Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൈശാഖി തീർത്ഥാടനം:...

ബൈശാഖി തീർത്ഥാടനം: 2800 ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്താൻ വിസ അനുവദിച്ചു

text_fields
bookmark_border
ബൈശാഖി തീർത്ഥാടനം: 2800 ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്താൻ വിസ അനുവദിച്ചു
cancel

ന്യൂഡൽഹി: ഈ വർഷത്തെ വാർഷിക ബൈശാഖി തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി 2,800 ഇന്ത്യൻ പൗരന്മാർക്ക് പാകിസ്താൻ വിസ അനുവദിച്ചു. ഏപ്രിൽ 10 മുതൽ 19 വരെ പാകിസ്താനിലെ വിവിധ ഗുരുദ്വാരകളിൽ നടക്കുന്ന ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. ന്യൂഡൽഹിയിലെ പാകിസ്താൻ ഹൈകമീഷനാണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2025 ഏപ്രിലിലുണ്ടായ പഹൽഗാം ഭീകരാക്രമണത്തിനും മേയ് മാസത്തിലെ ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന ആദ്യ ബൈശാഖി തീർത്ഥാടനമാണിത് എന്ന പ്രത്യേകതയും ഇതിനുണ്ട്.

1974ലെ ഭാരത-പാക് മതപരമായ ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിനുള്ള പ്രോട്ടോക്കോൾ പ്രകാരമാണ് എല്ലാ വർഷവും ഇന്ത്യൻ തീർത്ഥാടകർക്ക് പാകിസ്താൻ വിസ അനുവദിക്കുന്നത്. തീർത്ഥാടകർ പാകിസ്താനിലെ ഗുരുദ്വാര പഞ്ചാ സാഹിബ്, ഗുരുദ്വാര നങ്കാന സാഹിബ്, ഗുരുദ്വാര കർത്താർപൂർ സാഹിബ് എന്നീ ഗുരുദ്വാരകൾ സന്ദർശിക്കും.

കഴിഞ്ഞ വർഷം ബൈശാഖി ആഘോഷങ്ങൾക്കായി ഏകദേശം 6,500 ഇന്ത്യക്കാർ പാകിസ്താൻ സന്ദർശിച്ചിരുന്നു. ഇത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടക സംഘമായിരുന്നു. 2024ൽ ബൈശാഖിക്ക് 2,843 വിസകളും, ജൂണിൽ ഗുരു അർജൻ ദേവിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് 962 വിസകളും പാകിസ്താൻ അനുവദിച്ചിരുന്നു. കൂടാതെ, കഴിഞ്ഞ നവംബറിൽ ഗുരു നാനാക് ദേവിന്റെ ജന്മവാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കാൻ 2,100 ഇന്ത്യക്കാർക്ക് വിസ നൽകിയിരുന്നു. എന്നാൽ അന്ന് സാധുവായ വിസയുണ്ടായിട്ടും 140ഓളം ഹിന്ദു തീർത്ഥാടകർക്ക് സിഖ് മതവിശ്വാസികളല്ലെന്ന് ചൂണ്ടിക്കാട്ടി വാഗ അതിർത്തിയിൽ പാകിസ്താൻ പ്രവേശനം നിഷേധിച്ചത് വലിയ വിവാദമായിരുന്നു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ, യാത്ര പുറപ്പെടുന്നതിന് മുമ്പായി ഇന്ത്യൻ ഏജൻസികൾ തീർത്ഥാടകരുടെ രേഖകളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പരിശോധിക്കുന്നുണ്ട്. അമൃത്സറിലെ വാഗ അതിർത്തി വഴിയാണ് തീർത്ഥാടകർ പാകിസ്താനിലേക്ക് കടക്കുന്നത്. അവിടെ നിന്ന് പ്രത്യേക ബസ്സുകളിലോ ട്രെയിനിലോ ഇവരെ ഗുരുദ്വാരകളിലേക്ക് കൊണ്ടുപോകും. ഇന്ത്യൻ സൈന്യത്തിന്റെയും ബി.എസ്.എഫിന്റെയും കർശനമായ പരിശോധനകൾക്ക് ശേഷമാണ് തീർത്ഥാടകരെ അതിർത്തി കടത്തിവിടുന്നത്. 10 ദിവസം നീണ്ടുനിൽക്കുന്നതാണ് ഈ സന്ദർശനം. ഏപ്രിൽ 19ഓടെ തീർത്ഥാടകർ ഇന്ത്യയിലേക്ക് മടങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pilgrimagePakistanvisas issuedPilgrimage SeasonIndians
News Summary - Pakistan issues 2,800 visas to Indians for Baisakhi pilgrimage
Next Story