Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡി.എം.കെയോടൊപ്പം...

ഡി.എം.കെയോടൊപ്പം അടിയുറച്ച് മുസ്‌ലിം ലീഗ്; ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം - ഖാദര്‍ മൊയ്തീന്‍

text_fields
bookmark_border
ഡി.എം.കെയോടൊപ്പം അടിയുറച്ച് മുസ്‌ലിം ലീഗ്; ഇന്നലെയും ഇന്നും നാളെയും സ്റ്റാലിനൊപ്പം - ഖാദര്‍ മൊയ്തീന്‍
cancel

ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ കോൺഗ്രസ് അടക്കമുള്ള ഡി.എം.കെ സഖ്യ കക്ഷികളുടെ പിന്തുണ തേടുമ്പോൾ സ്റ്റാലിനൊപ്പം അടിയുറച്ച് മുസ്‌ലിം ലീഗ്. ഡി.എം.കെ സഖ്യത്തിൽ മത്സരിച്ച ഇടതു കക്ഷികള്‍ അടക്കം മറുകണ്ടംചാടി ടി.വി.കെ പിന്തുണക്കാനൊരുങ്ങുമ്പോഴാണ ലീഗ് പരാജയത്തിലും സ്റ്റാലിനൊപ്പം ഉറച്ചുനിൽക്കുന്നത്. 'ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും' -പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ രണ്ട് സീറ്റാണ് ലീഗിനുള്ളത്. 'ഡി.എം.കെയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം തെരഞ്ഞെടുപ്പ് കാലത്തെ ബന്ധം മാത്രമല്ല. അത് നയപരമായ ഒരു ബന്ധമാണ്. ഇന്നലെയും ഇന്നും സ്റ്റാലിനൊപ്പമാണ്. നാളെയും മുസ്‌ലിം ലീഗ് സ്റ്റാലിന് ഒപ്പമായിരിക്കും. ഡിഎംകെ നേതൃത്വത്തിലുള്ള മതേതര പുരോഗമന സഖ്യം സ്വീകരിക്കുന്ന ഏത് തീരുമാനവും ലീഗ് അനുസരിക്കും' - ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.

അതേസമയം, അഞ്ച് എംഎല്‍എമാരുള്ള, കോണ്‍ഗ്രസ് ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെക്ക് പിന്തുണ പ്രഖ്യാപിച്ചു. ഉപാധികളോടെയാണ് പിന്തുണ. രണ്ട് മന്ത്രിസ്ഥാനം കോണ്‍ഗ്രസ് ആവശ്യപ്പെടും. പ്രധാന ബോര്‍ഡ് കോര്‍പ്പറേഷന്‍ പദവികളും ആവശ്യപ്പെട്ടേക്കും.

വിജയിയെ പിന്തുണക്കുന്ന കാര്യം കോൺഗ്രസ് സ്ഥിരീകരിച്ചു. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കാത്ത വർഗീയ ശക്തികളെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്നതിന് നിബന്ധനകളോടെയാണ് ടി.വി.കെക്ക് പിന്തുണ നൽകുന്നതെന്നും കോൺഗ്രസ് അറിയിച്ചു. കാബിനറ്റിൽ രണ്ടു മന്ത്രിസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 എം.എൽ.എമാരുടെ പിന്തുണ വേണം.ടി.വി.കെ 108 സീറ്റുകൾ നേടി. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പിൽ മത്സരിച്ച കോൺഗ്രസ് അഞ്ച് സീറ്റുകൾ നേടിയിട്ടുണ്ട്.

ഇവരുടെ പിന്തുണ ലഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണം 113 ആയി.മറ്റ് പ്രധാന ഡി.എം.കെ സഖ്യകക്ഷികളായ സി.പി.ഐ (രണ്ട് സീറ്റുകൾ), സി.പി.എം (രണ്ട് സീറ്റുകൾ), വി.സി.കെ (രണ്ട് സീറ്റുകൾ) എന്നിവരുടെ പിന്തുണ പ്രതീക്ഷിക്കുന്നതായി ടി.വി.കെയിലെ വൃത്തങ്ങൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവരുടെ പിന്തുണ ഉറപ്പിക്കാൻ തിരക്കിട്ട നീക്കങ്ങളും നടക്കുന്നുണ്ട്.എന്നാൽ വോട്ടെടുപ്പിൽ നിന്ന് ഡി.എം.കെ വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡി.എം.കെ 59 സീറ്റുകൾ മാത്രം നേടി. എ.ഐ.എ.ഡി.എം.കെ 47 സീറ്റുകളും നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim LeaguestalinMK Stalinkhader moideendmkindianews
News Summary - Muslim League firmly stands with DMK; with Stalin yesterday, today and tomorrow - Khader Moideen
Next Story