Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightട്വിറ്ററിൽ ട്രെൻഡിങായി...

ട്വിറ്ററിൽ ട്രെൻഡിങായി 'നാഥുറാം ഗോഡ്​സെ'; രാഷ്​ട്രപിതാവിന്‍റെ കൊലയാളിയെ പുകഴ്​ത്തി ഹിന്ദുത്വ തീവ്രവാദികൾ

text_fields
bookmark_border
nathuram godse trending in twitter
cancel

രാഷ്​ട്രപിതാവ്​ മഹാത്മഗാന്ധിയുടെ രക്​തസാക്ഷിദിനത്തിൽ കൊലയാളിയായ ഗോഡ്​സേയെ പുകഴ്​ത്തി ഹിന്ദുത്വ തീവ്രവാദികൾ. നാഥുറാം ഗോഡ്​സേ എന്ന ഹാഷ്​ടാഗും അവർ ട്രെൻഡിങാക്കിയിട്ടുണ്ട്​.'കൂടുതൽ വിഭജനങ്ങളിൽ നിന്നും വംശഹത്യകളിൽ നിന്നും നമ്മുടെ രാഷ്ട്രത്തെ രക്ഷിച്ച നാഥുറാം ഗോഡ്​സേക്ക്​ സല്യൂട്ട്. ഇന്ത്യയിലെ ചീഫ്​ ഡിവൈഡറെ കൊന്ന അദ്ദേഹത്തിന്‍റെ ധീരതയുടെ മുന്നിൽ ബഹുമാനം', 'നാഥുറാം വിനായക് ഗോഡ്സെ എന്ന മനുഷ്യന്‍റെ ധീരതയ്ക്ക് ഇന്ത്യ മുഴുവൻ സാക്ഷ്യം വഹിച്ച ദിവസമാണ് ഇന്ന്' തുടങ്ങിയ കുറിപ്പുകളോടെയാണ്​ ഗോഡ്​സെ ചിത്രങ്ങളും വീഡിയോകളും ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്​.


ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ഗാന്ധിജിയെ പ്രതീകാത്മകമായി വെടിവച്ചുകൊല്ലുന്നതിന്‍റെ പഴയ വീഡിയോയും നിരവധിപേർ പങ്കുവച്ചിട്ടുണ്ട്​. വലിയൊരു ശതമാനം വ്യാജ ഐ.ഡികളിൽ നിന്നാണ്​ ഗാന്ധി വിരുദ്ധ പോസ്റ്റുകൾ ​ഇട്ടിരിക്കുന്നത്​. ഹാഷ്​ടാഗ്​ ട്രെന്‍റിങായതോടെ ഗോഡ്​സേയുടെ തനിനിറം വെളിപ്പെടുത്തിയും ധാരാളംപേർ രംഗത്തുവന്നിട്ടുണ്ട്​. അവരും നാഥുറാ​ം ഗോഡ്​സേ എന്ന ഹാഷ്​ടാഗ്​ തന്നെയാണ്​ പോസ്റ്റുകളിൽ ഉപയോഗിച്ചിരിക്കുന്നത്​.

ഗോഡ്​സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്​.എസ്​ കൊലയാളിയാണെന്നും നടൻ സിദ്ധാർഥ്​ നാഥുറാ​ം ഗോഡ്​സേ ഹാഷ്​ടാഗ്​ ഉപയോഗിച്ച്​ കുറിച്ചിട്ടുണ്ട്​. ഗോഡ്​സേയുടെ ഓർമകൾ ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ എന്ന്​ പറഞ്ഞാണ്​ കുറിപ്പ്​ അവസാനിപ്പിച്ചിരിക്കുന്നത്​. 'നാഥുറാം ഗോഡ്​സെ ഭീരുവും തീവ്രവാദിയും പരാജിതനായ ആർ.എസ്​.എസ്​ കൊലയാളിയുമാണ്​. ഗോഡ്​സേയുടെ ഓർമകളും പേരും ഇന്ത്യക്കാരെന്ന നിലയിൽ നമ്മെ ലജ്ജിപ്പിക്കുന്നു. ഗാന്ധിജി അമർ രഹേ'- എന്നാണ്​ സിദ്ധാർഥ്​ ട്വിറ്ററിൽ കുറിച്ചിരിക്കുന്നത്​.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nathuram godsegandhimartyrs daytwitter trending
Next Story