Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ​കു​പ്പ്...

വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി: ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​യു​ടെ രാ​ജി​പ്ര​ഖ്യാ​പ​നം

text_fields
bookmark_border
വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ൽ അ​തൃ​പ്തി: ക​ർ​ണാ​ട​ക​യി​ൽ മ​ന്ത്രി​യു​ടെ രാ​ജി​പ്ര​ഖ്യാ​പ​നം
cancel

ബം​ഗ​ളൂ​രു: മൂ​ന്നു വ​ര്‍ഷ​ത്തെ പോ​രാ​ട്ട​ത്തി​നോ​ടു​വി​ല്‍ മു​ഖ്യ​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ച്ച ഡി.​കെ. ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​ക്ക് പു​ത്ത​രി​യി​ല്‍ ക​ല്ലു​ക​ടി​യാ​യാ​യി മ​ന്ത്രി​യു​ടെ രാ​ജി പ്ര​ഖ്യാ​പ​നം. മ​ന്ത്രി​സ​ഭ​യി​ൽ നി​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മ​ന്ത്രി​യു​മാ​യ രാ​മ​ലിം​ഗ റെ​ഡ്ഡി വെ​ള്ളി​യാ​ഴ്ച രാ​ജി​പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വി​വാ​ദ​ങ്ങ​ള്‍ക്ക് തി​രി​കൊ​ളു​ത്തി​യ​ത്. ത​നി​ക്ക് അ​നു​വ​ദി​ച്ച വ​കു​പ്പി​ൽ അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചാ​ണ് രാ​ജി. രാ​ജി മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കി​ല്ലെ​ന്നും പ​ക​രം ത​ന്‍റെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി വ​ഴി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലേ​ക്ക് അ​യ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍ഗ്ര​സി​ലെ പ്ര​ശ്ന പ​രി​ഹാ​ര​ദൂ​ത​നാ​യി ഹൈ​ക്ക​മാ​ന്‍ഡ് ക​ണ്ടി​രു​ന്ന ഡി.​കെ മ​ന്ത്രിസ​ഭ​ക്ക് തു​ട​ക്ക​ത്തി​ല്‍ ഇ​ള​ക്കം ത​ട്ടു​ന്ന നെ​ഞ്ചി​ടി​പ്പി​ലാ​ണ് ക​ര്‍ണാ​ട​ക കോ​ണ്‍ഗ്ര​സ്. ശി​വ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞാ​ൽ ന​ഗ​ര വി​ക​സ​ന വ​കു​പ്പ് ത​നി​ക്ക് ന​ൽ​കാ​മെ​ന്ന് 2023 ൽ ​വാ​ഗ്ദാ​നം ചെ​യ്ത​താ​യി റെ​ഡ്ഡി പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ ജ​ല​വി​ഭ​വ വ​കു​പ്പാ​ണ് രാ​മ​ലിം​ഗ റെ​ഡ്ഡി​ക്കു ന​ല്‍കി​യ​ത്. ത​നി​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​ഷ്യ​മി​ല്ല എ​ന്നും നി​രാ​ശ മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നും മ​ന​സ്സാ​ക്ഷി​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​ന്ത്രി സ്ഥാ​നം രാ​ജി​വെ​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നി​ടെ വ​കു​പ്പ് വി​ഭ​ജ​ന​ത്തി​ല്‍ സീ​നി​യോ​റി​റ്റി വേ​ണ്ട​ത്ര അം​ഗീ​ക​രി​ച്ചി​ല്ലെ​ന്ന വാ​ദ​വു​മാ​യി സി​ദ്ധ​രാ​മ​യ്യ​യു​ടെ വി​ശ്വ​സ്ത​രു​ടെ ഗ​ണ​ത്തി​ല്‍ പെ​ട്ട ഭ​ക്ഷ്യ​വ​കു​പ്പ് മ​ന്ത്രി കെ.​എ​ച്ച് മു​നി​യ​പ്പ​യും രം​ഗ​ത്തെ​ത്തി. ദേ​വ​ന​ഹ​ള്ളി​യി​ൽ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. വ​കു​പ്പു വി​ഭ​ജ​ന വി​ഷ​യം എ.​ഐ.​സി.​സി പ്ര​സി​ഡ​ന്‍റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, പാ​ർ​ട്ടി നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, മു​ഖ്യ​മ​ന്ത്രി ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും​ മു​നി​യ​പ്പ പ​റ​ഞ്ഞു.

രാ​ജി പ്ര​ഖ്യാ​പ​നം ന​ട​ത്തു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ന് മു​മ്പ് കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ബി.​കെ. ഹ​രി​പ്ര​സാ​ദി​ന്‍റെ ദൂ​ത​ൻ രാ​മ​ലിം​ഗ റെ​ഡ്ഡി​യെ ഇ​തി​ൽ നി​ന്നും പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ റെ​ഡ്ഡി ത​ന്‍റെ നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്നു. റെ​ഡ്ഡി ത​ന്‍റെ സു​ഹൃ​ത്തും മു​തി​ർ​ന്ന നേ​താ​വു​മാ​ണെ​ന്ന് രാ​ജി പ്ര​ഖ്യാ​പ​ന വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച് ശി​വ​കു​മാ​ർ പ​റ​ഞ്ഞു. താ​നു​മാ​യി റെ​ഡ്ഡി സം​സാ​രി​ച്ചു​വെ​ന്നും പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​മെ​ന്ന് ഡി.​കെ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന ന​ട​ക്കു​മ്പോ​ഴെ​ല്ലാം ബം​ഗ​ളൂ​രു വി​ക​സ​ന​ത്തി​ന്‍റെ ചു​മ​ത​ല ത​നി​ക്ക് ന​ൽ​കു​മെ​ന്ന് 2023-ൽ ​ന​ൽ​കി​യ ഉ​റ​പ്പി​നെ​ക്കു​റി​ച്ച് റെ​ഡ്ഡി മു​ഖ്യ​മ​ന്ത്രി​യെ ഓ​ർ​മ്മി​പ്പി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. മ​ന്ത്രി​മാ​രു​ടെ വ​കു​പ്പു​ക​ള്‍ അ​ന്തി​മ​മാ​ക്കാ​ൻ വ്യാ​ഴാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ നി​ന്ന് മു​തി​ർ​ന്ന നേ​താ​വ് ഇ​റ​ങ്ങി​പ്പോ​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ള്‍ പു​റ​ത്തു​വ​ന്നി​രു​ന്നു.

പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി ശി​വ​കു​മാ​റും കെ.​പി.​സി.​സി അ​ധ്യ​ക്ഷ​ൻ ബി.​കെ. ഹ​രി​പ്ര​സാ​ദും മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationkarnataka cabinetAnnouncementdivisionreorganization
News Summary - Dissatisfaction with division of power: Minister resigns in Karnataka
Next Story