Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാക്കിനിക്കർ പോലെയാണ്...

കാക്കിനിക്കർ പോലെയാണ് ആർ.എസ്​.എസിന്​ ​നാഥുറാം ഗോദ്​​സെ -അസം ഖാൻ​

text_fields
bookmark_border
കാക്കിനിക്കർ പോലെയാണ് ആർ.എസ്​.എസിന്​ ​നാഥുറാം ഗോദ്​​സെ -അസം ഖാൻ​
cancel

രാംപുർ: ആർ.എസ്​.എസിന്​ കാക്കി നിക്കർ എന്നതുപോലെയാണ്​​ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്​​സെയെന്ന്​ സ മാജ്​വാദി പാർട്ടി നേതാവ്​ അസം ഖാൻ. ഗോദ്​​സെ രാജ്യസ്​നേഹിയെന്ന പ്രജ്ഞ സിങ്​ ഠാക്കൂറി​െറ പരാമർശത്തോട്​ ബി.​ജെ.പി വേണ്ടരീതിയിൽ ഖേദം പ്രകടിപ്പിച്ചില്ലെന്നും അസം ഖാൻ ആരോപിച്ചു.

കാക്കി നിക്കർ എന്നതുപേ​െല ആർ. എസ്​.എസി​​​​െൻറ സ്വത്വമാണ്​​ ഗോദ്​സെയും. നമ്മുടെ രാജ്യം മഹാത്മ ഗാന്ധിയുടെ ​പേരിലാണോ നാഥുറാം ഗോദ്​​സെയുടെ പേരിലാണോ തിരിച്ചറിയപ്പെടേണ്ടത്​ എന്ന്​ തീരുമാനിക്കേണ്ടത്​ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം വിനായക്​ ഗോദ്​​സെ മുമ്പും ഇപ്പോഴും എപ്പോഴും ദേശ ഭക്തനാണെന്നായിരുന്നു​ പ്രജ്ഞ സിങ്​ ഠാക്കൂറിൻെറ പ്രസ്​താവന. ഗോദ്​​സേ ഇന്ത്യയിലെ ആദ്യത്തെ ഹിന്ദു തീവ്രവാദിയാണെന്ന കമൽഹാസൻെറ പ്രസ്​താവനയോടായിരുന്നു അവരുടെ പ്രതികരണം. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rssnathuram godseazam khanidentityKhaki Nikkar
News Summary - Like Khaki nikkar Nathuram Godse an identity of RSS Azam Khan- India news
Next Story