക​​ൾ എ​​ന്നി​​വ ല​​ഭി​​ക്കു​​ന്ന ഒ​​രു സെ​​യി​​ൽ​​സ് കൗ​​ണ്ട​​റും മ്യൂ​സി​​യ​​ത്തി​​ന​​ക​​ത്തു​​ണ്ട്. 

ര​​ക്ത​​സാ​​ക്ഷി ഗാ​​ല​​റി 
ഗാ​​ന്ധി​​യ​​ൻ അ​​ഹിം​​സ സി​​ദ്ധാ​​ന്ത​​ത്തെ അ​​നു​​കൂ​​ലി​​ക്കാ​​ത്ത​​വ​​ർക്ക്​ പോ ​​ലും ഏ​​താ​​നും മ​​ണി​​ക്കൂ​​റു​​ക​​ൾ നാ​​ഷ​​ന​ൽ ഗാ​​ന്ധി മ്യൂ​​സി​​യ​​ത്തി​​ൽ ചെ​​ല​​വ​​ഴി​​ച്ച്‌ പു​​റ​​ത്തി​​റ​​ങ്ങു​​മ്പോ​​ൾ ആ ​​മ​​ഹ​​ത്താ​​യ ജീ​​വി​​ത​​ത്തോ​​ട് ബ​​ഹു​​മാ​​നം തോ​​ന്നും. ര​​ക്ത​​സാ​​ക്ഷി ഗാ​​ല​​റി​​യി​​ലെ ചി​​ല്ലു​​കൂ​​ട്ടി​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന ര​​ക്ത​​ക്ക​​റ പു​​ര​​ണ്ട ഗാ​​ന്ധി​​ജി​​യു​​ടെ ഷാ​ളും ധോ​​ത്തി​​യും നെ​​ഞ്ചി​​ൽ തു​​ള​​ച്ചു ക​​യ​​റി​​യ ഒ​​രു വെ​​ടി​​യു​​ണ്ട, അ​​ദ്ദേ​​ഹ​​ത്തി​​​​​​െൻറ പോ​​ക്ക​​റ്റ് വാ​​ച്ച്, ചെ​​റു​​തും വ​​ലു​​തു​​മാ​​യ പ​​ത്ത​​മ്പ​​തു ചെ​​മ്പു കു​​ട​​ങ്ങ​​ളി​​ൽ സൂ​​ക്ഷി​​ച്ചു വെ​​ച്ച ചി​​താ​​ഭ​​സ്മം എ​​ന്നി​​വ കാ​​ണു​​മ്പോ​​ൾ ഹി​​ന്ദു വ​​ർ​​ഗീ​​യവാ​​ദി​​ക​​ളു​​ടെ ദേ​​ശീ​​യ​​ത എ​​ന്താ​​ണെ​​ന്ന് ഏ​​തൊ​​രാ​​ൾ​​ക്കും വ്യ​​ക്ത​​മാ​​കും. ഈ ​​മ്യൂ​സി​​യ​​ത്തി​​ൽനി​​ന്ന് എ​​ടു​​ത്തുമാ​​റ്റി​​യ​​ത് ര​​ണ്ടു വ​​സ്തു​​ക്ക​​ളാ​​ണ്. 9 എം.​എം ബെ​​രേ​​റ്റ തോ​​ക്കും ഗാ​​ന്ധി​​ജി​​യു​​ടെ നെ​​ഞ്ചി​​ൽ തു​​ള​​ച്ചു ക​​യ​​റി​​യ ര​​ണ്ടു വെ​​ടി​​യു​​ണ്ട​​ക​​ളും. മ​​തേ​​ത​​ര ഇ​​ന്ത്യ​​യു​​ടെ മാ​​റ് പി​​ള​​ർ​​ക്കു​​ന്ന ത​​ര​​ത്തി​​ൽ സം​​ഘ​്​​പ​​രി​​വാ​​ർ വെ​​റു​​പ്പി​​െ​ൻ​റ രാ​ഷ്​​ട്രീ​​യം ന​​ട​​പ്പി​​ലാ​​ക്കു​​മ്പോ​​ൾ 9 എം.