Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

`സി.ജെ.പി പ്രതിഷേധത്തിനിടെ സിഖ് ആരാധനാലയത്തിൽ ചെരിപ്പിട്ട് പ്രവേശിച്ചു, സമരത്തിൽ അണിനിരന്ന വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി'; പൊലീസിനെതിരെ നാപ

text_fields
bookmark_border
`സി.ജെ.പി പ്രതിഷേധത്തിനിടെ സിഖ് ആരാധനാലയത്തിൽ ചെരിപ്പിട്ട് പ്രവേശിച്ചു, സമരത്തിൽ അണിനിരന്ന വിശ്വാസികളുടെ തലപ്പാവ് ബലമായി നീക്കി; പൊലീസിനെതിരെ നാപ
cancel

ന്യൂഡൽഹി: സി.ജെ.പി പ്രതിഷേധത്തിനിടെ ഡൽഹിയിലെ ഗുരുദ്വാരയിൽ സിഖ് വിശ്വാസികൾക്കെതിരെ പൊലീസ് നടപടി ഉണ്ടായെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ (നാപ). തലപ്പാവ് ബലമായി നീക്കിയെന്നതടക്കമുള്ള പരാതികൾ ഗൗരവത്തോടെ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനായി പൊലീസ് ചെരിപ്പ് ധരിച്ച് ഗുരുദ്വാരയിൽ പ്രവേശിച്ചതിനെക്കുറിച്ചും സംഘടന വിശദീകരണം തേടി.

സിഖ് മതാചാരങ്ങളോടുള്ള അനാദരവ്, പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ തലപ്പാവ് ബലമായി നീക്കുക, പ്രതിഷേധത്തിൽ പങ്കെടുത്ത വനിതകളോട് മോശമായി പെരുമാറിയ സംഭവം തുടങ്ങിയവ ഇന്ത്യയിലെയും വിദേശത്തെയും സിഖ് സമൂഹത്തിൽ ആകെമാനം ആശങ്കയുണ്ടാക്കിയെന്നും നാപ എക്സിക്യൂട്ടിവ് ഡയറക്ടർ സത്നം സിങ് ചാഹൽ പറഞ്ഞു. സിഖ് മതത്തിലെ സ്വത്വത്തിന്റെയും വിശ്വാസത്തിന്റെയും പ്രധാന പ്രതീകമായ തലപ്പാവ് പൊലീസ് നടപടിക്കിടെ ബലമായി നീക്കിയ സംഭവം ഗൗരവത്തോടെ അന്വേഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സംഭവത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിഞ്ഞ് നിയമവിരുദ്ധമായി നടപടിയെടുത്തിട്ടുണ്ടെങ്കിൽ ഉത്തരവാദികൾക്കെതിരെ വകുപ്പുതല-നിയമനടപടികൾ സ്വീകരിക്കണമെന്നും നാപ അറിയിച്ചു. പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി അവർക്ക് സംരക്ഷണമൊരുക്കണം. സിഖ് മതവിശ്വാസികൾക്ക് നേരെയുണ്ടാകുന്ന അനീതികൾ ഇന്ത്യക്ക് പുറത്തുള്ള വിശ്വാസികളിലും ആശങ്കയുണ്ടാക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. വിശദീകരണങ്ങൾ നൽകുന്നതിലുപരി സുതാര്യമായ അന്വേഷണം നടത്തി ഉത്തരവാദിത്തം ഉറപ്പാക്കുകയാണ് പൊതുജനവിശ്വാസം നിലനിർത്താൻ വേണ്ടതെന്നും നാപ വ്യക്തമാക്കുന്നു.

രാഷ്ട്രപതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ഡൽഹി ഭരണകൂടം, ബന്ധപ്പെട്ട മനുഷ്യാവകാശ സ്ഥാപനങ്ങൾ എന്നിവർ വിഷയത്തിൽ ഇടപെട്ട് വിശ്വാസയോഗ്യമായ അന്വേഷണം ഉറപ്പാക്കണമെന്നും അന്വേഷണത്തിൽ സ്വീകരിച്ച നടപടികൾ പൊതുജനങ്ങളെ അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജനാധിപത്യപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവരുടെ അവകാശങ്ങളും മതവിശ്വാസികളുടെ അന്തസ്സും സംരക്ഷിക്കപ്പെടണമെന്നും നാപ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sikh Body Seeks Inquiry Over Delhi Police Action
Next Story