യാത്രക്കാർ കുറഞ്ഞു, വരുമാനം വർധിപ്പിക്കാൻ മെട്രോ റെയിൽ ഫോട്ടോ ഷൂട്ടുകൾക്ക് തുറന്ന് നൽകി മധ്യപ്രദേശ്
text_fieldsഭോപ്പാൽ: യാത്രക്കാർ കുറഞ്ഞതോടെ വരുമാനം കണ്ടെത്താൻ ട്രെയിനുകളിൽ ഫോട്ടോ ഷൂട്ടിന് അനുമതി നൽകി മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷന്‍. ജന്മ ദിനം, വിവാഹ ഷൂട്ടുകൾ എന്നിവക്ക് വേണ്ടിയാണ് മെട്രോ തുറന്ന് നൽകാന്‍ അനുമതി നൽകിയത്. വെബ് സീരീസുകൾ, ഡോക്യുമെന്ററികൾ, പരസ്യങ്ങൾ തുടങ്ങിയവ ചിത്രീകരിക്കാനും അധികൃതർ അനുമതി നൽകുന്നുണ്ട്.
മണിക്കൂർ കണക്കാക്കിയാണ് ഫോട്ടോ ഷൂട്ടിന് പണം ഈടാക്കുക. സ്റ്റേഷനറി മെട്രോ കോച്ചിലെ ചിത്രീകരണത്തിന് 5000 രൂപയും മൊബൈൽ കോച്ചിലെ ചിത്രീകരണത്തിന് 7000 രൂപയുമാണ് നൽകേണ്ടത്. ഒപ്പം 15 ദിവസത്തിനു മുമ്പ് ബുക്ക് ചെയ്യുകയും വേണം. ലഹരി വസ്തുക്കളോ പടക്കങ്ങളോ മെട്രോക്കുള്ളിൽ ഉപയോഗിക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്.
പ്രതിദിനം 200ൽ താഴെ യാത്രക്കാർ മാത്രമാണ് നിലവിൽ മധ്യപ്രദേശ് മെട്രോയിലുള്ളത്. ഒരു ദിവസം 8 ലക്ഷം രൂപയാണ് മെട്രോ നടത്തിപ്പിന് ഗവൺമെന്‍റ് ചെലവഴിക്കുന്നത്. പുതിയ ആശയം നിലവിലെ പ്രതിസന്ധി മറികടക്കാന്‍ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

