Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യ അമേരിക്കൻ...

ഇന്ത്യ അമേരിക്കൻ സഖ്യകക്ഷിയായി മാറി -സി.പി.എം; ജ​ൻ ആ​ക്രോ​ശ് ജാ​ഥ​ക്ക് സ​മാ​പ​നം

text_fields
bookmark_border
Jan Aakrosh Rally
cancel
camera_alt

 ജ​ൻ ആ​ക്രോ​ശ് ജാ​ഥയുടെ സമാപനച്ചടങ്ങ്

ന്യൂ​ഡ​ൽ​ഹി: ഇ​റാ​നും ഫ​ല​സ്തീ​നും നേ​രെ​യു​ള്ള യു​എ.​സ്-​ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തെ ​കേ​ന്ദ്ര സ​ർ​ക്കാ​ർ അ​പ​ല​പി​ക്ക​ണ​മെ​ന്ന് സി.​പി.​എം പ്ര​മേ​യം. ആ​ക്ര​മ​ണ​ങ്ങ​ളെ അ​പ​ല​പി​ക്കു​ന്ന​തി​ന് പ​ക​രം, ബി.​ജെ.​പി​ക്ക് കീ​ഴി​ൽ ഇ​ന്ത്യ അ​മേ​രി​ക്ക​യു​ടെ സ​ഖ്യ​ക​ക്ഷി​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് സി.​പി.​എം കു​റ്റ​പ്പെ​ടു​ത്തി.

മോ​ദി സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ ഉ​യ​ർ​ത്തി ന​ട​ന്ന ജ​ൻ ആ​ക്രോ​ശ് ജാ​ഥ​യു​ടെ സ​മാ​പ​ന​ത്തി​ലാ​ണ് സി.​പി.​എം പ്ര​മേ​യം ഇ​റ​ക്കി​യ​ത്. ഗ​ൾ​ഫി​ലും പ​ശ്ചി​മേ​ഷ്യ​യി​ലും താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണം. വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നും ആ​വ​ശ്യ​ക്കാ​ർ​ക്കെ​ല്ലാം സി​ലി​ണ്ട​റു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.

മോ​ദി സ​ർ​ക്കാ​റി​ന്റെ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ൾ​ക്കെ​തി​രെ സി.​പി.​എം എ​ന്നും ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ത്തു​​മെ​ന്ന് റാ​ലി​യി​ൽ സം​സാ​രി​ച്ച പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ ബേ​ബി പ​റ​ഞ്ഞു. മു​ത​ലാ​ളി​മാ​ർ​ക്കു​വേ​ണ്ടി തൊ​ഴി​ലാ​ളി​ക​ളെ അ​ടി​മ​ക​ളാ​ക്കാ​നു​ള്ള ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ 33 റാ​ലി​ക​ൾ, നി​ര​വ​ധി പൊ​തു​സ​മ്മേ​ള​ന​ങ്ങ​ൾ ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ചൊ​വ്വാ​ഴ്ച ജ​ൻ ആ​ക്രോ​ശ് ജാ​ഥ​യു​ടെ സ​മാ​പ​നം ഡ​ൽ​ഹി രാം ​ലീ​ലാ മൈ​താ​നി​യി​ൽ ന​ട​ന്ന​ത്.

തൊ​ഴി​ലാ​ളി വി​രു​ദ്ധ​മാ​യ ലേ​ബ​ർ കോ​ഡു​ക​ൾ പി​ൻ​വ​ലി​ക്കു​ക, മ​ഹാ​ത്മ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു കൊ​ണ്ടു​വ​ന്ന വി​ബി ജി ​റാം​ജി നി​യ​മം പി​ൻ​വ​ലി​ക്കു​ക, വൈ​ദ്യു​തി,വി​ത്ത് ഭേ​ദ​ഗ​തി നി​യ​മ​ങ്ങ​ളി​ൽ നി​ന്ന് പി​ന്മാ​റു​ക, ക​ർ​ഷ​ക വി​രു​ദ്ധ​മാ​യ ഇ​ന്ത്യ-​അ​മേ​രി​ക്ക വ്യാ​പാ​ര ക​രാ​ർ റ​ദ്ദാ​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു ജ​ൻ ആ​ക്രോ​ശ് ജാ​ഥ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india usModi GovtCPM
News Summary - Jan Aakrosh Rally Resolution Slams Union Government Over Price Rise, War Fallout and ‘Pro-US’ Stance
Next Story