മുസ്ലിം വ്യക്തിനിയമ ബോർഡ് ഭാരവാഹികളെ തിരഞ്ഞെടുത്തു
text_fieldsമൗലാന ഖാലിദ് സൈഫുല്ല റഹ്മാനി (പ്രസി.), മൗലാന ഫസ്ലുർറഹീം മുജദ്ദിദി (ജന. സെക്ര.)
ന്യൂഡൽഹി: പുതിയ അധ്യക്ഷനായി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനിയെ തിരഞ്ഞെടുത്തതിന് പിന്നാലെ അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് പ്രവർത്തക സമിതി ചേർന്ന് മറ്റു ഭാരവാഹികളുടെ ഒഴിവുകളിലേക്കും തെരഞ്ഞെടുപ്പ് നടത്തി.
ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി, ഗുൽബർഗ ദർഗ ശരീഫിലെ സജ്ജാദ നശീൻ ഡോ. സയ്യിദ് ഷാ ഖുസ്റു എന്നിവരെ ഉപാധ്യക്ഷന്മാരായും മൗലാന ഫസ്ലുർറഹീം മുജദ്ദിദിയെ ജനറൽ സെക്രട്ടറിയായും ലഖ്നോ നദ്വത്തുൽ ഉലമയിലെ നാസിം മൗലാന ബിലാൽ അബ്ദുൽ ഹയ്യ് ഹസ്നൈൻ നദ്വി, ബിഹാർ, ഒഡിഷ, ഝാർഖണ്ഡ് അമീറെ ശരീഅ മൗലാന അഹ്മദ് വലി ഫൈസൽ റഹ്മാനി, ഉത്തർപ്രദേശിലെ ഡോ. യാസീൻ അലി ഉസ്മാനി എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.

