Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകർണാടക:...

കർണാടക: സ്​പീക്കർക്കെതിരെ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ

text_fields
bookmark_border
കർണാടക: സ്​പീക്കർക്കെതിരെ വിമത എം.എൽ.എമാർ സുപ്രീംകോടതിയിൽ
cancel

മുംബൈ: കർണാടകയിലെ രാഷ്​ട്രീയ പ്രതിസന്ധി സുപ്രീംകോടതിയിൽ. രാജി സ്വീകരിക്കാതെ സഖ്യസർക്കാറിന്​ കൂടുതൽ സമയം അന ുവദിക്കുന്ന സ്​പീക്കർ കെ.ആർ രമേശ്​ കുമാറി​​​െൻറ നടപടിക്കെതിരെ വിമത എം.എൽ.എമാർ സുപീംകോടതിയിൽ ഹരജി നൽകി. രാജിവെ ക്കുകയെന്നത്​ ജനാധിപത്യമായ അവകാശമാണെന്നും കുമാരസ്വാമി സർക്കാറിന്​ വേണ്ടി സ്​പീക്കർ തങ്ങളുടെ അവകാശം നിഷേധിക ്കുകയാണെന്നും എം.എൽ.എമാർ ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്​ത്തഗിയാണ്​ എം.എൽ.എമാർക്ക്​ വേണ്ടി ഹരജി സമർപ്പിച്ചത്​. ചീഫ്​ ജസ്​റ്റിസ്​ രഞ്​ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച്​ ഹരജി നാളെ പരിഗണിക്കും.

കോൺഗ്രസി​​​െൻറ വിപ്പ്​ ലംഘിച്ച എട്ട് എം.എല്‍.എമാരുടെ രാജിക്ക്​ നിയമ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ രമേഷ് കുമാര്‍ രാജി തള്ളുകയായിരുന്നു. എം.എൽ.എമാരെ നേരിട്ട്​ കണ്ട്​ അവർ പരപ്രേരണ കൂടാതെയാണോ രാജിവെച്ചതെന്ന്​ പരിശോധിച്ച ശേഷമേ സ്വീകരിക്കൂയെന്നും സ്​പീക്കർ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ്​ ഭരണകക്ഷി എം.എൽ.എമാർ സുപ്രീംകോടതിയിലേക്ക്​ നീങ്ങിയിരിക്കുന്നത്​. കാലതാമസമില്ലാതെ തങ്ങളുടെ രാജി സ്വീകരിക്കണമെന്നാണ്​ എ.എൽ.എമാരുടെ ആവശ്യം.

അതിനിടെ, ഇന്ന്​ രാവിലെ മുംബൈയിലെ ഹോട്ടലിൽ തങ്ങുന്ന എം.എൽ.എമാരെ അനുനയിപ്പിക്കാൻ എത്തിയ കോൺഗ്രസ്​ നേതാവ്​ ഡി.കെ. ശിവകുമാറിനെ അകത്തേക്ക്​ കടത്തിവിടാതെ പൊലീസ്​ തടഞ്ഞിരുന്നു. ഇതോടെ സഖ്യസർക്കാറി​​​​െൻറ ഭാഗത്തു നിന്നുള്ള അനുനയനശ്രമങ്ങളും അടഞ്ഞ അവസ്ഥയിലാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationSpeakerindia newsKarnataka crisisrebel MLAs
News Summary - Karnataka crisis reaches SC, rebel MLAs say Speaker delaying resignation- India news
Next Story