Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗാന്ധിയുടെ ആശയങ്ങൾ...

ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു -മോദി

text_fields
bookmark_border
ഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നു -മോദി
cancel
camera_alt

മഹാത്മാഗാന്ധിയുടെ സമാധി സ്​ഥലമായ​ ന്യൂഡൽഹി രാജ്​ഘട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലി അർപ്പിക്കുന്നു. File photo | Photo Credit: PTI

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാഗാന്ധിയെ നാഥുറാം വിനായക്​ ഗോഡ്​സെ വെടിവെച്ച്​ കൊന്നതിന്‍റെ വാർഷിക ദിനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചുള്ള​ ട്വീറ്റിലാണ്​ പ്രധാനമന്ത്രിയുടെ അനുസ്​മരണം. 1948 ജനുവരി 30നായിരുന്നു ഗാന്ധി കൊല്ലപ്പെട്ടത്​. ഈ ദിവസം രാജ്യം രക്തസാക്ഷി ദിനമായാണ്​ ആചരിക്കുന്നത്​.

'മഹാത്മ ബാപ്പുവിന്‍റെ പുണ്യ തിതിയിൽ ആദരാഞ്ജലികൾ. അദ്ദേഹത്തിന്‍റെ ആശയങ്ങൾ ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. രക്തസാക്ഷി ദിനത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും ഓരോ ഇന്ത്യക്കാരന്‍റെയും ക്ഷേമത്തിനും വേണ്ടി സ്വയംസമർപ്പിച്ച മഹാന്മാരുടെയും മഹികളുടെയും വീരോചിതമായ ത്യാഗങ്ങൾ ഞങ്ങൾ ഓർക്കുന്നു' മോദി ട്വീറ്റിൽ പറഞ്ഞു.

രാഷ്​ട്രപതി രാംനാഥ്​ കോവിന്ദും മഹാത്മാഗാന്ധിക്ക്​ ആദരജ്​ഞലി അർപ്പിച്ചു. ഗാന്ധിജി പ്രചരിപ്പിച്ച സമാധാനം, അഹിംസ, ലാളിത്യം, വിശുദ്ധി, വിനയം എന്നിവ ജീവിതത്തിൽ പാലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nathuram GodseMahatma GandhiMartyrs' DayPunya Tithi
News Summary - Mahatma Gandhi Martyrs' Day tweet by Prime Minister Narendra Modi
Next Story