Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2020 3:33 AM GMT Updated On
date_range 25 March 2020 4:35 AM GMTകോവിഡ്: തെഹ്റാനിൽ കുടുങ്ങിയ 277 പേരെ ഇന്ത്യയിലെത്തിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: കോവിഡ്19 വ്യാപനത്തെ തുടർന്ന് ഇറാനിലെ തെഹ്റാനിൽ കുടുങ്ങിയ 277 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു. ഇന്ന് പുലർച്ചെയാണ് ഇവരുമായുള്ള മഹാൻ എയറിെൻറ വിമാനം ഡൽഹി അന്താരാഷ്്ട്ര വിമാനത്താവളത്തിലെത്തിയത്. യാത്രക്കാർക്ക് 14 ദിവസത്തെ സമ്പർക്കവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തെഹ്റാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വിമാന കമ്പനിയാണ് മഹാൻ. നേരത്തെ മഹാൻ എയർ തീർത്ഥാടകർ ഉൾപ്പെടുന്ന 300 പേരെ ഡൽഹിയിൽ എത്തിച്ചിരുന്നു.
ഇറാനിൽ കുടുങ്ങിയ വിദ്യാർഥികളും മത്സ്യതൊഴിലാളികളും തീർത്ഥാടകരുമുൾപ്പെടെ 1500 ലധികം പേരെ കോവിഡ് പരിശോധനക്ക് ശേഷം ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story