Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഔദ്യോഗിക വസതിയിൽ...

ഔദ്യോഗിക വസതിയിൽ നോട്ടുകെട്ട്: ഇംപീച്ച്മെന്‍റ് നടപടിക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു

text_fields
bookmark_border
ഔദ്യോഗിക വസതിയിൽ നോട്ടുകെട്ട്: ഇംപീച്ച്മെന്‍റ് നടപടിക്കിടെ ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു
cancel

ന്യൂഡൽഹി: അഴിമതി ആരോപണങ്ങളെ തുടർന്ന് ഇംപീച്ച്‌മെന്റ് നടപടികൾ പുരോഗമിക്കുന്നതിനിടെ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മ രാജിവെച്ചു. കഴിഞ്ഞ വർഷം യശ്വന്ത് വർമ്മയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ നിന്ന് വൻതോതിൽ പണം കണ്ടെത്തിയിരുന്നു. പെട്ടന്നുള്ള തീരുമാനത്തിന് കാരണവും പരാമർശിക്കാതെയാണ് വർമ്മ രാഷ്ട്രപതി ദ്രൗപതി മുർമുവിന് രാജി കത്ത് നൽകിയത്. വെള്ളിയാഴ്ചയാണ് വർമ രാജി കത്ത് സമർപ്പിച്ചത്.

ഡൽഹി ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വീട്ടിൽ നിന്നായിരുന്നു കെട്ടുകണക്കിന് പണം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. 1925 മാർച്ച് 14നാണ് ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽ സർവന്‍റ്സ് ക്വാട്ടേഴ്സിന് സമീപം സറ്റോർ റൂമിലായിരുന്നു നോട്ടുകെട്ടുകൾ കത്തിക്കരിഞ്ഞ നലയിൽ കണ്ടെത്തിയത്.

ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്റ് നടപടികൾക്ക് മുന്നോടിയായി ലോക്സഭാ സ്പീക്കർ ഓം ബിർള അന്വേഷണ സമിതിയെ നിയമിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് യശ്വന്ത് വർമയുടെ രാജി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്തിന്റെ പകർപ്പ് കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഇംപീച്ച്മെന്റ് നടപടിയിൽ നിന്ന് ഒഴിവാകുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു നീക്കം യശ്വന്ത് വർമ്മയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് സൂചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationindian presidentjudgeAlahabad HCindianewsYashwant Varma
News Summary - Judge In Cash Row Sends Resignation To President Amid Impeachment Process
Next Story