Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎച്ച്.ഡി.എഫ്.സി ബാങ്ക്...

എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാന്റെ രാജി: അധികാര തർക്കങ്ങളൊന്നുമില്ല, ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത് -വിശദീകരണവുമായി ഇടക്കാല ചെയർമാൻ കെകി മിസ്ത്രി

text_fields
bookmark_border
എച്ച്.ഡി.എഫ്.സി ബാങ്ക് ചെയർമാന്റെ രാജി: അധികാര തർക്കങ്ങളൊന്നുമില്ല, ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത് -വിശദീകരണവുമായി ഇടക്കാല ചെയർമാൻ കെകി മിസ്ത്രി
cancel
camera_alt

കെകി മിസ്ത്രി

ന്യൂഡൽഹി: അതാനു ചക്രബർത്തിയുടെ രാജിയെത്തുടർന്ന് ബി.എസ്.ഇ (BSE) ഇൻട്രാ-ഡേ ട്രേഡിങ്ങിൽ ബാങ്കിന്റെ ഓഹരി വില അഞ്ച് ശതമാനം ഇടിഞ്ഞ് 800 രൂപയിലെത്തി. ഈ സാഹചര്യത്തിൽ ബാങ്കിന്റെ പ്രവർത്തനങ്ങളിൽ ആശങ്ക വേണ്ടെന്ന് ഇടക്കാല ചെയർമാനായി നിയമിതനായ കെകി മിസ്ത്രി വ്യക്തമാക്കി. ചെറിയ വിഷയങ്ങളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും ബാങ്കിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന ഗൗരവകരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ബോർഡ് മീറ്റിങ്ങുകളിൽ വലിയ തോതിലുള്ള വിയോജിപ്പുകൾ ഉണ്ടായിട്ടില്ലെന്ന് മിനിറ്റ്സ് പരിശോധിച്ചാൽ വ്യക്തമാകും.

മനുഷ്യർക്കിടയിൽ വ്യക്തിപരമായ ബന്ധങ്ങളിൽ പ്രശ്നങ്ങൾ സ്വാഭാവികമാണ്. എന്നാൽ ബാങ്കിൽ അധികാര തർക്കങ്ങളൊന്നുമില്ല. മാനേജ്‌മെന്റ് ടീം ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ബാങ്കിലെ ചില നടപടികൾ തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്കും ധാർമ്മികതക്കും നിരക്കാത്തതാണ് എന്നാണ് അതാനു രാജിക്കത്തിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ വിശദീകരണം നൽകാൻ അദ്ദേഹം തയാറായിട്ടില്ലെന്ന് മിസ്ത്രി പറഞ്ഞു. ബാങ്കിന്റെ പ്രവർത്തന ലാഭത്തെയോ ഭരണത്തെയോ ഈ രാജി ബാധിക്കില്ല. ബാങ്ക് ധാർമ്മികതയിൽ ഉറച്ചുനിൽക്കുന്നതാണെന്നും എന്തെങ്കിലും ക്രമക്കേടുകൾ ഉണ്ടെങ്കിൽ താൻ ബോർഡിൽ തുടരില്ലെന്നും മിസ്ത്രി ഉറപ്പുനൽകി.

ചക്രബർത്തി രാജിവെച്ചതിന് പിന്നാലെ മുംബൈയിലുണ്ടായിരുന്ന ബോർഡ് അംഗങ്ങൾ റിസർവ് ബാങ്ക് അധികൃതരുമായി കൂടിക്കാഴ്ച നടത്തി. ബാങ്കിന്റെ സുഗമമായ പ്രവർത്തനത്തിന് വേണ്ടി കെകി മിസ്ത്രിയെ മൂന്ന് മാസത്തേക്ക് ഇടക്കാല ചെയർമാനായി നിയമിക്കാൻ ആർ.ബി.ഐ അനുമതി നൽകിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ആർ.ബി.ഐക്കും സെബിക്കും കൃത്യമായ ധാരണയുണ്ടെന്നും മിസ്ത്രി അറിയിച്ചു.

ഔദ്യോഗികമായി വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പറയുന്നുണ്ടെങ്കിലും, മുതിർന്ന മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ചക്രബർത്തിയുടെ പുറത്തുപോകലിന് പിന്നിലെന്നാണ് സൂചന. ബാങ്കിലെ ഇടത്തട്ടിലുള്ള ചില ഉദ്യോഗസ്ഥരുടെ മുൻകാല പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക രേഖകളൊന്നും ലഭ്യമല്ല. മുന്നോട്ടുള്ള യാത്രയിൽ ബാങ്കിന്റെ സംഘടനാ ഘടന പുനപരിശോധിക്കുമെന്ന് സി.ഇ.ഒ ശശിധർ ജഗദീശൻ പറഞ്ഞു. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും ബോർഡ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationReserve Bank of IndiaHDFC Bankinterim chairman
News Summary - No governance issue in HDFC Bank, says Interim Chairman Mistry
Next Story