​എം ബെ​​രേ​​റ്റ ദേ​​ശീ​​യ സ്വ​​ത്താ​​യി പ്ര​​ഖ്യാ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. ആ ​​തോ​​ക്ക് കൈ​​കാ​​ര്യം ചെ​​യ്ത രാ​​ഷ്​​ട്രീ​​യ​​മെ​​ന്താ​​ണെ​​ന്ന് ആ​​ധു​​നി​​ക ഇ​​ന്ത്യ​​ൻ യു​​വ​​ത്വം അ​​റി​​യ​​ണം. അ​​തി​​നാ​​ൽ ഇ​​രു​​മ്പു ലോ​​ക്ക​​റി​​ൽനി​​ന്ന് 9 എം.​എം ബെ​​രേ​​റ്റ​​ക്ക് മോ​​ച​​നം ന​​ൽ​​ക​​ണം. ഇ​​ന്ത്യ​​ൻ മ​​ണ്ണി​​ൽ അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ വി​​ത്ത് പാ​​കു​​ന്ന​​ത് ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളോ ദ​​ലി​​തു​​ക​​ളോ അ​​ല്ല. അ​​ത് മ​​ഹാ​​പൂ​​രി​​പ​​ക്ഷം വ​​രു​​ന്ന ഹി​​ന്ദു​​ക്ക​​ളെ വ​​ർ​​ഗീ​​യ​​വ​​ത്​​ക​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന സം​​ഘ്പ​​രി​​വാ​​റാ​​ണ്. പു​​തി​​യ രാ​​ഷ്​​ട്രീ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​നി​​യും തു​​രു​​മ്പെ​​ടു​​ക്കാ​​ത്ത 9 എം.​എം ബെ​​രേ​​റ്റ​​യു​​ടെ ച​​രി​​ത്ര​​ദൗ​​ത്യം വെ​​ളി​​ച്ച​​ത്ത് നി​​ൽ​​ക്ക​​ലാ​​ണ്.

രാ​​ജ്യ​​ത്തെ കാ​ക്കും​പോ​​ലെ ആ ​​തോ​​ക്കി​​നെ​യും കാ​​ക്ക​​ണം. വി​​ശു​​ദ്ധ​​രു​​ടെ ആ​​ദ​​ർ​​ശ​​പ്ര​​വ​​ർ​​ത്ത​​ന​​മൊ​​ന്നു​​മ​​ല്ല ഇ​​ന്ത്യ​​ൻ രാ​ഷ്​​ട്രീ​​യം. അ​​തു​​കൊ​​ണ്ടു​ത​​ന്നെ രാ​​ഷ്​​ട്രീ​യപാ​​ർ​​ട്ടി​​ക​​ൾ​​ക്കോ മ​​റ്റു മ​​തേ​​ത​​ര സം​​ഘ​​ട​​ന​​ക​​ൾ​​ക്കോ ഇ​​തൊ​​രു രാ​​ഷ്​​ട്രീ​യ പ്ര​​ശ്ന​​മാ​​യി ഉ​​യ​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രാ​​നാ​​വു​​ക​​യും ഇ​​ല്ല. ഗാ​​ന്ധി വ​​ധ ഗൂ​​ഢാ​ലോ​​ച​​ന​​യി​​ൽ കു​​റ്റ​വി​​ചാ​​ര​​ണ ചെ​​യ്യ​​പ്പെ​​ട്ട സ​​വ​​ർ​​ക്ക​​റു​​ടെ ഛായാ​​ചി​​ത്രം പാ​​ർ​​ല​മെ​​ൻ​റി​​ൽ അ​​നാ​​ച്ഛാ​​ദ​​നം ചെ​​യ്യ​​പ്പെ​ട്ട​​പ്പോ​​ൾ എ​​തി​​ർ​​ക്ക​​പ്പെ​​ടാ​​ൻ ഗാ​​ന്ധി​​ജി​​യു​​ടെ സ​​ർ​നെ​​യിം രാ​​ഷ്‌​​ട്രീ​​യ​​പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​നു ഉ​​പ​​യോ​​ഗി​​ക്കു​​ന്ന പാ​​ർ​​ട്ടി​​ക്കു​​പോ​​ലും സാ​​ധി​​ച്ചി​​ല്ല. ച​​രി​​ത്രം ഒ​​ത്തു​​തീ​​ർ​​പ്പ് ചെ​​യ്തു​​ന​​ട​​ക്കു​​ന്ന രാ​​ഷ്​​ട്രം, വെ​​ടി​​യേ​​റ്റ് വീ​​ണ മ​​നു​​ഷ്യ​​നെപോ​​ലെ നി​​ശ്ച​​ല​​മാ​​യി​​രി​​ക്കും. തെ​​ളി​​വു​​ക​​ളു​​ടെ പി​​ൻ​​ബ​​ല​​ത്തോ​​ടെ സ്ഥാ​​പി​​ക്ക​​പ്പെ​​ടാ​​ത്ത​​തൊ​​ന്നും ച​​രി​​ത്ര​​മ​​ല്ലാ​​യെ​​ന്ന് ആ​​ധു​​നി​​ക ച​​രി​​ത്ര​​നി​​ർ​​മി​​തി​​യു​​ടെ പി​​താ​​വാ​​യ ഹെ​​ൻ​​റി മോ​​ർ​​ഗ​​ൻ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്. സം​​ഘ​്​​പ​​രി​​വാ​​ർ ശ​​ക്തി​​ക​​ൾ തെ​​ളി​​വു​​ക​​ൾ ന​​ശി​​പ്പി​​ക്കു​​ന്ന​​ത് രാ​​ജ്യ​​ത്തി​​ന് വ്യാ​​ജ​​ച​​രി​​ത്രം ചാ​​ർ​​ത്തി​​ക്കൊടു​​ക്കാ​​നാ​​ണെ​​ന്നു ആ​​ർ​​ക്കാ​​ണ് അ​​റി​​യാ​​ത്ത​​ത്. ര​​ക്ത​​സാ​​ക്ഷി ഗാ​ല​​റി​​യി​​ലെ ചു​​വ​രി​​ൽ ഒ​​ട്ടി​​ച്ചുവെ​​ച്ച ഗാ​​ന്ധി​​വ​​ധ​​ത്തെ കു​​റി​​ച്ചു​​ള്ള കു​​റി​​പ്പു​​ക​​ളി​​ൽ ഹി​​ന്ദു​​വ​​ർ​​ഗീ​​യ​​വാ​​ദി​​യാ​​യ ഗോ​​ദ്​​സെ​​യാ​​ണ് നി​​റ​​യൊ​​ഴി​​ച്ച​​തെ​​ന്ന് പ​​രാ​​മ​​ർ​​ശ​​മി​​ല്ല. ആ ​​പു​​തി​​യ പ്രി​ൻ​റ്​ ഒൗ​​ട്ടി​​ൽ ആ​​രാ​​വും അ​​ത് ഡി​​ലീ​​റ്റ് ചെ​​യ്തി​​രി​​ക്കു​​ക?

