'അടിവയറ്റിലും സ്വകാര്യ ഭാഗത്തും മർദിച്ചു, ശക്തമായ അടിയിൽ കേൾവി ശക്തി നഷ്ടപ്പെട്ടു'; ഡൽഹി പൊലീസ് മർദ്ദനത്തിൽ മലയാളി വിദ്യാർഥിനിക്ക് ഗുരുതര പരിക്ക്
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ അറസ്റ്റ് ചെയ്ത വിദ്യാർഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് രാഹുൽ ഗാന്ധി. തലസ്ഥാനത്ത് വിദ്യാർഥികളോടൊപ്പം മാധ്യമങ്ങളെകണ്ട് സംസാരിക്കവെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. പൊലീസ് കസ്റ്റടിയിൽ എടുത്ത വിദ്യാർഥികളെ മനുഷ്യൻ എന്ന്പോലും പരിഗണിക്കാതെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് മലയാളി വിദ്യാർഥി ആതിര മാധ്യമങ്ങളോട് പറഞ്ഞു.
എൻഎസ്യു പ്രവർത്തകയും ഡൽഹി സർവകലാശാലയിലെ നിയമ വിദ്യാർഥിനിയുമായ കോഴിക്കോട് പുല്ലാളൂർ സ്വദേശി ആതിര വിജയനെയാണു കൊണാട്ട് പ്ലേസിലെ എൻഎസ്യു മിന്നൽ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാനിലും പിന്നീട് സ്റ്റേഷനിലും ക്രൂരമായി മർദിച്ചത്. ദേഹമാസകലം പരുക്കേറ്റ ആതിര ഡൽഹി ഹാർഡിഞ്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
പൊലീസ് ഉദ്യോഗസ്ഥൻ വനിത കോൺസ്റ്റബിൾമാരോട് തങ്ങളെ സി.സി.ടി.വി ഇല്ലാത്ത ഭാഗത്തേക്ക് മാറ്റി നിർത്താനും തോന്നിയപോലെ മർദ്ദിക്കാനും ആവശ്യപെട്ടതായി ആതിര പറയുന്നു. പൊലീസ് തന്റെ മുഖത്ത് കുത്തുകയും രണ്ട് കവിളിലും മാറി മാറി അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി പറഞ്ഞു. നിർത്താൻ കാലിൽ വീണ് അപേക്ഷിച്ചപ്പോൾ നെഞ്ചിലും അടിവയറ്റിലും സ്വകാര്യ ഭാഗങ്ങളിലും തുടരെ ചവിട്ടുകയായിരുന്നവെന്നും ആതിര പറയുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

