മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം: വനിതാ ബിൽ പാസാക്കാൻ കേന്ദ്രസർക്കാറിന് അംഗബലമില്ല
text_fieldsന്യൂഡൽഹി: വനിതാ സംവരണത്തിനുള്ള ബില്ലുകൾ പാസാക്കാനൊരുങ്ങിയ എൻ.ഡി.എക്ക് തുടക്കത്തിലെ കല്ലുകടി. ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം പാർലമെന്റിലില്ലാത്തതാണ് വെല്ലുവിളിയാകുന്നത്. അതിനാൽ പ്രതിപക്ഷം പിന്തുണക്കുകയോ ചില കക്ഷികൾ വിട്ടുനിൽക്കുകയോ ചെയ്യാതെ ബില്ലുകൾ പാസാക്കാൻ കഴിയില്ല. ഭൂരിപക്ഷം ഉണ്ടാക്കാൻ കിണഞ്ഞ് ശ്രമിക്കുകയാണ് കേന്ദ്രസർക്കാർ. ഭരണഘടനാ ബില്ലുകൾ പാസാക്കാൻ ഹാജരായി വോട്ട് ചെയ്യുന്നവരുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരിക്കണം.
നിലവിലെ സാഹചര്യത്തിൽ ലോക്‌സഭയിൽ മുഴുവൻ പേരും ഹാജരായി വോട്ടുചെയ്താൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 സീറ്റുകൾ വേണം. ലോക്‌സഭയിൽ എൻ.ഡി.എക്ക് 293 അംഗങ്ങളാണുള്ളത്. അതായത് 54 ശതമാനം. പ്രതിപക്ഷത്തിന് 233 സീറ്റുകളും. ഏഴ് പേർ സ്വതന്ത്രരും ഏഴ് പേർ വൈ.എസ്.ആർ. കോൺഗ്രസ്, മജ്‌ലിസ് പാർട്ടി, ശിരോമണി അകാലിദൾ എന്നിവയിലുൾപ്പെട്ടവരാണ്.
ഇവരാകട്ടെ, ഇതുവരെ ബില്ലിന് പിന്തുണയറിയിച്ചിട്ടില്ല. എന്നാൽ, ലോക്‌സഭയിലെ രണ്ട് വലിയ പ്രതിപക്ഷ പാർട്ടികളെങ്കിലും വോട്ടിങ്ങിൽനിന്ന് വിട്ടുനിൽക്കുന്ന സാഹചര്യമുണ്ടായാൽ എൻ.ഡി.എക്ക് ബില്ല് പാസാക്കാൻ സാധ്യതയൊരുങ്ങും. സമാജ് വാദി പാർട്ടി (37), തൃണമൂൽ കോൺഗ്രസ് (28), ഡി.എം.കെ (22) എന്നിവയിൽ ഏതെങ്കിലും രണ്ട് പാർട്ടികൾ വിട്ടുനിന്നാൽ സർക്കാരിന് എളുപ്പമാകും.
കേരളത്തിന് 30, തമിഴ് നാടിന് 59 എംപിമാർ; ലോക്സഭയിൽ അമിത് ഷായുടെ ഉറപ്പ്
ന്യൂഡൽഹി: ലോക്‌സഭയിലെ മണ്ഡല പുനർനിർണയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയുണ്ടാകുമെന്ന ആരോപണങ്ങൾ തള്ളി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. വനിതാ സംവരണ ബില്ലിനോട് അനുബന്ധിച്ചുള്ള മണ്ഡല പുനർനിർണയത്തിലെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ കുറവ് ഉണ്ടാകില്ലെന്ന ഉറപ്പ് നൽകിയിരിക്കുകയാണ് അമിത് ഷാ. വനിത സംവരണ ബിൽ ഭേദഗതി പാസായശേഷം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ എം.പിമാരുടെ ആകെ എണ്ണം 129ൽ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭയിലാണ് അമിത് ഷാ ഇക്കാര്യത്തിൽ വിശദീകരണം നൽകിൽകിയത്.
ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 എന്ന അനുപാതം 23.87 ആയി ഉയരും. തമിഴ്നാട്ടിലെ എം പിമാരുടെ എണ്ണം 39 ൽ നിന്ന് 59 ആകും. കേരളത്തിൽ ഇത് ഇരുപതിൽ നിന്ന് മുപ്പതാകും. ലോക്സഭയിൽ കേരളത്തിന്‍റെ അനുപാതം 3.68 എന്നത് 3.67 എന്നായി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി.
മണ്ഡല പുനർനിർണയത്തിന് ശേഷം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും നേട്ടമുണ്ടാകുമെന്ന് തെളിയിക്കുന്ന കണക്കുകൾ അമിത് ഷാ വിശദീകരിച്ചു. 850 എന്ന കണക്ക് എവിടെ നിന്ന് വന്നുവെന്ന് അമിത് ഷാ ചോദിച്ചു. 100 സീറ്റുകളുണ്ടെങ്കിൽ, 33 ശതമാനം സംവരണം സ്ത്രീകൾക്ക് നൽകണം, മൊത്തം സീറ്റുകൾ 50 ശതമാനം വർധിപ്പിച്ചാൽ അത് 150 ആകും. 150 ന്റെ 33 ശതമാനം സംവരണം പ്രയോഗിക്കുമ്പോൾ, 100 ജനറൽ സീറ്റുകളിലേക്ക് തന്നെ തിരിച്ചെത്തുമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭയിൽ നിലവിൽ 543 അംഗങ്ങളുണ്ട്. സീറ്റുകളിൽ 50 ശതമാനം വർധനവുണ്ടാകും, 33 ശതമാനം വനിതകൾക്ക് സംവരണം ചെയ്യുമ്പോൾ, 543 സീറ്റുകളും തുറന്നുകിടക്കും, അവിടെ സ്ത്രീകൾക്കും മത്സരിക്കാം. അങ്ങനെയാണ് ഈ 50 ശതമാനം വരുന്നത്. 850 എന്നത് ഒരു ഏകദേശ കണക്കാണ്, കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞായിരുന്നു അമിത് ഷായുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