ഗാ​​ല​​റി​​യി​​ൽ നി​​ന്ന് ഇ​​റ​​ങ്ങു​​മ്പോ​​ൾ ഇ​​തു​​പോ​​ലു​​ള്ള സം​​ശ​​യ​​ങ്ങ​​ൾ അ​​ന​​വ​​ധി​​യാ​​ണ്. ജ​​യാ ര​​വീ​​ന്ദ്ര​​െ​ൻ​റ മു​​ഖ​​ത്തും ആ ​​ആ​​ശ​​ങ്ക ഞാ​​ൻ ക​​ണ്ടു. മ​​തേ​​ത​​ര ഇ​​ന്ത്യ​​യെ നി​​ല​​നി​​ർ​​ത്താ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന ഏ​​തൊ​​രാ​​ളു​​ടെ​​യും ആ​​ശ​​ങ്ക​​യാ​​ണി​​ത്. ഓ​​രോ നി​​മി​​ഷ​​വും പൗ​​ര​​െ​ൻ​റ ഓ​​ർ​​മ​​ക​​ളും രാ​​ജ്യ​​ത്തി​​െ​ൻ​റ ച​​രി​​ത്ര​​വും തി​​രു​​ത്ത​​പ്പെ​​ടു​​ന്നു. ഗാ​​ന്ധി​​യു​​ടെ ഭൗ​​തി​ക​​ശ​​രീ​​രം പൊ​​തു​ദ​​ർ​​ശ​​ന​​ത്തി​ന്​ വെ​​ച്ച​​പ്പോ​​ൾ വെ​​ടി​​യേ​​റ്റ നെ​​ഞ്ചി​​െ​ൻ​റ ഭാ​​ഗം തു​​ണി​​കൊ​​ണ്ടു മൂ​​ടി​​യി​​രു​​ന്നി​​ല്ല. ഹി​​ന്ദു വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ളു​​ടെ മ​​നു​​ഷ്യ​​ത്വ​​മി​​ല്ലാ​​യ്മ മ​​ഹാ​​ത്മാ​​വി​​െൻ​റ മു​​റി​​പ്പാ​​ടി​​ലൂ​​ടെ ലോ​​കം ക​​ണ്ടു. പ​​ക്ഷേ, ആ​​ധു​​നി​​ക ഇ​​ന്ത്യ​​യു​​ടെ രാ​​ഷ്​​ട്രീ​​യ പ്ര​​ബു​​ദ്ധ​​ത 9 എം.​എം ബെ​​രേ​​റ്റ​​യെ മൂ​​ടിവെ​​ക്കു​​ന്നു. 

പ്ര​​തി​​മ​​യും തോ​​ക്കും 
ലാ​​ർ​​സ​​ൻ ആ​​ൻ​​ഡ് ട്യൂ​​ബ്രോ​ക്കാ​​ണ് (എ​ൽ ആ​ൻ​ഡ്​ ടി) ​സ​​ർ​​ദാ​​ർ പ​​ട്ടേ​​ലി​​​​​െൻറ പ്ര​​തി​​മ നി​​ർ​​മി​ക്കാ​​നു​​ള്ള ക​​രാ​​ർ ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. 2989 കോ​​ടി രൂ​​പ​​യു​​ടെ വ​​ർ​​ക്ക് ഓ​​ർ​​ഡ​​ർ ര​​ണ്ടു വ​​ർ​​ഷം മു​​മ്പ് ഗു​​ജ​​റാ​​ത്ത്​ മു​​ഖ്യ​​മ​​ന്ത്രി ക​​മ്പ​​നി​​ക്ക് കൈ​​മാ​​റി​​യി​​രു​​ന്നു. മേ​​ക്ക് ഇ​ൻ ഇ​​ന്ത്യ​യൊ​​ക്കെ ന​​മു​​ക്ക്‌ മ​​റ​​ക്കാം. ചൈ​​ന​​യി​​ൽനി​​ന്നാ​​ണ് പ്ര​​തി​​മ നി​​ർ​​മി​ക്കാ​​നു​​ള്ള ഉ​​രു​​ക്ക് ക​​മ്പ​​നി കൊ​​ണ്ടു​​വ​​രു​​ന്ന​​ത്. എ​ൽ ആ​ൻ​ഡ്​ ടി ​ത​​ന്നെ​​യാ​​ണ് കൊ​​ച്ചി മെ​​ട്രോ​​യു​​ടെ ക​​രാ​​റും ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ന്ന​​ത്. ഗാ​​ന്ധി ഭ​​വ​​ൻ പൊ​​ളി​​ച്ച​​തും അ​​വ​​ർ ക​​രാ​​ർ ന​​ൽ​​കി​​യ ക​​മ്പ​​നി​​യാ​​ണ്. ഭൂ​​രി​​ഭാ​​ഗം വ​​രു​​ന്ന ആ​​ദി​​വാ​​സി​​ക​​ളെ​​യും ദ​​ലി​ത​​രെ​​യും മു​​സ്​​ലിം​ക​​ളെ​​യും ഒ​​ഴി​​പ്പി​​ച്ച​ി​ട്ടാ​​ണ് ന​​ർ​​മ​​ദ ജി​​ല്ല​​യി​​ൽ 597 അ​​ടി ഉ​​യ​​ര​​മു​​ള്ള പ്ര​​തി​​മാ​​നി​​ർ​​മാ​​ണ​​ത്തി​​നാ​​യി സ്ഥ​​ലം ക​​ണ്ടെ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്തു​​കൊ​​ണ്ട് സം​​ഘ​്​​പ​​രി​​വാ​​റി​​െ​ൻ​റ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ഗു​​ജ​​റാ​​ത്ത് മ​​ന്ത്രി​​സ​​ഭ പ​​ട്ടേ​​ലി​​െ​ൻ​റ പ്ര​​തി​​മ ഇ​​ത്ര​​യും കോ​​ടി​​ക​​ൾ ചെ​​ല​​വ​​ഴി​​ച്ച് നി​​ർ​​മി​ക്കു​​ന്നു? ഉ​​ത്ത​​രം ല​​ളി​​ത​​മാ​​ണ്. 1948 ജ​​നു​​വ​​രി ഏ​ഴി​നു ​ല​​ഖ്​​നോ​​വി​​ലെ ആകാ​​ശ​​വാ​​ണി നി​​ല​​യ​​ത്തി​​ലൂ​​ടെ അ​​ന്ന് ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന പ​​ട്ടേ​​ൽ രാ​​ജ്യ​​ത്തോ​​ട് ന​​ട​​ത്തി​​യ പ്ര​​സം​​ഗ​​ത്തി​​ൽ അ​​തി​​നു​​ള്ള ഉ​​ത്ത​​ര​​മു​​ണ്ട്. ‘‘ആ​​ർ.​എ​​സ്.​എ​​സി​നെ നി​​രോ​​ധി​​ക്ക​​ണ​​മെ​​ന്നു​​ള്ള​​വ​​ർ കോ​​ൺ​​ഗ്ര​​സി​​ൽത​​ന്നെ​​യു​​ണ്ട്. ഞാ​​ൻ ഒ​​ന്ന് വ്യ​​ക്ത​​മാ​​ക്ക​​ട്ടെ, ബ​​ല​​പ്ര​​യോ​​ഗം​കൊ​​ണ്ട് അ​​മ​​ർ​​ച്ച ചെ​​യ്യാ​​വു​​ന്ന​​ത​​ല്ല ആ ​​പ്ര​​സ്ഥാ​​നം. ആ​​ർ.​എ​​സ്.എ​​സ് രാ​​ജ്യ​​ദ്രോ​​ഹി​​ക​​ളോ കൊ​​ള്ള​​ക്കാ​​രോ അ​​ല്ല. രാ​​ജ്യ​​ത്തെ സ്നേ​​ഹി​​ക്കു​​ന്ന ദേ​​ശാ​​ഭി​​മാ​​നി​​ക​​ളാ​​ണ​​വ​​ർ.’’ അ​​നാ​​ച്ഛാ​​ദ​​നം ക​​ഴി​​യു​​ന്ന​​തോ​​ടെ ഈ ​​സം​​ഘ​​ട​​ന​​യെ ന്യാ​​യീ​​ക​​രി​​ക്കാ​​നും പ്ര​​തി​​രോ​​ധി​​ക്കാ​​നും ഉ​​രു​​ക്കു പ്ര​​തി​​മ​​ക്കാ​​വും. ഇ​​ത് സ്​​റ്റാ​​ച്യു ഓ​​ഫ് യൂ​​നി​റ്റി​​യ​​ല്ല; നു​​ണ​​ക​​ളു​​ടെ സ്മാ​​ര​​ക​​മാ​​ണ്. 

