മനുഷ്യരുടെ ജീവൻവെച്ച് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്; ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീം കോടതി
text_fieldsന്യൂഡല്‍ഹി: ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കേണ്ട നേരമല്ലിതെന്ന് ഡൽഹി സർക്കാറിനോട് സുപ്രീം കോടതി.സഹകരണത്തിെൻറ സമയമാണിത്. ആ പാതയാണ് തെരഞ്ഞെടുക്കേണ്ടതെന്നും സുപ്രീം കോടതി അരവിന്ദ് കെജ്രിവാൾ സർക്കാറിനെ ഓർമിപ്പിച്ചു.
ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട് ഡല്‍ഹി സർക്കാർ കേന്ദ്രത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളിലാണ് കോടതിയുടെ നിരീക്ഷണം. ആരോപണം ഉന്നയിച്ചതിനെ തുടർന്ന് കോടതി കേന്ദ്രത്തോട് വിശദീകരണം ചോദിച്ചിരുന്നു.
സംസ്ഥാനം പ്രതിസന്ധിനേരിടുന്ന സന്ദർഭങ്ങളിൽ മുകളിലേക്ക് വിവരം അറിയിക്കണം. രാഷ്ട്രീയ തർക്കങ്ങൾ മാറ്റിവെച്ച് മനുഷ്യരുടെ ജീവൻ സംരക്ഷിക്കാനാകണം മുൻഗണന. തെരഞ്ഞെടുപ്പ് കാലത്താണ് രാഷ്ട്രീയം വേണ്ടത്. ആപത്ഘട്ടങ്ങളിൽ സഹകരണമായിരിക്കണം രാഷ്ട്രീയമെന്നും കോടതി പറഞ്ഞു.
കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ ഡൽഹി ഭരണസംവിധാനം പൂർണമായ രീതിയിൽ പ്രവർത്തിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഡല്‍ഹിയുടെ കാര്യത്തില്‍ പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് കേന്ദ്രസർക്കാറിനെയും കോടതി ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

