Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി രാജ്യത്തെ പുതിയ...

ഡൽഹി രാജ്യത്തെ പുതിയ ഹോട്​സ​്​പോട്ട്​; രോഗബാധിതരുടെ എണ്ണത്തിൽ മുംബൈയെ മറികടന്നു

text_fields
bookmark_border
ഡൽഹി രാജ്യത്തെ പുതിയ ഹോട്​സ​്​പോട്ട്​; രോഗബാധിതരുടെ എണ്ണത്തിൽ മുംബൈയെ മറികടന്നു
cancel

ന്യൂഡൽഹി: കോവിഡ്​ രോഗബാധിതരുടെ എണ്ണത്തിൽ ജൂൺ ഒമ്പതിനാണ്​ ഇന്ത്യയിലെ മഹാനാഗരങ്ങളിൽ ഒന്നായ മുംബൈ രോഗത്തിൻെറ പ്രഭവ കേന്ദ്രമായ വുഹാനെ മറികടന്നത്​. എന്നാൽ രണ്ടാഴ്​ച പിന്നിടു​​േമ്പാൾ മുംബൈയെ തലസ്​ഥാന നഗരിയായ ഡൽഹി മറികടക്കുന്നു​.

വ്യാഴാഴ്​ച രാവിലെ ഡൽഹിയിലെ കോവിഡ്​ ബാധിതരുടെ എണ്ണം 70390 ആയി. 69528 കോവിഡ്​ കേസുകളാണ്​ മുംബൈയിൽ റിപോർട്ട്​ ചെയ്​തത്​. ഡൽഹി രാജ്യത്തെ ഏറ്റവും പുതിയ ഹോട്​സ്​പോട്ടായി മാറിയതെങ്ങനെയെന്ന്​ നോക്കാം.

  1. മെയ്​ 29ന്​ ശേഷം ദിവസേന 1000ത്തിലധികം കേസുകളാണ്​​ ഡൽഹിയിൽ റിപോർട്ട്​ ചെയ്യുന്നത്​. ജൂണിൽ മൂന്ന്​ മടങ്ങാണ്​ കോവിഡ്​ കേസുകളിലുണ്ടായ വർധന.
  2. ജൂൺ രണ്ടാം വാരം വരെ മുംബൈയായിരുന്നു രാജ്യത്തെ കോവിഡ്​ ഹോട്​സ്​പോട്ട്​. എന്നാൽ ജൂൺ ആദ്യ വാരം മുതൽ തലസ്​ഥാന നഗരിയിൽ മഹാമാരി അതിവേഗം പടർന്നുപിടിക്കാൻ തുടങ്ങി. ഡൽഹിയുടേത്​ 5.25 ശതമാനവും മുംബൈയുടേത്​ മൂന്നിൽ താഴെ ശതമാനവുമായിരുന്നു രോഗവ്യാപന തോത്​.
  3. ജൂലൈയുടെ തുടക്കത്തിൽ ഡൽഹി മുംബൈയെ മറികടക്കുമെന്നായിരുന്നു വിദഗ്​ദരുടെ കണക്കുകൂട്ടൽ. ഒരാഴ്​ച മുമ്പ്​ അത്​ സംഭവിച്ചു. ജൂൺ 23ന്​ 3948 പുതിയ കേസുകളാണ്​ റിപോർട്ട്​ ചെയ്​തത്​. ഇതോടെ ഒരുദിവസം ലോകത്ത്​ ഏറ്റവും കുടുതൽ കോവിഡ്​ കേസുകൾ റിപോർട്ട്​ ചെയ്​ത നഗരമായി ഡൽഹി മാറി.
  4. മുംബൈയേക്കാൾ ജനസംഖ്യയുള്ള നഗരമാണ്​ ഡൽഹിയെന്നതാണ്​ ഒരാശ്വാസം. ഡൽഹിയിൽ 1.68 കോടി ജനങ്ങൾ വസിക്കു​േമ്പാൾ 1.25 കോടിയാണ്​ മുംബൈയിലെ ജനസംഖ്യ. അതുപോലെ തന്നെ ഡൽഹിയിൽ കൂടുതൽ കോവിഡ്​ പരിശോധനയും നടത്തികഴിഞ്ഞു. ഡൽഹിയിൽ 4.2 ലക്ഷം പരിശോധനകൾ നടത്തിയപ്പോൾ മുംബൈയിൽ 2.94 ലക്ഷം പരിശോധനകളാണ്​ നടത്തിയത്​.
  5. കോവിഡ്​ പരിശോധന​ അനുപാതം നോക്കു​േമ്പാൾ ഡൽഹി 10 ലക്ഷത്തിൽ 22142 പേരുടെ ടെസ്​റ്റ്​ നടത്തിയപ്പോൾ മുംബൈയിൽ അത്​ 22,668 ആണ്​. രോഗസാധ്യത മുംബൈക്ക്​ 23 ശതമാനവും ഡൽഹിക്ക്​ 17 ശതമാനവുമാണ്​. എന്നാൽ സമീപ ദിവസങ്ങളിലെ കണക്കുകൾ ഡൽഹിക്ക്​ ആ​ശാവഹമല്ല.
  6. ജനസംഖ്യയുമായി താരതമ്യം ചെയ്യു​േമ്പാൾ ഡൽഹിയിൽ 10 ലക്ഷത്തിൽ 347 കോവിഡ്​ കേസുകളാണുള്ളത്​. 10 ലക്ഷത്തിൽ മുംബൈയിലുള്ളത്​ 5478 കേസുകളും.
  7. മുംബൈയെ അപേക്ഷിച്ച്​ നോക്കു​േമ്പാൾ ഡൽഹിയിൽ മരണസംഖ്യ കുറവാണ്​. ​േരാഗമുക്​തിനേടിയവരുടെ എണ്ണം കൂടുതലുമാണ്​. മുംബൈയിൽ നിലവിൽ 28, 548 പേർ ചികിത്സയിലുണ്ട്​​. 37,008 പേർ രോഗമുക്തരായി. 3964 പേർക്കാണ്​ മഹാമാരിക്കെതിരായ പോരാട്ടത്തിൽ ജീവൻ നഷ്​ട​പെട്ടത്​.
  8. നിലവിൽ ഡൽഹിയിൽ 26,588 പേരാണ്​ ചികിത്സയിലു​ള്ളത്​. മുംബൈയേക്കാൾ 2000 കുറവ്​. 41,437 പേർ രോഗമുക്തരായപ്പോൾ 2365 പേർ മരിച്ചു.
  9. നഗരത്തിൽ രോഗബാധ പിടിവിട്ട്​ ഉയരുന്ന സാഹചര്യത്തിൽ 45 ലക്ഷം വീടുകളിൽ നേരിട്ട്​ ചെന്ന്​ സ്​ക്രീനിങ്​ നടത്താനുള്ള പദ്ധതി ഡൽഹി സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്​. രണ്ട്​ ഘട്ടങ്ങളിലായാകും ഇത്​. കണ്ടെയ്​ൻമെൻറ്​ സോണുകളിൽ ജൂൺ 30നകവും ബാക്കി വീടുകളിൽ ജൂലൈ ആറിനകവും സ്​ക്രീനിങ്​ നടത്താനാണ്​ തീരുമാനം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai Newscorona virusCOVID -19COVID HotspotsIndia Newsdelhi
News Summary - Overtaking Mumbai, Delhi is the real hotspot now. How it happened
Next Story