Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി നേരിട്ട്; ഗുരുതര ആരോപണവുമായി മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി

text_fields
bookmark_border
സുപ്രീം കോടതി, ഹൈകോടതി ജഡ്ജിമാരെ നിയമിക്കുന്നത് മോദി നേരിട്ട്; ഗുരുതര ആരോപണവുമായി മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി
cancel

ചെന്നൈ: കൊളീജിയം സംവിധാനം നിലവിലുണ്ടെങ്കിലും സുപ്രീം കോടതികളിലേക്കും ഹൈകോടതികളിലേക്കുമുള്ള ജഡ്ജിമാരുടെ നിയമനം നിയന്ത്രിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് മുൻ മദ്രാസ് ഹൈക്കോടതി ജഡ്ജി കെ. ചന്ദ്രു. 2014ൽ ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷൻ (എൻ.ജെ.ഇ.സി) സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം സുപ്രീം കോടതി റദ്ദാക്കിയതിനുശേഷം ജഡ്ജിമാരെ മോദി നേരിട്ടാണ് നിയമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ജഡ്ജിമാരുടെ തിരഞ്ഞെടുപ്പിലെ സുതാര്യതയും എക്‌സിക്യൂട്ടീവ് സ്വാധീനവും സംബന്ധിച്ച ആശങ്കകൾ ഉയർത്തുന്നതാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച ചെന്നൈയിൽ ഏഷ്യൻ കോളേജ് ഓഫ് ജേണലിസം (എ.സി.ജെ) സംഘടിപ്പിച്ച ഒരു കൊളോക്വിയത്തിൽ സംസാരിക്കവെയാണ് ജസ്റ്റിസ് ചന്ദ്രു ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

"എൻ.ജെ.ഇസി നടപ്പിലാക്കാൻ ശ്രമിക്കുന്നത് തടഞ്ഞതിന് ശേഷം എല്ലാ സുപ്രീം കോടതിയിലേക്കും ഹൈക്കോടതിയിലേക്കുമുള്ള ജഡ്ജിമാരെയും നിയമിച്ചത് മോദി നേരിട്ടാണ്, കൊളീജിയം അല്ല. പിന്നീട് ബി.ജെ.പി കേന്ദ്രസർക്കാർ ജുഡീഷ്യൽ നിയമനങ്ങളെ സ്വാധീനിക്കാൻ കമ്മീഷനേക്കാൾ ലാഭകരമായ വഴികൾ കണ്ടെത്തി. അതിനാൽ തന്നെ എൻ.ജെ.ഇസി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ ഒരു ശ്രമവും നടത്തിയില്ല," ജസ്റ്റിസ് ചന്ദ്രു പറഞ്ഞു.

നിലവിലുള്ള കൊളീജിയം സംവിധാനത്തിന് പകരമായാണ് 2014ൽ അധികാരത്തിലെത്തിയതിന് പിന്നാലെ എൻ.ജെ.എ.സി കൊണ്ടുവരാൻ മോദി സർക്കാർ ശ്രമം നടത്തിയത്. എന്നാൽ 2015ൽ സുപ്രീം കോടതി ഈ നിയമനിർമ്മാണം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, പ്രസംഗത്തിനിടെ നിലവിലുള്ള കൊളീജിയം സംവിധാനത്തെയും ജസ്റ്റിസ് ചന്ദ്രു വിമർശിച്ചു. ഈ പ്രക്രിയയ്ക്ക് സുതാര്യതയില്ലെന്നും വ്യക്തമായ ഭരണഘടനാ അടിത്തറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജഡ്ജിമാർ ജഡ്ജിമാരെ തന്നെ നിയമിക്കുന്ന രീതി ഇന്ത്യയിലല്ലാതെ ലോകത്ത് എവിടെയുമില്ലെന്നും നമ്മുടെ രാജ്യത്തെപ്പോലെയുള്ള ഒരു തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യത്തിലും അത്തരമൊരു സംവിധാനം നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "സുപ്രീം കോടതിയിൽ 38 ജഡ്ജിമാരും ഹൈക്കോടതികളിൽ ഏകദേശം 1000 തോളം ജഡ്ജിമാരുമുണ്ട്. ഭരണഘടന അംഗീകരിക്കാത്ത കൊളീജിയം സംവിധാനത്തിലൂടെ ആരുടെയും അറിവില്ലാതെയാണ് നിയമന പ്രക്രിയ നടക്കുന്നത്. രാജ്യത്ത് ഇതുവരെ സൂക്ഷിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ രഹസ്യമാണിത്."

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Judges of Supreme Court and high courts are appointed directly by Modi, says former judge of Madras high court K Chandru
Next Story