Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊച്ചി തുറമുഖത്തുള്ള...

കൊച്ചി തുറമുഖത്തുള്ള കപ്പലിലുള്ളവർക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ല

text_fields
bookmark_border
കൊച്ചി തുറമുഖത്തുള്ള കപ്പലിലുള്ളവർക്ക്​ കോവിഡ്​ ലക്ഷണങ്ങളില്ല
cancel

എറണാകുളം: കൊച്ചി തുറമുഖത്ത്​ നങ്കൂരമിട്ട മൂന്ന്​ കപ്പലുകളിലുള്ളവർക്കും കോവിഡ്​ രോഗലക്ഷണങ്ങൾ ഇല്ലെന്ന്​ പരി​ശോധനയിൽ കണ്ടെത്തിയതായി എറണാകുളം ജില്ലാ കലക്​ടർ. ​തിങ്കളാഴ്​ച നങ്കൂരമിട്ട കപ്പലിലെ ഉൾപ്പെടെ 10 പേരുടെ സാമ്പിളുകൾ പരിശോധിച്ചുവെന്നും എല്ലാം നെഗറ്റീവാണെന്നും കലക്​ടർ എസ്​. സുഹാസ്​ വ്യക്തമാക്കി.

കപ്പലുകളിലുണ്ടായിരുന്ന 76 ജീവനക്കാരെയും ആരോഗ്യപരിശോധനക്ക്​ വിധേയമാക്കി. അവരിൽ ആർക്കും കോവിഡ്​ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. 25 പേരുടെ സാമ്പിൾ കൂടി പരിശോധനക്ക്​ അയച്ചിട്ടുണ്ടെന്നും ഫലം കാത്തിരിക്കുകയാണെന്നും കലക്​ടർ പറഞ്ഞു.

ആരോഗ്യമന്ത്രാലയത്തി​ന്റെ കണക്ക്​ പ്രകാരം 202 പേരാണ്​ കേരളത്തിൽ കോവിഡ്​ ചികിത്സയിലുള്ളത്​. രണ്ട്​ മരണങ്ങളും റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​.

Show Full Article
TAGS:covid19 Coronavirus symptoms cruise ship Cochin port: Ernakulam District Collector kerala news 
News Summary - No coronavirus symptoms found in cruise passengers at Cochin port: Ernakulam District Collector - Kerala news
Next Story