Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡൽഹിയിൽ പെയിന്റ് കടയിൽ തീപിടിത്തം; ഒരാൾ വെന്തു മരിച്ചതായി പൊലീസ്
text_fieldsbookmark_border
ന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തെ കടയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ വെന്തുമരിച്ചതായി പൊലീസ്. ഇയാളെ തിരിച്ചറിയാനായിട്ടില്ല. പെയിന്റ് കടയിലാണ് തീപിടിത്തമുണ്ടായതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
"കടയിൽ നിന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇയാളുടെ ഐഡന്റിറ്റി വ്യക്തമായിട്ടില്ല" -പൊലീസ് പറഞ്ഞു. തീ അണക്കാൻ 11 അഗ്നിശമനസേനാ യൂനിറ്റുകൾ സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.
Next Story

