Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'േഫ്ലായ്​ഡിനെ​...

'േഫ്ലായ്​ഡിനെ​ കൊന്നപ്പോൾ, നമ്മളതിൽ ഏറെ ദുഃഖിച്ചിരുന്നു' -കുറിക്കുകൊള്ളുന്ന യോർക്കറായി ഇർഫാൻ പത്താന്‍റെ ട്വീറ്റ്​

text_fields
bookmark_border
Irfan Pathan
cancel

വഡോദര: പോപ്​ ഗായിക രിഹാനയും പരിസ്ഥിതി പ്രക്ഷോഭങ്ങളിലൂടെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ട ഗ്രെറ്റ തുൻബെർഗും കർഷകസമരത്തിന്​ നൽകിയ പിന്തുണ നൽകിയതോ​െട 'ഇന്ത്യ എഗെയ്​ൻസ്റ്റ്​ പ്രൊപഗണ്ട' തലക്കെട്ടിൽ ബോളിവുഡ്​ താരങ്ങളും ക്രിക്കറ്റ്​ കളിക്കാരുമടക്കമുള്ള സെലബ്രിറ്റികളെ അണിനിരത്തി പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണിപ്പോൾ കേന്ദ്ര സർക്കാർ. എന്നാൽ, ഈ കാമ്പയിന്‍റെ ഭാഗമാവാതെ നിലപാട്​ ഉറക്കെപ്പറഞ്ഞ്​ ശ്രദ്ധ നേടുകയാണ്​ സെലബ്രിറ്റികളിൽ ചിലർ. ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽക്കർ അടക്കമുള്ളവർ കാമ്പയിനിൽ അണി​േചർന്ന്​ 'ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപെടേണ്ട' എന്നു വിളിച്ചുപറയു​േമ്പാൾ കർഷക സമരത്തെ അനൂകൂലിച്ചും ക്രിക്കറ്റർമരടക്കമുള്ളവർ രംഗത്തുവരികയാണ്​. ഇന്ത്യയുടെ പ്രതിഭാധനനായ ഓൾറൗണ്ടർ ഇർഫാൻ പത്താനാണ്​ ഏറ്റവുമൊടുവിൽ കർഷകർക്ക്​ നിറഞ്ഞ പിന്ത​ുണയുമായി രംഗത്തെത്തിയത്​. പിന്തുണയുടെ ക്രീസിൽനിന്ന്​ ഒരുചുവട്​ മു​േന്നാട്ടുകയറി കാമ്പയിനെതിരെ പൊള്ളുന്നൊരു ട്വീറ്റു തൊടുത്താണ്​ ഇർഫാൻ ശ്രദ്ധ നേടിയത്​. അമേരിക്കയിൽ കറുത്ത വർഗക്കാരനായ ജോർജ്​ ​േഫ്ലായ്​ഡിനെ വംശീയ വെറിയനായ ഒരു പൊലീസുകാരൻ കഴുത്തുഞെരിച്ചുകൊന്നപ്പോൾ നമ്മുടെ രാജ്യം നീതിയുടെ പക്ഷം ചേർന്ന്​ ആ അരുംകൊലയിൽ ദുഃഖം പ്രകടിപ്പിച്ചത്​ ഇർഫാൻ ട്വീറ്റിൽ ഓർമിപ്പിക്കു​ന്നു. പുറത്തുനിന്നുള്ളവർ ഇട​പെ​ടേണ്ട എന്നു പറയുന്നതിനെ പരോക്ഷമായി ട്രോളുകയായിരുന്നു അദ്ദേഹം.


'ജോർജ്​ ​േഫ്ലായ്​ഡിനെ​ യു.എസ്​.​എയിൽ ഒരു പൊലീസുകാരൻ ക്രൂരമായി കൊല ചെയ്​തപ്പോൾ, നമ്മുടെ രാജ്യം ആ ദുഃഖം ശരിയായ രീതിയിൽ പ്രകടിപ്പിച്ചിരുന്നു' -'ജസ്റ്റ്​ സെയിങ്'​ എന്ന ഹാഷ്​ടാഗിൽ കുറിക്കുകൊള്ളുന്നൊരു യോർക്കർ കണക്കെ ഇർഫാൻ നിലപാട് വ്യക്​തമാക്കുന്നു. രണ്ടു മണിക്കൂറിനകം 30000 ലൈക്ക്​ നേടിയ ട്വീറ്റ്​ പതിനായിരത്തോളം പേർ റീട്വീറ്റ്​ ചെയ്​തിട്ടു​ണ്ട്​.


ആയിരത്തോളം കമന്‍റുകളിൽ മിക്കതും ഇർഫാനെ അഭിനന്ദിക്കുന്നവയാണ്​ ''ഒന്നാന്തരം ഇൻസ്വിങ്ങിങ്​ യോർക്കർ!!! നിങ്ങൾ ബോളിവുഡിനെയും ചില ക്രിക്കറ്റർമാരെയും ക്ലീൻബൗൾഡാക്കിയിരിക്കുന്നു'' -ഒരു കമന്‍റ്​ ഇങ്ങനെയായിരുന്നു. ''ഈ ട്വീറ്റിലൂടെ ബി.സി.സി.ഐ പെൻഷൻ, സ്റ്റാർ സ്​പോർട്​സ്​ കരാർ അടക്കം ഒരുപാട്​ കാര്യങ്ങൾ പ്രതിസന്ധിയിലായേക്കും'' എന്ന്​ മുന്നറിയിപ്പു നൽകുന്നു ഒരു ആരാധകൻ. ഈ അഭിപ്രായ പ്രകടനത്തിന്​ സംഘ്​ പരിവാർ ഐ.ഡി.കളിൽനിന്ന്​ വർഗീയമായ ആക്രമണവും ഇർഫാനു നേരെയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Irfan PathanIndian Cricket#JustSaying
News Summary - Irfan Pathan Batted for Farmers
Next Story