കേരളത്തിലെ കാൻസർ സാക്ഷരതാ കാമ്പയിന് ഡൽഹിയിൽ തുടക്കം
text_fieldsന്യൂഡൽഹി: കേരളത്തിൽ കാൻസർ രോഗികൾ വർധിക്കുന്നതും മലപ്പുറം ജില്ല കേരളത്തിലെ കാൻസർ ഹബായി ആയി മാറുന്നതും കണക്കിലെടുത്ത് കാൻകെയർ ഇന്ത്യ ഫൗണ്ടേഷനും ഡൽഹിയിലെ മലയാളി വിദ്യാർഥി സംഘടനകളും ന്യൂഡൽഹിയിലെ ബത്ര ഹോസ്‌പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററുമായി സഹകരിച്ച് കേരളത്തിൽ കാൻസർ സാക്ഷരതാ കാമ്പയിൻ സംഘടിപ്പിക്കുന്നു.
കാൻസർ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങൾക്കുമുള്ള കാൻ കെയർ ഇന്ത്യ ഫൗണ്ടേഷൻ മലപ്പുറം ജില്ലയിലുടനീളം നടത്തുന്ന കാൻസർ സാക്ഷരതാ കാമ്പയിന്റെ പ്രാഥമിക ഘട്ടത്തിൽ സംസ്ഥാനത്തെ ആദ്യത്തെ സമ്പൂർണ കാൻസർ സാക്ഷര നഗരസഭയാക്കി കോട്ടക്കൽ നഗരസഭയെ മാറ്റുമെന്ന് കാമ്പയിന് നേതൃത്വം നൽകുന്ന പ്രസിഡന്റ് ഡോക്ടർ ശീദ് അബ്ദുൽ വാഹിദ് പറഞ്ഞു. ഡൽഹിയിലെ മലയാളി വിദ്യാർഥി സംഘടനകളായ മൈത്രി, സർഗ്ഗ, സ്‌മൃതി എന്നിവയാണ് ഇത്തരമൊരു ഉദ്യമത്തിന് മുന്നിലുണ്ട്.
കോട്ടക്കൽ നഗരസഭയിൽ നിന്ന് തുടങ്ങുന്ന കാമ്പയിനിന്റെ ഔദ്യോഗിക ഉദ്ഘാടനം ന്യൂഡൽഹി ബത്ര ഹോസ്‌പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് സെന്ററിൽ സംഘടിപ്പിച്ച ‘കാൻക്ലേവ് 2025’ ചടങ്ങിൽ അഡ്വ. ഹാരിസ് ബീരാൻ എം.പിയും പ്രമുഖ ഒാൻകോളജിസ്റ്റും ഡൽഹി സ്റ്റേറ്റ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറുമായ പത്മശ്രീ രാജേഷ് കുമാർ ഗ്രോവറും ചേർന്ന് നിർവഹിച്ചു.
പ്രസിഡന്റ് ഡോക്ടർ ശീദ് അബ്ദുൽ വാഹിദ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. രാജ്യത്തെ പ്രമുഖ കാൻസർ വിദഗ്ധരും ആരോഗ്യ, സാമൂഹ്യ മേഖലയിലെ പ്രമുഖരും ഡൽഹിയിലെ വിവിധ മലയാളി സംഘടനകളുടെ പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

