Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജർമനിയിലേക്ക്​ എയർ...

ജർമനിയിലേക്ക്​ എയർ ഇന്ത്യയുടെ രക്ഷാദൗത്യം; സഹായവുമായി പാകിസ്​താൻ

text_fields
bookmark_border
ജർമനിയിലേക്ക്​ എയർ ഇന്ത്യയുടെ രക്ഷാദൗത്യം; സഹായവുമായി പാകിസ്​താൻ
cancel

ന്യൂഡൽഹി: കഴിഞ്ഞദിവസം ഇന്ത്യയിൽനിന്ന്​ ജർമനിയി​േലക്ക് രക്ഷാദൗത്യവുമായി​ പറന്ന എയർ ഇന്ത്യ വിമാനത്തെ അഭിനന് ദിച്ചും സഹായിച്ചും​ പാകിസ്​താൻ. കോവിഡിൻെറ പശ്ചാത്തലത്തിൽ ഇന്ത്യയിൽ കുടുങ്ങിയ യൂറോപ്യൻ, കനേഡിയൻ പൗരൻമാരുമാ യി മു​​ംബൈയിൽനിന്നും ന്യുഡൽഹിയിൽനിന്നുമായി ഓരോ വിമാനങ്ങളാണ്​ ഏപ്രിൽ രണ്ടിന്​ ജർമനിയിലെ ഫ്രാങ്ക്​ഫർട്ടി​േ ലക്ക്​ പറന്നത്​. ഇതിൽ ഒരു വിമാനം പാകിസ്​താനിന്​ മുകളിലൂടെയായിരുന്ന യാത്ര. ‘‘കറാച്ചി എയർ ട്രാഫിക്​ കൺട്രോൾ നിങ്ങളെ സ്വാഗതം ചെയ്യുന്നു’’ എന്ന സന്ദേശമാണ് ആദ്യം ലഭിച്ചത്​. ഇത്തരമൊരു ഘട്ടത്തിൽ നിങ്ങളെടുത്ത തീരുമാനത്തിൽ അഭിമാനം കൊള്ളുന്നു എന്ന സന്ദേശവും വന്നു​​. നിങ്ങളുടെ വാക്കുകൾക്ക്​ നന്ദി പറയുന്നു എന്നായിരുന്നു പൈലറ്റിൻെറ പ്രതികരണം.

ഇത്​ കൂടാതെ കറാച്ചിക്ക്​ മുകളിലൂടെ പോകാൻ അനുവദിക്കുകയും ചെയ്​തു. ഇതുവഴി 15 മിനുറ്റ്​ സമയം ലാഭിക്കാനായി. പിന്നീട്​ പറന്നത്​ ഇറാനിന്​ മുകളിലൂടെയായിരുന്നു. ഇവിടെയും പാക്കിസ്​ഥാൻ സഹായവുമായെത്തി. ഇറാനിന്​ മുകളിലെത്തു​​േമ്പാൾ അവിടത്തെ അധികൃതരുമായി വിമാനത്തിൽനിന്ന്​ ബന്ധപ്പെടാൻ സാധിച്ചില്ല. ഇതറിഞ്ഞ പാക്കിസ്​താൻ എയർ ഇന്ത്യക്കായി ഇറാൻ അധികൃതർക്ക്​ സന്ദേശം കൈമാറി.

ഇറാനിൽനിന്നും മികച്ച പ്രതികരണമാണ്​ വിമാനത്തിന്​ ലഭിച്ചത്​. ദൂരം കുറഞ്ഞ വഴി പോകാൻ അവർ അനുവദിച്ചു. ഇതാദ്യമായാണ്​ ഇറാൻ തങ്ങളുടെ 1000 മൈൽ ദൂരം ​വരുന്ന വ്യോമപാത വിദേശകമ്പനിക്കായി തുറന്നുകൊടുക്കുന്നത്.

ഇറാൻെറ വ്യോമസേന മാത്രമാണ്​ ഈ പാത ഉപയോഗിക്കാറ്​. ഇറാനിൽനിന്ന്​ തുർക്കി വഴിയാണ്​ ജർമനിയിലെത്തിയത്​. മു​ംബൈ മുതൽ ഫ്രാങ്ക്​ഫർട്ട്​ വരെയുള്ള എയർ ട്രാഫിക്​ കൺട്രോൾ കേ​ന്ദ്രങ്ങളിൽനിന്നെല്ലാം യാത്രക്ക്​ ആശംസകൾ നേർന്നു.

വിവിധ രാജ്യങ്ങളുടെ ആവശ്യപ്രകാരം അവരുടെ പൗരൻമാരെ നാട്ടിലെത്തിക്കാനായി 18 വിമാനങ്ങളാണ്​ എയർ ഇന്ത്യ കോവിഡ്​ കാലത്ത്​ ചാർ​ട്ടേർഡ്​ സർവിസ്​ നടത്തുന്നത്​. ഇത്​ കൂടാതെ ഡൽഹിയിൽനിന്ന്​ ചൈനയിലെ ഷാങ്​ഹായിലേക്ക്​ മെഡിക്കൽ ഉപകരണങ്ങൾ കൊണ്ടുവരാനും സർവിസ്​ നടത്തുന്നുണ്ട്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iranIndia News
News Summary - pakistan appraised air india for the flight to germany
Next Story