Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർഎസ്എസ് ശാഖയിൽ ചേർന്നാൽ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

text_fields
bookmark_border
https://www.madhyamam.com/tags/suvendu-adhikari
cancel
camera_alt

സുവേന്ദു അധികാരി

കൊൽക്കത്ത: ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പ്രയാസപ്പെടുന്നവർ ആർ.എസ്.എസ് ശാഖയിൽ ചേർന്ന് ആരോഗ്യകരമായ ജീവിതരീതി സ്വീകരിക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ന്യൂ ടൗണിൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പുതിയ മേഖലാ ഓഫിസ് ‘കേശവ് സ്മൃതി ഭവൻ‘ ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പരാമർശം.

‘ലോകത്തിലെ ഏറ്റവും വലിയ സാമൂഹിക, ഹിന്ദുത്വ സംഘടനയാണ് ആർ.എസ്.എസ്. ഉത്തരവാദിത്തമുള്ള പൗരന്മാരായി വ്യക്തികളെ വാർത്തെടുക്കുന്ന സംഘടനയാണിത്. ശാരീരിക അസുഖങ്ങൾ ഉള്ളവർ ആർ.എസ്.എസ് ശാഖയിൽ ചേരുകയും രോഗം ഭേദമാക്കി രാജ്യനിർമാണത്തിൽ പങ്കാളികളാവുകയും വേണം’ -സുവേന്ദു അധികാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്ഥലം എം.എൽ.എയും ബി.ജെ.പി നേതാവുമായ പിയൂഷ് കനോരിയക്കൊപ്പം പുതിയതായി നിർമിച്ച കെട്ടിടം മുഖ്യമന്ത്രി സന്ദർശിച്ചു. ചടങ്ങിൽ മുതിർന്ന ആർ.എസ്.എസ് നേതാക്കൾ സന്നിഹിതരായിരുന്നു. പശ്ചിമ ബംഗാളിൽ സംഘടനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഓഫിസ് തുറന്നതെന്ന് ആർ.എസ്.എസ് വൃത്തങ്ങൾ അറിയിച്ചു.

കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനത്ത് ആർ.എസ്.എസിന്റെ സംഘടനാ ശൃംഖലയിൽ വൻ വർധനവാണ് ഉണ്ടായത്. മേയ് മാസത്തിൽ 5,000 ശാഖകൾ ഉണ്ടായിരുന്നത് ഉടൻതന്നെ 10,000 ആയി ഉയരുമെന്ന് സംഘടനാ വൃത്തങ്ങൾ പറഞ്ഞു​.

നേരത്തേ, ഇന്ത്യയിൽ ജീവിക്കണമെങ്കിൽ ദേശീയഗീതമായ വന്ദേമാതരവും ദേശീയഗാനമായ ജനഗണമനയും നിർബന്ധമായും ചൊല്ലിയിരിക്കണമെന്ന് സുവേന്ദു അധികാരി ഭീഷണി മുഴക്കിയിരുന്നു. ബംഗാളിലെ എല്ലാ സ്കൂളുകളിലും വിദ്യാർഥികൾ വന്ദേമാതരം ആലപിക്കുന്നതും ബി.ജെ.പി സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ഭാരതീയ സംസ്കാരത്തിന്‍റെയും സനാതന സംസ്കാരത്തിന്റെ ഭാഗമാണെന്നാണ് അദ്ദേഹം പറയുന്നത്.
അതേസമയം, ബംഗാളിൽ ധ്രുവീകരണത്തിനാണ് ബി.ജെ.പി ഭരണകൂടം ശ്രമിക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ സുവേന്ദു അധികാരിയുടെ പ്രസ്താവനക്കെതിരെ രംഗത്തു വന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story