ഗുജറാത്തിൽ മർകസ് ഗ്ലോബൽ സ്കൂൾ ഉദ്ഘാടനം ചെയ്തു
text_fieldsഗുജറാത്ത് രാജ്‌കോട്ടിലെ ഗോണ്ടാലിൽ നിർമിച്ച മർകസ് ഗ്ലോബൽ സ്കൂളിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു
രാജ്കോട്ട് : കോഴിക്കോട് മർകസുസ്സഖാഫത്തിസ്സുന്നിയ്യക്കു കീഴിൽ ഗുജറാത്ത് രാജ്‌കോട്ടിലെ ഗോണ്ടാലിൽ നിർമിച്ച മർകസ് ഗ്ലോബൽ സ്കൂളിന്റെ ഉദ്ഘാടനം ഓൾ ഇന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിച്ചു.
ഗോണ്ടാൽ വചാര റോഡിലെ വിശാലമായ പതിനെട്ട് ഏക്കറിൽ പണി കഴിപ്പിച്ച സ്കൂളിൽ 30 ക്ലാസ് റൂമുകൾക്കു പുറമെ വിപുലമായ ലൈബ്രറി, കോൺഫറൻസ് ഹാൾ സൗകര്യങ്ങളുമുണ്ട്. ഗോണ്ടാൽ ജാമിഅ ആയിശ സിദ്ദീഖ മൂസ കൾച്ചറൽ സെന്ററിലെ ജുമുഅയുടെയും, ഗോണ്ടാൽ ദേവ് പാറയിലെ മർകസ് പബ്‌ളിക് സ്‌കൂളിൽ നിർമ്മിച്ച ഹാജി മുഹമ്മദ് നൂരി ഹാളിന്‍റെയും ഉദ്ഘാടനവും കാന്തപുരം നിർവഹിച്ചു.
ചടങ്ങിൽ മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ.പി അബ്ദുൽഹകീം അസ്ഹരി, ഹാജി മൻസൂർ കുഡിയ, ഹാജി ഗനി പട്ടേൽ, ആസിഫ് സകരിയ, റഈസ് നൂരി, ബഷീർ നിസാമി, ഉബൈദ് ഇബ്രാഹിം നൂറാനി തുടങ്ങിയവർ സംബന്ധിച്ചു.