ബംഗാളിൽ അഴിച്ചുപണി തുടങ്ങി; മമത നിയമിച്ച വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫിസുകളിൽ വിലക്ക്
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബി.ജെ.പി സർക്കാർ അധികാരമേൽക്കാനൊരുങ്ങവെ, മുൻ മുഖ്യമന്ത്രി മമത ബാനർജി വിവിധ വകുപ്പുകളിൽ പുനർനിയമനം നൽകിയ വിരമിച്ച ഉദ്യോഗസ്ഥർക്ക് ഓഫിസുകളിൽ വിലക്കേർപ്പെടുത്തി. വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിരുന്ന ഉദ്യോഗസ്ഥരോട് ബുധനാഴ്ച മുതൽ ഓഫoസുകളിൽ ഹാജരാകേണ്ടതില്ലെന്ന് സർക്കാർ നിർദ്ദേശം നൽകി.
ലോക ഭവനിൽ നിന്നുള്ള നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി ദുഷ്യന്ത് നരിയാലയാണ് വകുപ്പ് സെക്രട്ടറിമാർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറിയത്. പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ നിയന്ത്രണം തുടരും.
ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ വിവിധ വകുപ്പുകളിൽ ഉപദേഷ്ടാക്കളായി പ്രവർത്തിച്ചിരുന്ന പല ഉദ്യോഗസ്ഥരും രാജിവെച്ചൊഴിയുകയും സർക്കാർ ക്വാർട്ടേഴ്‌സുകൾ ഒഴിഞ്ഞുതുടങ്ങുകയും ചെയ്തതായാണ് വിവരം.
ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിൽ സുപ്രധാന ഫയലുകൾ സംരക്ഷിക്കുന്നതിന് ചീഫ് സെക്രട്ടറി കർശന ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കാരണവശാലും പ്രധാനപ്പെട്ട രേഖകൾ വകുപ്പ് ഓഫിസുകൾക്ക് പുറത്തുപോകാൻ പാടില്ല. ഓരോ വകുപ്പിലും ഫയലുകളുടെ പട്ടിക തയ്യാറാക്കാനും അവ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താനും സാമ്പത്തിക ഉപദേഷ്ടാക്കൾക്ക് നിർദ്ദേശം നൽകി.
തിങ്കളാഴ്ച പുറത്തുവന്ന തെരഞ്ഞെടുപ്പ് ഫലത്തിൽ സംസ്ഥാനത്തെ 294 സീറ്റുകളിൽ 207 എണ്ണവും നേടിയാണ് ബി.ജെ.പി അധികാരം പിടിച്ചെടുത്തത്. 15 വർഷം നീണ്ട തൃണമൂൽ ഭരണത്തിന് വിരാമമിട്ട് കേവലം 80 സീറ്റുകളിലേക്ക് മമതയുടെ പാർട്ടി ഒതുങ്ങി.
സ്വന്തം തട്ടകമായ ഭവാനിപൂരിൽ സുവേന്ദു അധികാരിയോട് 15,105 വോട്ടുകൾക്ക് മമത ബാനർജി പരാജയപ്പെട്ടത് തൃണമൂലിന് കനത്ത പ്രഹരമായി. ബംഗാളിലെ ആദ്യ ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുബംഗാളിലെ ആദ്യ ബി.ജെ.പി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ കൊൽക്കത്തയിൽ നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