വി​​നാ​​യ​​ക്​ ഗോ​​ദ്​​സെ​​ക്ക് തോ​​ക്ക് സം​​ഘ​​ടി​​പ്പി​​ച്ചു​കൊ​​ടു​​ത്ത ഡോ​​ക്ട​​ർ പാ​​ർ​​ച്യു​​റ​​യെ 1983ൽ ​‘​സ്‌​​പെ​​ക്​​ടേ​റ്റ​​ർ’ പ​​ത്ര​​ത്തി​​നു​വേ​​ണ്ടി മു​​തി​​ർ​​ന്ന ബ്രി​​ട്ടീ​​ഷ് പ​​ത്ര​​പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഇ​​യാ​​ൻ ജാ​​ക് ഇ​​ൻ​റ​ർ​​വ്യൂ ചെ​​യ്തി​​രു​​ന്നു. പ​​ത്ര​​ത്തി​​െ​ൻറ 12ാമ​​ത്തെ പേ​​ജി​​ൽ അ​​ച്ച​​ടി​​ച്ചു​വ​​ന്ന അ​​ഭി​​മു​​ഖ​​ത്തി​​െ​ൻ​റ ത​​ല​​ക്കെ​​ട്ട് ‘ഹാ ​​മ​​ഹാ​​ത്മാ ഹൂ ​​ഷോ​​ട്ട് ഗാ​​ന്ധി’ എ​​ന്നാ​​യി​​രു​​ന്നു. ഗാ​​ന്ധി​​യെ കൊ​​ന്ന ആ​​ളാ​​ണ് മ​​ഹാ​​ത്മാ​​വ് എ​​ന്നാ​​ണ് ഡോ​​ക്ട​​ർ പാ​​ർ​​ച്യു​​റെ പ​​റ​​ഞ്ഞ​​ത്! തോ​​ക്ക് നി​​ങ്ങ​​ളാ​​ണോ കൊ​​ടു​​ത്ത​​ത് എ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഡോ​​ക്ട​​ർ പാ​​ർ​​ച്യു​​റെ താ​​ൻ ബോം​​ബെ മെ​​ഡി​​ക്ക​​ൽ ഹോ​​ക്കി ടീ​​മി​​ൽ ക​​ളി​​ക്കു​​ന്ന ഫോ​​ട്ടോ​​യാ​​ണ് മ​​റു​​പ​​ടി​​യാ​​യി കാ​​ണി​​ച്ചുകൊ​​ടു​​ത്ത​​ത്. ആ ​​ഫോ​​ട്ടോ​​യു​​ടെ പി​റ​​കി​​ൽ 9 എം.​എം ബെ​​രേ​​റ്റ എ​​ന്ന് എ​​ഴു​​തി​​യി​​രു​​ന്നു.​ ഇ​​തു​പോ​​ലു​​ള്ള അ​​ന​​വ​​ധി സം​​ഭ​​വ​​ങ്ങ​​ളു​​ടെ രേ​​ഖ​​ക​​ൾ ഭ​​ര​​ണ​​കൂ​​ടം ന​​ശി​​പ്പി​​ക്കു​​ന്നു.

ഗാന്ധി നാഷനൽ മ്യൂസിയത്തിൽ സൂക്ഷിച്ച, ഗാന്ധിജിയുടെ ചോരപ്പാടുകൾ വീണ മേൽവ സ്ത്രം; മൃതദേഹത്തിൽനിന്ന്​ പുറത്തെടുത്ത വെടിയുണ്ടകളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്​.
