Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയൽവാസിയെ കുടുക്കാൻ...

അയൽവാസിയെ കുടുക്കാൻ 'ദൃശ്യം' മോഡൽ ഗൂഢാ​ലോചന; കൊലപാതകക്കേസ്​ ​പ്രതി വെടിയേറ്റ്​ ആശുപത്രിയിൽ

text_fields
bookmark_border
accused anil
cancel
camera_alt

ചിത്രം: India today

ന്യൂഡൽഹി: ദൃശ്യം സിനിമയിൽ നിന്ന്​​ പ്രേരണയുൾകൊണ്ട് അയൽവാസി തന്നെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ കൊലപാതകക്കേസ്​ പ്രതി നടത്തിയ ശ്രമം വിഫലമായി.

വടക്കൻ ഡൽഹിയിലെ മജ്​നു കാ തില്ല നിവസിയായ അമർ പാൽ ഈ വർഷം മേയ്​ 29നാണ്​ 60 ദിവസത്തെ ഇടക്കാല ജാമ്യത്തിൽ ജയിലിൽ നിന്ന്​ പുറത്തിറങ്ങിയത്​. 2019ൽ അയൽവാസിയായ ഓംബിറി​െൻറ മാതാവിനെ കൂട്ടുകാർ​ക്കൊപ്പം കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്നു അമർ പാൽ. സംഭവം നടന്ന അന്ന്​ മുതൽ അമർപാലും സുഹൃത്തുക്കളും ജയിലിലായിരുന്നു.

​ജാമ്യത്തിൽ ഇറങ്ങിയ ശേഷം കേസിൽ സാക്ഷികളായ ഒംബീറി​െൻറ കുടുംബത്തിൽ സമ്മർദം ചെലുത്തി കേസിൽ നിന്ന്​ ഊരാർ അമർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേത്തുടർന്നാണ്​ ഓംബീറും കുടുംബവും തന്നെ ആക്രമിച്ചതായി വരുത്തിത്തീർക്കാൻ സഹോദരൻ ഗുഡ്ഡുവിനെയും ബന്ധു അനിലിനെയും കൂട്ടി അമർ ഗൂഢാലോചന നടത്തിയതായി പൊലീസ്​ പറഞ്ഞു.

അമർ ആദ്യം ത​െൻറ ബന്ധുക്കൾക്ക്​ 'ദൃശ്യം' സിനിമ കാണിച്ച്​ കൊടുത്തു. സിനിമ കണ്ടതി​െൻറ അടിസ്​ഥാനത്തിൽ ചില രംഗങ്ങൾ പുനർചിത്രീകരിക്കുകയും അതുവഴി സാക്ഷിക​ളെ ഉണ്ടാക്കുകയുമായിരുന്നു ലക്ഷ്യം.

പദ്ധതിയുടെ അടിസ്​ഥാനത്തിൽ ഓംബിറും കുടുംബവും തന്നെ ഭീഷണിപ്പെടുത്തുന്നതായും പ്രതികാരത്തി​​െൻറ ഭാഗമായി തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായും അമർ ആളുകളെ വിശ്വസിപ്പിച്ചു. ആക്രമണ സമയത്ത്​ സംഗതി കൈവിട്ട്​ പോകാതിരിക്കാൻ നാടൻ തോക്കാണ്​ അമർ തയാറാക്കി വെച്ചത്​. അനിൽ ത​െൻറ ബന്ധുവായ മനീഷിനെയും കൂടെകുട്ടി.

അനിൽ അമറിനെതിരെ വെടിവെക്കുമെന്നും ഇത്​ ഓംബീറും കുടുംബവും ചെയ്​തതാണെന്ന്​ വരുത്തിത്തീർക്കാനായിരുന്നു അവരുടെ പദ്ധതി. താൻ ഇടക്കിടെ പോകാറുള്ള ഖൈബർ ചുരത്തിലാണ്​ അമർ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചത്​. ഏറെ പരിചയക്കാർ പ്രദേശത്തുള്ളതിനാൽ അവർ ത​െൻറ വാദം അംഗീകരിക്കുമെന്ന്​ കരുതി. ജൂൺ 29ന്​ ഖൈബർ ചുരത്തിലൂടെ ഒരു മണിക്കൂർ ചുറ്റിയടിച്ച്​ നടന്ന അമർ തന്നെ ചിലർ പിന്തുടരുന്നുവെന്ന്​ കാണിക്കാൻ ശ്രമിച്ചു. ശേഷം ഗഡ്ഡുവിനെ വിളിച്ച്​ പ്ലാൻ നടപ്പാക്കാൻ നോക്കി. അമറിനെ വെടിവെച്ച ശേഷം അനിൽ ഗുഡ്ഡുവിനും മനീഷിനുമൊപ്പം രക്ഷപെട്ടു.

പരിക്കേറ്റ നിലയിൽ സുഹൃത്തി​െൻറ അടുത്തെത്തിയ അമർ തന്നെ ഓംബിറും കുടുംബവും ആക്രമിച്ചതായി പറഞ്ഞു. കേസിനായി നോർത്ത്​ ഡി.സി.പി ആ​േൻറാ അൽഫോൺസ്​ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ജൂലൈ രണ്ടിന്​ നടത്തിയ അന്വേഷണത്തിൽ അമറി​െൻറ കുടുംബം ഓംബീറി​െൻറ കുടുംബത്തിൽ കുറ്റം ചാർത്തി. എന്നാൽ അവരുടെ വാദത്തിൽ പൊലീസിന്​ വൈരുധ്യം തോന്നി.

പൊലീസ്​ നടത്തിയ ചോദ്യം ചെയ്യലിൽ അനിൽ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഒടുവിൽ ഗൂഡാലോചനയുടെ ചുരുളഴിഞ്ഞു. അമറിനെ വെടിവെച്ച തോക്ക്​ അനിലി​െൻറ അടുത്ത്​ നിന്ന്​ പൊലീസ് കണ്ടെത്തി. അമർ ഇപ്പോൾ ചികിത്സയിൽ കഴിയുകയാണ്​. മനീഷിനും ഗുഡ്ഡുവിനുമായി പൊലീസ്​ തെരച്ചിലിലാണ്​. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder accusedDrishyamdelhi
News Summary - man stages attack on self to implicate neighbour Inspired by 'Drishyam' film
Next Story