Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഫ്ലാറ്റിനുള്ളിലേക്ക്...

ഫ്ലാറ്റിനുള്ളിലേക്ക് വെടിയുതിർത്ത് മുഖംമൂടിധാരികൾ- വിഡിയോ

text_fields
bookmark_border
ഫ്ലാറ്റിനുള്ളിലേക്ക് വെടിയുതിർത്ത് മുഖംമൂടിധാരികൾ- വിഡിയോ
cancel

ഡൽഹി: ഡൽഹിയിൽ ഫ്ലാറ്റിനുള്ളിലേക്ക് വെടിയുതിർത്ത് അജ്ഞാതർ. തെക്കുകിഴക്കൻ ഡൽഹിയിലെ സിദ്ധാർത്ഥ് നഗറിൽ സൺലൈറ്റ് കോളനിയിലെ ഹിപ്പ്നോതെറാപ്പിസ്റ്റായ സൊഹൈൽ സിദ്ദിഖിയുടെ ഫ്ലാറ്റിലേക്കാണ് മുഖംമൂടി ധരിച്ചെത്തിയ രണ്ട് യുവാക്കൾ വെടിയുതിർത്തത്.

തിങ്കളാഴ്ച രാവിലെ രാവിലെ 6.50 ഓടെയാണ് സംഭവം. യുവാക്കളിൽ ഒരാൾ ഫ്ലാറ്റിന്‍റെ വാതിലിൽ പലവട്ടം തട്ടുന്നതും പിന്നീട് കയ്യിൽ കരുതിയിരുന്ന തോക്ക് എടുത്ത് രണ്ടുതവണ വെടിയുതിർക്കുന്നതും സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. പിന്നീട് താഴേക്ക് പോയ ഇരുവരും ഫ്ലാറ്റിലേക്ക് മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലിസ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ടെന്നും പ്രതികൾക്കായുള്ള തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, ആക്രമണത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi
News Summary - Masked youths shoot into flat - video
Next Story