 

ഓ​​ൺ​​ലൈ​​ൻ പ്ലാ​​റ്റു​​ഫോ​​മു​​ക​​ളി​​ലും കാ​​വി​​വ​​ത്​​ക​ര​​ണം വ​​ള​​രെ സ​​ജീ​​വ​​മാ​​ണ്; ബി.​ജെ.​പി​യു​​ടെ ഡി​​ജി​​റ്റ​​ൽ ആ​​ർ​​മി വ​​ള​​രെ അ​​ഗ്ര​​സീ​വും. ആ​​ർ.​എ​​സ്.​എ​​സ് ഇ​​തി​​നു​വേ​​ണ്ടി പ്ര​​ത്യേ​​ക ആ​​പ്പ് ത​​ന്നെ ഡെ​​വ​​ല​​പ് ചെ​​യ്യു​​ന്നു​​ണ്ട് (I am a Troll, Swadi Chathurvedi ). എ​​ല്ലാ ത​​ല​​ത്തി​​ലും പോ​​ളി​​ഷ് ചെ​​യ്ത ച​​രി​​ത്ര​​നി​​ർ​​മി​​തി ന​​ട​​ക്കു​​മ്പോ​​ൾ, യ​​ഥാ​​ർ​ഥ ച​​രി​​ത്രം എ​​ങ്ങ​നെ​​യാ​​ണെ​​ന്ന് പ​​റ​​യു​​ന്ന​​തി​​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​മാ​​ണ് 9 എം.​എം ബെ​​രേ​​റ്റ​​ക്ക് ഏ​​റ്റെ​​ടു​​ക്കാ​​നു​​ള്ള​​ത്. അതിനെ ഇ​​രു​​മ്പു​​ലോ​​ക്ക​​റി​​ൽ​നി​​ന്ന് മോ​​ചി​​പ്പി​​ച്ചേ മ​​തി​​യാ​​കൂ. അതി​​്​ ഒ​​രു പൊ​​തു​താ​​ൽ​പ​​ര്യ ഹ​​ര​​ജി ത​​ന്നെ ന​​ൽ​​കി​​യാ​​ലും അ​​തൊ​​രു കാ​​വ്യ​​നീ​​തി​​യാ​​യി തീ​​രും. മോ​​ദി​​സ​​ർ​​ക്കാ​​ർ കേ​​ന്ദ്ര​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന ശേ​​ഷം 2014 ജൂ​​ൺ അ​ഞ്ചി​നും ​ജൂ​​ലൈ ഏ​ഴി​നും ​ഇ​​ട​​യി​​ൽ ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പി​െ​ൻ​റ കൈ​വ​ശ​മു​ള്ള ഗാ​​ന്ധി​​വ​​ധ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട 11,000 ഫ​​യ​​ലു​​ക​​ൾ ന​​ശി​​പ്പി​​ക്ക​​പ്പെ​​ടു​​ക​​യോ കാ​​ണാ​​താ​​വു​​ക​​യോ ചെ​​യ്തി​​ട്ടു​​ണ്ട​​ത്രെ. 9 എം.​എം ബെ​​രേ​​റ്റ​​യു​​ടെ കാ​​ര്യ​​ത്തി​​ലും ഇ​​ങ്ങ​​നെ സം​​ഭ​​വി​​ച്ചു​​കൂ​​ടാ. മാ​​ന​​വ​​രാ​​ശി​​ക്കെ​​തി​​രാ​​യ കു​​റ്റ​​കൃ​​ത്യം ന​​ട​​ത്തി​​യ​​വ​​രു​​ടെ രാ​​ഷ്​​്ട്രീ​യം തു​​റ​​ന്നു​​കാ​​ട്ടാ​​നാ​​യി 9 എം.​എം ബെ​​രേ​​റ്റ പു​​ന​​ർ​​പ്ര​​ദ​​ർ​​ശി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​ത് കേ​​വ​​ലം ഒ​​രു ഗാ​​ല​​റി വ​​സ്തു​​വ​​ല്ല; ഹി​​ന്ദു വ​​ർ​​ഗീ​​യ​​ത​​ക്കെ​​തി​​രെ നീ​​ളു​​ന്നൊ​​രു തോ​​ക്കാ​​ണ്. മ​​താ​​ത്മ​​ക മാ​​ന​​വീ​​യ​​ത​​ക്ക് വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ന്ന രാ​​ജ്യ​​സ്നേ​​ഹി​​ക​​ളി​​ലാ​​ണി​​നി പ്ര​​തീ​​ക്ഷ. 
ഇ​​നി​​യും ജാ​​ഗ്ര​​ത​ക്കു​റ​​വു കാ​​ട്ടി​​യാ​​ൽ ഗാ​​ന്ധി മ്യൂ​സി​​യ​​ങ്ങ​​ളി​​ൽ ഗോ​​ദ്​​സെ​​യു​​ടെ ചി​​താ​​ഭ​​സ്മം സൂ​​ക്ഷി​​ക്കു​​ന്ന കാ​​ലം അ​​ക​​ലെ​​യാ​​വി​​ല്ല. 

 

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ലേഖനം -ലക്കം(1007)
l

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godsegandhi assasinationmalayalam newsGandhi museumPistol
News Summary - Pistol Godse Killed Gandhi Missing-India News
Next Story