Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅതിർത്തി...

അതിർത്തി സംഘർഷങ്ങൾക്കിടെ മോദി സർക്കാർ ചൈനീസ്​ നിയന്ത്രിത​ ബാങ്കുകളിൽ നിന്നും വായ്​പയെടുത്തത്​ 9202 കോടി രൂപ

text_fields
bookmark_border
അതിർത്തി സംഘർഷങ്ങൾക്കിടെ മോദി സർക്കാർ ചൈനീസ്​ നിയന്ത്രിത​ ബാങ്കുകളിൽ നിന്നും വായ്​പയെടുത്തത്​ 9202 കോടി രൂപ
cancel

ന്യൂഡൽഹി: കഴിഞ്ഞ ജൂൺ 15നായിരുന്നു ഗൽവാൻ വാലിയിൽ 20 ഇന്ത്യൻ ജവാൻമാർ ചൈനീസ്​ പട്ടാളക്കാരാൽ കൊല്ലപ്പെട്ടത്​. അതിന്​ പിന്നാലെ രാജ്യത്ത്​ വലിയ ചൈന വിരുദ്ധ വികാരം ഉടലെടുക്കുകയും ചൈനീസ്​ ഉത്​പന്നങ്ങൾ ബഹിഷ്​കരിക്കുന്നതിലേക്ക്​ വരെ നയിച്ചിരുന്നു. എന്നാൽ, അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിയന്ത്രണത്തിലുള്ള​ ബാങ്കുകളിൽ നിന്ന്​ മോദി സർക്കാർ 1350 മില്യണ്‍ യുഎസ് ഡോളർ (9202 കോടി ഇന്ത്യന്‍ രൂപ) വായ്​പയെടുത്തതായി വെളിപ്പെടുത്തൽ.

പാര്‍ലമെൻറില്‍ കേന്ദ്രധന സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബിജെപി എംപിമാരായ സുനില്‍ കുമാര്‍ സിങ്, പിപി ചൗധരി എന്നിവരാണ് ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ആരാഞ്ഞത്. ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ബാങ്കിൽ നിന്ന്​ വായ്​പയെടുക്കാൻ രണ്ട്​ കരാറുകളാണ്​ കേന്ദ്രസർക്കാർ ഒപ്പിട്ടത്​. 3676 കോടി വായ്​പയെടുക്കാനുള്ള ആദ്യ കരാർ ഒപ്പിട്ടത്​ മെയ്​ എട്ടിനായിരുന്നു. പിന്നീട്​ 5,514 കോടി വായ്​പയെടുക്കാനായി ജൂൺ 19ന്​ രണ്ടാമതൊരു കരാർ കൂടി ഒപ്പിട്ടു. ഇതുവരെ 1847 കോടി രൂപ ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ബാങ്ക്​ ഇന്ത്യക്ക്​ കൈമാറിയിട്ടുണ്ട്​.

അതിർത്തിയിലുണ്ടായ ആക്രമണങ്ങൾക്കുള്ള പ്രതികാര നടപടിയെന്ന നിലയില്‍ ജൂലൈ 29ന് ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചു. കേന്ദ്രസര്‍ക്കാറി​െൻറ ഡിജിറ്റല്‍ സ്‌ട്രൈക്ക് എന്ന രീതിയിലായിരുന്നു അതിനെ കൊട്ടിഘോഷിച്ചത്​. എന്നാല്‍, ചൈന വീണ്ടും അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുകയായിരുന്നു. സംഘര്‍ഷം തുടരവേ മെയ് എട്ടിന്​ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ബാങ്കില്‍ നിന്ന് വായ്പയെടുത്തു. കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് സാമ്പത്തിക പിന്തുണ തേടിയായിരുന്നു വായ്പ.

ഏഷ്യന്‍ മേഖലയുടെ സാമൂഹിക സാമ്പത്തിക വികസനം ലക്ഷ്യമിട്ട് സ്ഥാപിക്കപ്പെട്ട ബഹുരാഷ്ട്ര ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. ബാങ്കി​െൻറ തുടക്ക കാലം മുതല്‍ തന്നെ ഇന്ത്യയും അംഗമാണ്. എന്നാല്‍ ചൈനയാണ് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമ. 26.61 ശതമാനം ഓഹരിയാണ് ചൈനയുടെ പക്കലുള്ളത്. ഇന്ത്യയുടെ പക്കല്‍ 7.6 ശതമാനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtindia vs china
Next Story