Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഹൽഗാം ഭീകരാക്രമണം; ചൈനയുടെ ഗോപ്രോ ഹീറോ 12 ക്യാമറ തീവ്രവാദികൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ

text_fields
bookmark_border
പഹൽഗാം ഭീകരാക്രമണം; ചൈനയുടെ ഗോപ്രോ ഹീറോ 12 ക്യാമറ തീവ്രവാദികൾ ഉപയോഗിച്ചെന്ന് കണ്ടെത്തൽ
cancel

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ തീവ്രവാദികൾ ഉപയോഗിച്ച ഗോപ്രോ ഹീറോ 12 ക്യാമറ ചൈനയിലെ വിതരണക്കാരുടേതാണെന്ന് കണ്ടെത്തി. ഉപകരണത്തെക്കുറിച്ചുള്ള വിവരങ്ങൾ തേടി നാഷനൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ‌ഐ‌എ) ബീജിങ് അധികൃതരെ സമീപിച്ചു.

ഗോപ്രോ ക്യാമറയുടെ വിതരണ ശൃംഖലയും ഉപയോക്തൃ വിശദാംശങ്ങളും കണ്ടെത്തുന്നതിന് എൻ.‌ഐ‌.എ കോടതി ചൈനയുടെ ജുഡീഷ്യൽ അതോറിറ്റിക്ക് ഒരു ലെറ്റർ റോഗേറ്ററി (ഒരു വിദേശ രാജ്യത്ത് നിന്ന് വിവരങ്ങൾ തേടാനുള്ള ജുഡീഷ്യൽ അഭ്യർത്ഥന) പുറപ്പെടുവിച്ചു.

ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ നിരവധി വസ്തുക്കളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.

ഇതിൽ 'C3501325471706' എന്ന സീരിയൽ നമ്പറുള്ള ഗോപ്രോ ഹീറോ 12 ബ്ലാക്ക് ക്യാമറ നിർണായക തെളിവാണ്. തീവ്രവാദികൾ റിസേവിങ് ആവശ്യത്തിനായി ക്യാമറ ഉപയോഗിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതിനുമുമ്പ് എൻ.‌ഐ‌.എ നെതർലൻഡ്‌സിലെ ഗോപ്രോ ബി വിയെ സമീപിച്ചിരുന്നു. ചൈന ആസ്ഥാനമായുള്ള എ.ഇ ഗ്രൂപ്പ് ഇന്റർനാഷനൽ ലിമിറ്റഡിന് ക്യാമറ നൽകിയതായി ഗോപ്രോ ബി വി വെളിപ്പെടുത്തി.

കഴിഞ്ഞ വർഷം ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടു. ആക്രമണം ഇന്ത്യയെ പ്രകോപിപ്പിച്ചു. തുടർന്ന് പാകിസ്താനുമായുള്ള സിന്ധു ജല ഉടമ്പടി നിർത്തിവക്കുന്നത് ഉൾപ്പടെ കർശന നടപടികൾ സ്വീകരിച്ചു. ഒരു മാസത്തിനുശേഷം മെയിൽ പാകിസ്താനിൽ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യ 'ഓപറേഷൻ സിന്ദൂർ' സൈനിക ആക്രമണം നടത്തി.മെയ് 10 ന്, കര, വ്യോമ, കടൽ മേഖലകളിലെ എല്ലാ വെടിവെപുകളും അവസാനിപ്പിച്ച് ഇന്ത്യയും പാകിസ്ഥാനും കരാറിലെത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pahalgam terror attack: Chinese GoPro Hero 12 camera found used by terrorists
Next Story