Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെരെഞ്ഞെടുപ്പ് ഫലപ്രഖ‍്യാപനത്തിന് ശേഷം ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാന്‍ വീണ്ടും പശ്ചിമബംഗാളിലെത്തും; നരേന്ദ്രമോദി

text_fields
bookmark_border
ഒഡീഷയ്ക്കും ബിഹാറിനും പിന്നാലെ ഇത്തവണ ബംഗാളിലും താമര വിരിയുമെന്നാണ് മോദിയുടെ പ്രത്യാശ
തെരെഞ്ഞെടുപ്പ് ഫലപ്രഖ‍്യാപനത്തിന് ശേഷം ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാന്‍ വീണ്ടും പശ്ചിമബംഗാളിലെത്തും; നരേന്ദ്രമോദി
cancel

കൊൽക്കത്ത: മെയ് 4ലെ തെരെഞ്ഞെടുപ്പ് ഫലഫ്രഖ്യാപനത്തിന് ശേഷം സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ താൻ വീണ്ടും പശ്ചിമബംഗാളിലെത്തുമെന്ന് പ്രധാനമന്ത്രി നരന്ദ്രമോദി. പശ്ചിമ ബംഗാൾ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള അവസാനഘട്ടപ്രചരണത്തിനിടെ ബാരക്പൂരിൽ നടന്ന റാലിയെ അഭിസംബോധന ചെയ്തത് സംസാരിക്കുകായിരുന്നു അദ്ദേഹം. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെ രൂക്ഷമയി വിമർശച്ച പ്രധാനമന്ത്രി സംസ്ഥാനത്ത് സിൻഡിക്കേറ്റ് രാജ്, രാഷ്ട്രീയ അക്രമം, സാമ്പത്തിക തകർച്ച എന്നിവ മൂലം ജനങ്ങൾ കഷ്ടപ്പെടുകയണെന്ന് കുറ്റപ്പെടുത്തി. `പശ്ചിമ ബംഗാളിലെ ജനങ്ങളുടെ മനോഭാവം എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. മെയ് 4ന് ശേഷം ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി വീണ്ടും ഇവിടെ വരേണ്ടി വരുമെന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് സാധിക്കും' മോദി കൂട്ടി ചേർത്തു.

ബാരക്പുരിന്റെ ചരിത്രക്കുറിച്ച് പരാമർശിച്ച പ്രധാനമന്ത്രി ഒന്നാം സ്വാതന്ത്ര്യ സമരത്തിൽ നാട് നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിലവിലെ രാഷ്ട്രീയ മാറ്റത്തിന് അടിത്തറ പാകുകയാണെന്നും പറഞ്ഞു. ഭാരതത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് പശ്ചിമ ബംഗാളിന്റെ പുരോഗതി അത്യന്താപേക്ഷിതമാണെന്ന് മോദി വാദിച്ചു. രാജ്യത്തിന്റെ ഭാവിക്ക് കിഴക്കൻ മേഖലയുടെ വളർച്ച നിർണ്ണായകമാണെന്നും ഊന്നിപ്പറഞ്ഞു. `പശ്ചിമ ബംഗാളിനെ സേവിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നത് എന്റെ നിയോഗവും ഉത്തരവാദിത്തവുമാണ്`. ഒഡീഷയ്ക്കും ബിഹാറിനും പിന്നാലെ ഇത്തവണ ബംഗാളിലും താമര വിരിയുമെന്നാണ് മോദിയുടെ പ്രത്യാശ. `പശ്ചിമ ബംഗാളിന്റെ വികസനത്തിന് ടി.എം.സിക്ക് കാഴ്ചപ്പാടില്ല. ഒരു വശത്ത് മില്ലുകൾ അടച്ചുപൂട്ടുന്നു മറുവശത്ത് ബോംബ് നിർമ്മാണ കേന്ദ്രങ്ങൾ ഉയർന്നു വരുന്നു. ഗുണ്ടകളെ ജോലിക്കെടുത്ത് ടി.എം.സിയുടെ സിൻഡിക്കേറ്റ് വളരുകയാണ്` പ്രധാനമന്ത്രി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Narendra Modi to visit West Bengal again for BJP government's swearing-in ceremony after election results
Next Story