കാന്തപുരം ജോർദാൻ രാജാവുമായി കൂടിക്കാഴ്ച നടത്തും
text_fieldsന്യൂഡൽഹി: ത്രിദിന സന്ദർശനത്തിെൻറ ഭാഗമായി ഇന്ത്യയിെലത്തിയ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി കാന്തപുരം അബൂബക്കൾ മുസ്ലിയാർ കൂട്ടിക്കാഴ്ച നടത്തും. ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇന്ന് നടക്കുന്ന പരിപാടിയിൽ ‘ഇസ്ലാമിക പൈതൃകവും സഹവർത്തിത്വത്തിെൻറ മാതൃകയും’ എന്ന വിഷയത്തിൽ കാന്തപുരം സംസാരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കാന്തപുരം കൂടിക്കാഴ്ച നടത്തിയേക്കും.
ഇന്ത്യയും ജോർദാനും തമ്മിൽ ഗാഢമായ ബന്ധമാണ് നിലനിർത്തുന്നത്. പ്രവാചക കുടുംബത്തിൽ പിറന്ന അബ്ദുല്ല രാജാവ് സമാധാനവും ശാന്തിയും പ്രതിനിധാനം ചെയ്യുന്ന ഇസ്ലാമിെൻറ മഹത്തായ സന്ദേശങ്ങൾക്ക് വേണ്ടി നിലകൊണ്ടിട്ടുണ്ടെന്നും കാന്തപുരം പറഞ്ഞു. മതത്തെ തെറ്റായി അവതരിപ്പിക്കാനുള്ള ശ്രമങ്ങളെ എതിർക്കുന്നതിെൻറ ഭാഗമായി ജോർദാനിൽ വർഷം തോറും പണ്ഡിതൻമാരുടെ സമ്മേളനങ്ങളും കൂട്ടായ്മകളും സംഘടിപ്പിക്കാറുണ്ടെന്നും അതുവഴി ഇസ്ലാമിക നേതൃത്വങ്ങൾക്കിടയിൽ യോജിപ്പിെൻറ സാഹചര്യങ്ങൾ തുറക്കുമെന്നനും കാന്തപുരം പറഞ്ഞു.
ഇന്ത്യയിലെ ഇസ്ലാമിക വിശ്വാസികൾ സമാധാനത്തിെൻറ പാതയിൽ നീങ്ങുന്നവരാണെന്നും ഭീകരതയും തീവ്രവാദവും പ്രചരിപ്പിക്കുന്നവരെ മുസ്ലിം പണ്ഡിതൻമാരുടെ നേതൃത്വത്തിൽ ഒറ്റപ്പെടുത്തുകയും എതിർക്കുകയും ചെയ്യുന്നുണ്ടെന്നും കാന്തപുരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
