പാകിസ്താൻ കനത്ത വില നൽകേണ്ടി വരും; ഇറാെൻറ മുന്നറിയിപ്പ്
text_fieldsടെഹ്റാൻ: ഭീകരവാദത്തെ പിന്തുണക്കുന്ന പാകിസ്താനെതിരെ മുന്നറിയിപ്പുമായി ഇറാൻ. ബുധനാഴ്ച ഇറാനിൽ 27 പേരുടെ മരണത ്തിനിടയാക്കിയ ചാവേർ ബോംബ് സ്ഫോടനത്തിന് പിന്നിൽ പാകിസ്താൻ ആണെന്ന് ഇറാൻ ആരോപിച്ചു. പാകിസ്താനെതിരെ ശക ്തമായ നടപടി സ്വീകരിക്കുമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് ചീഫ് ജനറൽ മുഹമ്മദ് അലി ജാഫറി മുന്നറിയിപ്പ് നൽകി.
തീവ്രവാദ സംഘടനകൾക്കെതിരെ എന്തുകൊണ്ട് പാകിസ്താൻ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. ഇതിന് പാകിസ്താൻ കനത്തവില നൽകേണ്ടി വരുമെന്നും ജാഫറി പറഞ്ഞു. ബുധനാഴ്ച ഇറാനിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങിലാണ് ജാഫറി പാകിസ്താനെതിരെ ആഞ്ഞടിച്ചത്.
പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രതികൂട്ടിലായതിന് പിന്നാലെയാണ് ഇറാനും പാകിസ്താനെതിരെ രംഗത്തെത്തുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ 40 സൈനികരാണ് കൊല്ലപ്പെട്ടത്.
